ECONOMY

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടൻ; ഇരുരാജ്യങ്ങളും അന്തിമധാരണയിലെത്തി

09 Oct 2019

ന്യൂഏജ് ന്യൂസ്, ഇന്ത്യൻ വിപണിയിലേക്ക് ന്യായവും തുല്യവുമായ പ്രവേശനം അനുവദിക്കാമെന്ന് അമേരിക്കൻ പ്രസിഡന്‍റ്  ഡോണാൾഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അനുബന്ധ തീരുമാനങ്ങളാകും വ്യാപാരകരാറിന്റെ കാതൽ ആയി ഉണ്ടാവുക.

സുപ്രധാനമായ വ്യാപാരക്കരാർ അന്തിമ ധാരണയിൽ എത്തിയതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അമേരിക്കൻ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ പുനഃപരിശോധിക്കാൻ ഒരു സമിതിയെ നിയോഗിക്കും. ‘ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ്’ അഥവാ ജിഎസ്പി ലിസ്റ്റിൽ ഇന്ത്യയുടെ പേര് പുനഃസ്ഥാപിക്കുകയാകും അമേരിക്ക സ്വീകരിക്കുന്ന പ്രധാന നടപടി.

ജിഎസ്പി സംവിധാനപ്രകാരം അമേരിക്കൻ കോൺഗ്രസ് നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന രണ്ടായിരത്തോളം ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഇല്ലാതെ അമേരിക്കൻ വിപണിയിൽ നേരിട്ട് പ്രവേശനം ലഭിക്കും.

ഇതോടെ ജിഎസ്പി കരാറിന്റെ പ്രധാന ഗുണഭോക്താവായി ഇന്ത്യ മാറുകയും ചെയ്യും. ഹാർലി ഡേവിഡ്സൺ ബൈക്കിന് ഇന്ത്യയിൽ ചുമത്തുന്ന 100 ശതമാനം നികുതി അടക്കം ഭാഗികമായി കരാർ പ്രകാരം പിൻവലിക്കും. ഈ മാസം അവസാനത്തോടെ വ്യാപാരകരാറിൽ മഷി പുരളും എന്നാണ് സൂചനകൾ ലഭിക്കുന്നത്.



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി