ECONOMY

കോറോണക്കെതിരായ ലോകരാജ്യങ്ങളുടെ യുദ്ധത്തെ മുന്നിൽനിന്ന് നയിച്ച് ഇന്ത്യ; അറിയാം കൊറോണക്കാലത്തെ രാജ്യത്തിൻറെ സുപ്രധാന നാഴികക്കല്ലുകൾ

Jins Jose

30 Mar 2020

കൊച്ചി: ലോകം മുഴുവൻ ഭീതി പടർത്തിയ മഹാമാരികളെല്ലാം മനുഷ്യന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ടെന്നതാണ് ചരിത്രം. അന്റാർട്ടിക്കായൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഇതിനോടകം പടർന്നു കഴിഞ്ഞ കോവിഡ്-19 ന്റെ ഭാവിയും വ്യത്യസ്തമല്ല. അമേരിക്കൻ, യൂറോപ്യൻ വൻകരകളിലും ഇറാനിലുമൊക്കെ  കോവിഡ്-95 സംഹാരതാണ്ഡവമാടുമ്പോഴും പ്രതീക്ഷാ നിർഭരമായ വാർത്തകൾ അനുദിനമെന്നോണം പുറത്തുവരുന്നുണ്ട്. ഇന്ത്യയും ഈ പോരാട്ടത്തിൽ മുന്നിലുണ്ട്. കോവിഡ്-19 അതിജീവനത്തിന്റെ പാതയിൽ കൈവരിച്ച ചില നാഴികക്കല്ലുകൾ:

1. ഇൻസ്റ്റന്റ് ഹിറ്റായി ഇന്ത്യയുടെ സ്വന്തം കോവിഡ്-19 ടെസ്റ്റ് കിറ്റ് 

രണ്ടര മണിക്കൂറിനുള്ളിൽ കൊറോണ വൈറസ് പരിശോധനയും സ്ഥിരീകരണവും പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനവുമായി പൂനെയിൽ നിന്നുള്ള മൈലാബ്  സൊല്യൂഷൻസ്. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന റിവേഴ്‌സ് ട്രാൻസ്‌ക്രിപ്ഷൻ പോളിമെറേസ് ചെയിൻ റിയാക്‌ഷൻ (ആർ.ടി.പി.സി.ആർ.) ടെസ്റ്റ് സാധ്യമാക്കുന്ന പതോഡിറ്റക്ട് കോവിഡ്-19 ക്വാളിറ്റേറ്റീവ് പി.സി.ആർ. കിറ്റ് ആണ് കമ്പനി വികസിപ്പിച്ചത്. ഇന്ത്യയിൽ നിന്ന് ഇത്തരത്തിലുള്ള ആദ്യ കിറ്റ് ആണിത്. നിലവിലെ ലാബ് പരിശോധനകൾ ചുരുങ്ങിയത് നാലുമണിക്കൂർ എടുക്കുമ്പോൾ മൈലാബിന്റെ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് രണ്ടരമണിക്കൂർ മതിയാകും. 1200 രൂപ മാത്രമാണ് കിറ്റിന്റെ വില എന്നതും നേട്ടമാണ്.

2. 7500 രൂപയ്ക്ക് വെന്റിലേറ്റർ യൂണിറ്റ്: ഇത് മഹീന്ദ്രയുടെ മേക് ഇൻ ഇന്ത്യ മോഡൽ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 7500 രൂപയ്ക്കു വെന്റിലേറ്റര്‍ നിര്‍മിക്കുകയാണ് ഇന്ത്യൻ  വാഹനനിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. അധികൃതരുടെ അനുമതിക്കായി ഇതിന്റെ മാതൃക പൂർത്തിയാവുകയാണ്. സാധാരണ അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപയാണ്പൂർണ സജ്ജമായ ഒരു വെന്റിലേറ്ററിന്റെ വില. ഇതിന്റെ ലളിതമായ പതിപ്പാണ് മഹീന്ദ്ര തയാറാക്കുക. ആംബു ബാഗ് എന്നു പൊതുവേ അറിയപ്പെടുന്ന ബാഗ് വാല്‍വ് മാസ്‌കിന്റെ യന്ത്രവത്കൃത മാതൃകയാണ് കമ്പനി ഉണ്ടാക്കുന്നത്. ഇതിനൊപ്പം തദ്ദേശീയമായി ഐ.സി.യു. വെന്റിലേറ്ററുണ്ടാക്കുന്ന മറ്റൊരു കമ്പനിയുമായി ചേർന്ന് മഹീന്ദ്ര പ്രവര്‍ത്തനം തുടങ്ങി.

3. കേരളത്തിലെ എച്ച്ഐവി മരുന്ന് പരീക്ഷണം വിജയം

  •   കൊവിഡ് ബാധിതനായ ബ്രിട്ടീഷ് പൗരൻ രോഗമുക്തൻ  

കേരളത്തിലെ കോവിഡ ബാധിതനിൽ എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ പ്രയോഗിച്ചു നടത്തിയ പരീക്ഷണം വിജയമെന്ന് സൂചന. കൊറോണയ്‌ക്കെതിരായി എച്ച്‌ഐവി മരുന്നുകള്‍ നല്‍കിയ ബ്രിട്ടീഷ് പൗരന്റെ പരിശോധനാ ഫലം മൂന്ന് ദിവസം കൊണ്ട് നെഗറ്റീവ് ആയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ആന്റി വൈറല്‍ മരുന്ന് ചികിത്സയ്ക്ക് വിധേയനായ രോഗിക്ക് റിട്ടോണാവിര്‍, ലോപിനാവിര്‍ എന്നീ മരുന്നുകളാണ് നല്‍കിയത്. രാജസ്ഥാനിൽ ജയ്‌പൂർ എസ്എംഎസ് ആശുപത്രിയിലും എച്ച്ഐവി മരുന്ന് ഉപയോഗിച്ച് കൊവിഡ് രോഗിക്ക് ഫലപ്രദമായ ചികിത്സ നല്‍കിയിരുന്നു.

4. മെഡിക്കൽ വിപ്ലവം സൃഷ്ടിച്ച മുന്നേറ്റവുമായി റോഷ്

മെഡിക്കൽ അപ്പ്ളയ്ൻസ് രംഗത്തെ മുൻനിരക്കാരായ സ്വിസ് കമ്പനി റോഷ്  കോവിഡ്-19 പരിശോധനക്കായി രൂപകൽപന ചെയ്ത COBAS 6800-8800 മെഷീനുകൾക്ക് അനുമതി ലഭിച്ചു. 24 മണിക്കൂറിൽ നാലായിരത്തിലധികം പരിശോധനകൾ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമാണിത്.

5. 'ട്രാക്കിലോടുന്ന ഐസൊലേഷൻ വാർഡുകൾ' യാഥാർഥ്യമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

കോവിഡ്-19  പടർന്ന് പിടിക്കുന്ന സാഹചര്യമുണ്ടായാൽ നേരിടാൻ ട്രെയിനുകളെ ആയിരത്തിലധികം ഐസൊലേഷൻ വാർഡുകളോട് കൂടിയ മൊബൈൽ ആശുപത്രികളാക്കി മാറ്റുകയെന്ന വിപ്ലവകരമായ പരീക്ഷണത്തിലാണ് ഇന്ത്യൻ റെയിൽവേ. ആശുപത്രികൾ സജ്ജീകരിക്കാൻ വിജന പ്രദേശങ്ങൾ തെരഞ്ഞെടുക്കാമെന്നതും  തിരക്കില്ലാത്ത റെയിൽവെ സ്റ്റേഷനുകളിൽ ഡോക്ടർമാർക്കും, നഴ്സുമാർക്കും, ആരോഗ്യ പ്രവർത്തകർക്കുമുള്ള സൗകര്യമൊരുക്കാൻ കഴിയുമെന്നുതും തുറന്ന അന്തരീക്ഷത്തിൽ അന്തരീക്ഷ ഊഷ്മാവ് കൊണ്ട് വൈറസുകളുടെ വ്യാപനം ഒരു പരിധിവരെ തടയാൻ കഴിയുമെന്നതുമൊക്കെ ഈ രീതിയുടെ മെച്ചങ്ങളാണ്. ശരാശരി 20-30 ബോഗികളോട് കൂടിയ 12617 ട്രെയിനുകൾ ഇന്ത്യയിലുണ്ട്. ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഓരോ ട്രെയിനും ആയിരത്തോളം ബെഡുകൾ, ഐസിയു, കൺസൾട്ടേഷൻ റൂം, മെഡിക്കൽ സ്റ്റോർ, പാൻട്രി, നഴ്സിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ഹോസ്പിറ്റലാക്കാം.

6. പുതിയ കോവിഡ്-19 പരിശോധന സംവിധാനവുമായി ബോഷ് 

രണ്ടര മണിക്കൂറിനുള്ളിൽ കൊവിഡ്-19 ഫലമറിയാൻ കഴിയുന്ന വിവാലിറ്റിക് മോളികുലാര്‍ ഡയഗനോസ്റ്റിക് പ്ലാറ്റ്‌ഫോം സംവിധാനം ഏപ്രിലിൽ തന്നെ അന്താരാഷ്‌ട്ര വിപണിയിൽ ലഭ്യമാക്കുമെന്ന് ജർമ്മൻ കമ്പനിയായ ബോഷിന്റെ ആരോഗ്യ വിഭാഗം അറിയിച്ചു.

7. ആശയങ്ങളും പരിഹാര മാര്‍ഗങ്ങളും തേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ 'ബ്രേക്ക് കൊറോണ' പദ്ധതി

കോവിഡ്-19 നെ ചെറുക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന 'ബ്രേക്ക് കൊറോണ'  പദ്ധതിയുടെ ഭാഗമാവാൻ സ്റ്റാര്‍ട്ടപ്പുകള്‍ക്കു പുറമെ വിദ്യാര്‍ഥികള്‍, സംരംഭകര്‍, വ്യക്തികള്‍, എന്‍ജിഒകള്‍, ജനസമൂഹങ്ങള്‍ എന്നിവർക്കും ക്ഷണം. രോഗികള്‍ക്കും ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്കും പിന്തുണ, സമൂഹ രോഗബാധ തടയല്‍, ഭക്ഷണം-മരുന്ന്-അവശ്യസാധന വിതരണം, കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമുള്ള സഹായം, ലോക് ഡൗണ്‍ സംവിധാനത്തിനുള്ള പിന്തുണ, ആശുപത്രികളിലും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, സാമ്പത്തിക തകര്‍ച്ചയുണ്ടായാല്‍ പരിഹാരമാര്‍ഗങ്ങള്‍ക്ക് പിന്തുണ, മാസ്കുകള്‍-സാനിറ്റൈസര്‍-കൈയുറകള്‍ എന്നിവ ഉല്പാദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, കൊവിഡ്-19 വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍, ലോക് ഡൗണ്‍ സംവിധാനത്തില്‍ തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കല്‍ എന്നീ മേഖലകളിൽ വിശദമായ പരിഹാര മാര്‍ഗങ്ങളും ആ മാര്‍ഗങ്ങളിലേയ്ക്കും ലക്ഷ്യങ്ങളിലേയ്ക്കും എത്തുന്ന നടപടിക്രമങ്ങളുമാണ് സമര്‍പ്പിക്കേണ്ടത്. വിദഗ്ധരുടെ പാനല്‍ തെരഞ്ഞെടുക്കുന്ന എന്‍ട്രികളിന്‍മേല്‍  അനന്തര നടപടികള്‍ കെഎസ് യുഎം സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് www.breakcorona.in

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ