ECONOMY

രൂക്ഷമാകുന്ന അമേരിക്ക-ചൈന വ്യാപാര യുദ്ധം സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ

26 Aug 2019

ന്യൂഏജ് ന്യൂസ്, ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണി നിലനില്‍ക്കെ, അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടുന്ന നടപടികളുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.  ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ട ട്രംപ്, മെയ്ക്ക് ഇന്‍ അമേരിക്ക എന്ന മുദ്രാവാക്യവും മുന്നോട്ടുവച്ചു. അതിനുപുറമെ, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം അധിക നികുതി ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കി.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യയാകട്ടെ, അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നതാണ് ഉറ്റുനോക്കുന്നത്. നിലവില്‍ 142 ബില്യണ്‍ ഡോളറിന്‍റേതാണ് ഇന്ത്യ-യുഎസ് വ്യാപാര ബന്ധം. ഇന്ത്യയുമായി നികുതി രഹിത വ്യാപാര ബന്ധത്തിന് യുഎസ് പരിഗണന നല്‍കുന്നുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഒഴുക്ക് തടയാനാണ് അമേരിക്ക ഇന്ത്യന്‍ ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ 5.5 ബില്യണ്‍ ഡോളറിന്‍റെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ നികുതിയില്ലാതെ അമേരിക്കയില്‍ വിപണനം ചെയ്യാം.  ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അധികമായി അഞ്ച് ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ട്വീറ്റിന് പിന്നാലെ വിപണി 600 പോയിന്‍റ് ഇടിഞ്ഞു. 250 ബില്യണ്‍ ഡോളറിന്‍റെ ഉല്‍പന്നങ്ങളാണ് ചൈനയില്‍നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. നിലവിലെ 25 ശതമാനം നികുതി 30 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി.

ട്രംപിന്‍റെ പുതിയ പ്രഖ്യാപനം ചൈനയില്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ അടക്കമുള്ള വമ്പന്‍ യുഎസ് കമ്പനികള്‍ക്ക് തിരിച്ചടിയാണ്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനികളോട് സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാനുള്ള ട്രംപിന്‍റെ ആഹ്വാനവും വ്യാപാര ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ