GREEN

കാർഷിക കയറ്റുമതിയിൽ വർധന

Newage News

20 Aug 2020

മുംബൈ: കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിൽനിന്നുള്ള കാർഷിക കയറ്റുമതിയിൽ വർധന. ഈ വർഷം മാർച്ച്- ജൂണ്‍ കാലയളവിൽ കാർഷികോത്പന്ന കയറ്റുമതി 23.24 ശതമാനം വർധിച്ച് 25,553 കോടി രൂപയായതായി കേന്ദ്രകൃഷി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കാർഷിക കയറ്റുമതി 20,734.8 കോടി രൂപയുടേതായിരുന്നു.

2017- 18 കാലയളവിനെ അപേക്ഷിച്ച് 2018-19ൽ കാർഷികകയറ്റുമതി, ഇറക്കുമതിയേക്കാൾ കൂടുകയും അതുവഴി രാജ്യത്തിനു കാർഷിക വ്യാപാരമിച്ചം നേടാനും സാധിച്ചിരുന്നു. രാജ്യത്തുനിന്നുള്ള കാർഷികോത്പന്ന കയറ്റുമതി വർധിപ്പിക്കാൻ കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും കൃഷി മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story