FINANCE

കോവിഡ് പ്രതിസന്ധി: ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ നിന്നും ഇന്ത്യ കടം വാങ്ങിയത് 9,340 കോടി; ബാങ്കിലെ രാജ്യത്തിന്റെ ആകെ ബാധ്യത 41,100 കോടി

Newage News

31 Jul 2020

ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ നിന്നും ഏറ്റവും കൂടുതല്‍ കടമെടുത്തിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നതിന്റെ കണക്കുകള്‍ പുറത്തുവന്നു. യുറേഷ്യൻ ടൈംസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ (എഐഐബി) നിന്നും ഏതാണ്ട് 450 കോടി ഡോളറാണ് ഇന്ത്യ കടമായി എടുത്തിട്ടുള്ളത്. പ്രാദേശിക വികസന പദ്ധതികള്‍ക്കായി മറ്റൊരു 100 കോടി ഡോളര്‍ കൂടി ഇന്ത്യ കടമെടുത്തിട്ടുണ്ട്. ഇത് രണ്ടും ചേരുമ്പോള്‍ ഏതാണ്ട് ഇന്ത്യക്ക് ഈ ബാങ്കിലെ ബാധ്യത 41,100 കോടി രൂപയിലേറെ വരും.

ഏഷ്യ പസഫിക് മേഖലയിലെ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായിക്കുകയെന്ന ലക്ഷ്യത്തില്‍ 2016ലാണ് എഐഐബി സ്ഥാപിച്ചത്. അതിവേഗത്തിലാണ് ഈ ബാങ്ക് വികസിച്ചത്. ഇപ്പോള്‍ 102 അംഗങ്ങളുള്ള എഐഐബിയില്‍ ഇന്ത്യക്ക് 7.6 ശതമാനം മാത്രമാണ് വോട്ടിങ് പവറുള്ളത്. എന്നാല്‍ കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കടമെടുത്തിട്ടുള്ള രാജ്യമാണ് ഇന്ത്യ. എഐഐബി ആകെ അനുമതി നല്‍കിയിട്ടുള്ള വായ്പയില്‍ 25 ശതമാനവും ഇന്ത്യക്കാണ് നല്‍കിയതെന്നതും ശ്രദ്ധേയം. 

കോവിഡുമായി ബന്ധപ്പെട്ട് ഒടുവില്‍ 500 ദശലക്ഷം ഡോളറും (ഏതാണ്ട് 3736 കോടി രൂപ) നേരത്തെ 750 ദശലക്ഷം ഡോളറുമാണ് ( ഏതാണ്ട് 5604 കോടി രൂപ) ഇന്ത്യ ചൈനീസ് ബാങ്കില്‍ നിന്നും കടമെടുത്തിട്ടുള്ളത്. ഇന്തൊനീഷ്യയും ഫിലിപ്പീന്‍സും എഐഐബിയില്‍ നിന്നും 750 ദശലക്ഷം ഡോളര്‍ കടമെടുത്തിട്ടുണ്ട്. 500 ദശലക്ഷം ഡോളര്‍ എടുത്ത പാക്കിസ്ഥാനും 250 ദശലക്ഷം ഡോളര്‍ കടമെടുത്ത ബംഗ്ലാദേശിനുമാണ് പിന്നെ കൂടുതല്‍ കോവിഡ് ബാധ്യതയുള്ളത്.

57 അംഗരാജ്യങ്ങളുമായി തുടങ്ങി ഇപ്പോള്‍ 102 ലെത്തി നില്‍ക്കുന്ന എഐഐബിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഓണ്‍ലൈന്‍ മീറ്റിങില്‍ പറഞ്ഞത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓഷ്യാനിയ തുടങ്ങി ലോകത്തിന്റെ വിവിധ മേഖലകളിലേക്ക് എഐഐബിക്ക് സാന്നിധ്യം വിപുലപ്പെടുത്താനായെന്നും ഷി ജിന്‍പിങ് പറഞ്ഞിരുന്നു. ഏതാണ്ട് 2000 കോടി ഡോളറാണ് ( ഏതാണ്ട് 1.49 ലക്ഷം കോടി രൂപ ) അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വായ്പയായി എഐഐബി അംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

കോവിഡ് 19 പ്രതിസന്ധിക്കിടെ അതിവേഗത്തില്‍ 1000 കോടി ഡോളര്‍ വായ്പ അനുവദിച്ച എഐഐബി നടപടിയെ ഇന്ത്യന്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. 2020-25 കാലയളവില്‍ നടക്കുന്ന നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്‌ലൈന്‍ പദ്ധതിക്കടക്കം എഐഐബി വായ്പകള്‍ ഗുണമാകുമെന്നും അവര്‍ പറഞ്ഞിരുന്നു. ഏതാണ്ട് 1.4 ട്രില്യണ്‍ ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു. ചൈനീസ് വിരുദ്ധ വികാരം രാജ്യത്ത് വ്യാപകമായതിന് പിന്നാലെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തിരുന്നു. വിലപേശല്‍ ശേഷി കൂട്ടാനായാണ് ഇന്ത്യ കര്‍ശന സ്വഭാവം സ്വീകരിക്കുന്നത് എന്നായിരുന്നു ഇതിനോടുള്ള പ്രതികരണമായി ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. അത്രയെളുപ്പത്തില്‍ ഇന്ത്യക്ക് ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കാനാവില്ല എന്നതിന്റെ സൂചനകളാണ് എഐഐബിയുടെ ബാധ്യതാ വിവരങ്ങളും നല്‍കുന്നത്.

Content Highlights: India Biggest Borrower From China-Based Bank For COVID-19 Relief Fund

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story