ECONOMY

അമേരിക്ക കൂടുതല്‍ വളരുമെന്ന് അന്താരാഷ്ട്ര നാണയ നിധി; ചൈനയുമായി തുടരുന്ന വ്യാപാര തര്‍ക്കങ്ങള്‍ വെല്ലുവിളി

10 Jun 2019

ന്യൂഏജ് ന്യൂസ്, വാഷിംഗ്ടണ്‍: അമേരിക്കയുടെ വളര്‍ച്ച വേഗതയില്‍ ഈ വര്‍ഷം പുരോഗതി കാണാനായേക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഈ വര്‍ഷം അമേരിക്ക 2.6 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഐഎംഎഫിന്‍റെ പുതിയ നിഗമനം. 2020 ല്‍ വളര്‍ച്ച രണ്ട് ശതമാനമായി ചുരുങ്ങുമെന്നും യുഎസ് സമ്പദ്‍വ്യവസ്ഥയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ ഐഎംഎഫ് വ്യക്തമാക്കുന്നു. 

എന്നാല്‍, ചൈനയുമായി തുടരുന്ന വ്യാപാര തര്‍ക്കങ്ങള്‍ വെല്ലുവിളിയാകുമെന്നും അന്താരാഷ്ട്ര നാണയ നിധി അഭിപ്രായപ്പെടുന്നു. ഇതോടൊപ്പം യുഎസിന് മുന്നിലുളള വെല്ലുവിളികള്‍ വരും കാലത്ത് വര്‍ധിച്ചുകൊണ്ടിരിക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ