ECONOMY

വ്യോമയാന ഹബ്ബാകാൻ ഒരുങ്ങി ഇന്ത്യ; രാജ്യാന്തര ഭീമൻ കമ്പനികളിൽ നിന്ന് ഇന്ത്യയിലേക്ക് വൻതോതിൽ നിക്ഷേപമൊഴുകുന്നു, ജി.എം.ആറിന്റെ 49 ശതമാനം ഓഹരികൾ ഫ്രഞ്ച് കമ്പനിയായ എ.ഡി.പി ഗ്രൂപ്പ് സ്വന്തമാക്കി

Newage News

24 Feb 2020

മുംബൈ: ഇന്ത്യൻ വിമാനത്താവളങ്ങളിലേക്ക് രാജ്യാന്തര ഭീമൻ കമ്പനികളിൽ നിന്ന് വൻതോതിൽ നിക്ഷേപമൊഴുകുന്നു. ഇന്ത്യൻ വിമാനത്താവള കമ്പനിയായ ജി.എം.ആറിന്റെ 49 ശതമാനം ഓഹരികൾ വാങ്ങിയെന്ന് ഫ്രഞ്ച് കമ്പനിയായ എ.ഡി.പി ഗ്രൂപ്പ് വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറമേ ഗ്രീസിലും ഫിലിപ്പൈൻസിലും വിമാനത്താവള മാനേജ്‌മെന്റ് രംഗത്ത് സാന്നിദ്ധ്യമുണ്ട് ജി.എം.ആറിന്. പാരീസ് വിമാനത്താവളം നിയന്ത്രിക്കുന്ന കമ്പനിയാണ് എ.ഡി.പി ഗ്രൂപ്പ്.

145 കോടി ഡോളറിന്റേതാണ് (ഏകദേശം 10,​500 കോടി രൂപ)​ ജി.എം.ആർ-എ.ഡി.പി ഇടപാട്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളായ ന്യൂഡൽഹി,​ ഹൈദരാബാദ് എന്നിവ നിയന്ത്രിക്കുന്നത് ജി.എം.ആർ ആണ്. മൂന്നു രാജ്യങ്ങളിലായി ഏഴ് വിമാനത്താവളങ്ങളിലാണ് ജി.എം.ആറിന്റെ പ്രവർത്തനം. 2019ൽ മാത്രം പത്തുകോടിയിലേറെ യാത്രക്കാരെ ജി.എം.ആർ വിമാനത്താവളങ്ങൾ കൈകാര്യം ചെയ്‌തു.

ന്യൂഡൽഹിയിലെ പുതിയ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിർമ്മാണക്കരാർ സ്വിസ് കമ്പനിയായ സൂറിച്ച് ഇന്റർനാഷണൽ എയർപോർട്ട് എ.ജി. നേടിയിരുന്നു. കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേംവത്സയുടെ കീഴിലുള്ള ഫെയർഫാക്‌സ് ഗ്രൂപ്പിന് അടുത്തിടെ ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ നിയന്ത്രണം ലഭിച്ചിരുന്നു. ജി.വി.കെ പവർ ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചറിൽ നിന്നാണ് ബംഗളൂരുവിന്റെ നിയന്ത്രണം ഫെയർഫാക്‌സ് നേടിയത്.

വിമാന യാത്രക്കാരുടെ എണ്ണത്തിൽ ലോകത്ത് ഏറ്രവുമധികം വളർച്ച കുറിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2025ൽ അമേരിക്ക,​ ചൈന എന്നിവയ്ക്ക് പിന്നാലായി ഇന്ത്യ ലോകത്തെ ഏറ്രവും വലിയ മൂന്നാമത്തെ വ്യോമയാന വിപണിയായി മാറുമെന്നാണ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോ‌ർട്ട് അസോസിയേഷന്റെ (അയാട്ട)​ വിലയിരുത്തൽ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ