ECONOMY

ഭക്ഷ്യ സംരംഭങ്ങൾക്ക് കൂടുതൽ സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Newage News

04 May 2021

ന്യൂഡൽഹി: ഭക്ഷ്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാൻ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയം പുതിയ പദ്ധതിക്ക് രൂപം നൽകി. ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് ഉത്പാദനവുമായി ബന്ധപ്പെടുത്തി ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതി (Production Linked Incentive Scheme for Food Processing Industry) എന്നതാണ് ഈ പദ്ധതി.

2021 ഏപ്രിൽ ഒന്പതിനാണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 10,900 കോടി രൂപയാണ് പദ്ധതി അടങ്കൽ. 2021-22 മുതൽ 2026-27 വരെയുള്ള ആറു വർഷത്തേക്കാണ് വിഭാവനം ചെയ്തിരിക്കുന്നത്.

അന്തർദേശീയ തലത്തിൽ ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങളെ മികച്ച മൂല്യവർധിത ഉത്പന്നങ്ങളായി അവതരിപ്പിക്കുക, ഇന്ത്യൻ ബ്രാൻഡഡ് ഭക്ഷ്യ ഉത്പന്നങ്ങൾക്ക് മികച്ച രീതിയിൽ സർക്കാർ പിന്തുണ ഉറപ്പാക്കുക, തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് ഉയർന്ന വില ഉറപ്പാക്കുക തുടങ്ങിയവയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ മൂന്ന് ഘടകങ്ങൾക്കായി മാറ്റിവെക്കുന്നു.

മിനിമം നിക്ഷേപവും വില്പനയിലെ വർധനയും കണക്കിലെടുത്താണ് ഭക്ഷ്യോത്പന്ന നിർമാണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ