TECHNOLOGY

പുറത്തിറക്കിയ ആദ്യദിനം തന്നെ ആദായ നികുതി വെബ്‌സൈറ്റ് പണിമുടക്കി; ഇൻഫോസിസിനെ വിമർശിച്ച് ധനമന്ത്രി നിർമല സീതാരാമൻ

Amala Savior

09 Jun 2021

ന്യൂഡൽഹി: ആദായ നികുതി പോർട്ടൽ പുറത്തിറക്കിയതിന് പിന്നാലെ തകരാറിലായി. സംഭവത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അതൃപ്തി പ്രകടിപ്പിച്ചു. ഉടൻ പ്രശ്‌നം പരിഹരിക്കണമെന്ന് ഇൻഫോസിസിനും സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനിയ്ക്കും ധനമന്ത്രി നിർദേശം നൽകി.

ഉടൻ പ്രശ്‌നം പരിഹരിക്കാമെന്ന് നന്ദൻ നിലേകനി നിർമല സീതാരാമന് ഉറപ്പുനൽകി. സംഭവത്തിൽ ഇൻഫോസിസ് ഖേദം പ്രകടിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് പഴയ പോർട്ടൽ പിൻവലിച്ച് പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയത്.

2019ലാണ് ആദായ നികുതി ദായകർക്ക്‌ കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പുതിയ തലമുറ ഐടി റിട്ടേൺ സൈറ്റ് രൂപപ്പെടുത്താൻ കേന്ദ്ര സർക്കാർ ഇൻഫോസിസിനെ ചുമതലപ്പെടുത്തിയത്. ആദായ നികുതി പ്രൊസസിങ് സമയം 63 ദിവസത്തിൽനിന്ന് ഒരുദിവസമാക്കികുറയ്ക്കുകയെന്ന ദൗത്യവും ഇതിനുപിന്നിലുണ്ടായിരുന്നു. 4,241 കോടിയാണ് പദ്ധതിക്കുവേണ്ടി ചെലവഴിച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ