ECONOMY

യുഎസ് ശാസനത്തിന് ഇന്ത്യ വഴങ്ങിയേക്കും; ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

14 Jun 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കു യുഎസ് നൽക‌ിയ സമയ‌പരിധി അവസാനിച്ചതോടെ, ബദൽ സംവിധാനം ക‌ണ്ടെത്താൻ കഴി‌യാതെ ഇന്ത്യ. ഇറാനിൽ നിന്നുള്ള ഇറക്കുമതി തുടരാനുള്ള സാധ‌്യതയില്ലെന്നാണു സൂചന. അങ്ങനെ വന്നാൽ, ദശാബ്ദങ്ങൾ നീണ്ട ഇറാനുമായുള്ള നയതന്ത്രബന്ധം ഉലയുമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്.

ഇറാനിലെ ചാബഹാർ തുറമുഖം വികസനം അടക്കം ഇന്ത്യ– ഇറാ‌ൻ സംയുക്ത സംരംഭങ്ങളുടെ ഭാവിയും പ്രതിസന്ധിയിലാകും. തുറമുഖ നിക്ഷേപങ്ങൾക്ക് ഉപരോധം ബാധകമല്ലെന്നു അമേരിക്ക പറയുമ്പോഴും അവിടെത്തെ പ്രവർത്തനങ്ങൾ മുടങ്ങുമോ എന്ന ആശങ്ക ബാക്കിനിൽക്കുന്നു.

എണ്ണയുടെ ഗുണമേന്മ മുതൽ അനുകൂലമായ കരാർ വ്യവസ്ഥകൾ വരെ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കുണ്ടായിരുന്നു. ഇതു മറ്റു രാജ്യങ്ങളുമായുള്ള കരാറിലുണ്ടാകില്ലെന്നതാണ് മറ്റൊരു ആശങ്ക.

ഇറാനെതിരെ യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കാ‍ൻ ഇന്ത്യയ്ക്കു യുഎസ് നൽകിയ സമയപരിധി മേയ് രണ്ടിന് അവസാനിച്ചിരുന്നു. അതിനുശേഷം ഇറാനിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങിയിട്ടില്ല. 

അമേരിക്കൻ വില‌ക്ക് അവഗണിച്ചാൽ ഉപരോധം ഇന്ത്യയ്ക്കെതിരെയും വന്നേക്കുമെന്നാണു ഭീഷണി. ഇതാണ് ഇറാനെ  കൈവിടാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്.

ഇന്ത്യയ്ക്ക‌ുമേൽ കൂടുതൽ സമ്മർദം പ്രയോഗിക്കാൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ ഈ മാസം ഡൽഹിയിലെത്തും.Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി