CORPORATE

രണ്ടു വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ; ആറുമാസത്തിനുള്ളിൽ മാത്രം പ്രവർത്തനം നിലച്ചത് 13,000-ത്തോളം കമ്പനികളുടെ

Amala Savior

21 Jul 2021

ന്യൂഡൽഹി: സാമ്പത്തികമാന്ദ്യം പ്രകടമായ 2018 മുതൽ ഇതുവരെ രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചത് 2,38,223 കമ്പനികൾ. കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000-ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു.

ചൊവ്വാഴ്ച കേന്ദ്രസർക്കാർ രാജ്യസഭയുടെ മേശപ്പുറത്തുവെച്ച വിവരങ്ങളിലാണ് രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ കണക്കുള്ളത്. പൊതുകടം 10ശതമാനംകൂടി.

സാമ്പത്തികമാന്ദ്യത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുൾപ്പെടെ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ ഉപയോഗപ്പെടുത്താൻ പോലും ഈ കമ്പനികൾക്കായില്ല.

യഥാസമയം രേഖകൾ സമർപ്പിക്കാത്ത കമ്പനികൾക്ക് അവ ഫീസില്ലാതെ വൈകി സമർപ്പിക്കാനും പുതിയ തുടക്കത്തിനും സർക്കാർ അവസരം നൽകിയിരുന്നു. 4,73,131 ഇന്ത്യൻ കമ്പനികളും 1065 വിദേശ കമ്പനികളുമാണ് പുതിയ തുടക്കത്തിന് അപേക്ഷ നൽകിയത്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story