FINANCE

ഗ്രാമീണ ബാങ്കുകളുടെ മൂലധനസ്ഥിതി മെച്ചപ്പെടുത്താനുള്ള പദ്ധതി നീട്ടാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം

Newage News

27 Mar 2020

ന്യൂഡൽഹി: മേഖലാ ഗ്രാമീണ ബാങ്കുകളുടെ മൂലധനസ്ഥിതി മെച്ചപ്പെടുത്താനുള്ള പദ്ധതി അടുത്ത സാമ്പത്തിക വർഷത്തേക്കും നീട്ടാനും 1340 കോടി രൂപ വകയിരുത്താനും കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. ഇതിൽ 670 കോടി കേന്ദ്ര സർക്കാരും ബാക്കിത്തുക സ്പോൺസർ ബാങ്കുകളുമാണു നൽകുക. റിസർവ് ബാങ്ക് വ്യവസ്ഥകൾ പ്രകാരമുള്ള മൂലധനസ്ഥിതിയില്ലാത്ത ഗ്രാമീണ ബാങ്കുകൾക്കാണ് സഹായം. വസ്ത്ര കയറ്റുമതി മേഖലയ്ക്കുള്ള കേന്ദ്ര,സംസ്ഥാന നികുതി റിബേറ്റ് അടുത്ത സാമ്പത്തിക വർഷവും തുടരാൻ മന്ത്രിസഭ തീരുമാനിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story