ECONOMY

കൊറോണക്കാലത്തെ നാഴികക്കല്ലുകൾ; മഹാമാരിയെ ഇന്ത്യ നേരിടുന്നതിങ്ങനെ

Newage News

30 Mar 2020

ലോകം മുഴുവൻ ഭീതി പടർത്തിയ മഹാമാരികളെല്ലാം മനുഷ്യന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ടെന്നതാണ് ചരിത്രം; കോവിഡ്-19 ന്റെ ഭാവിയും വ്യത്യസ്തമല്ല. വിവിധ രാജ്യങ്ങളിൽ കോവിഡ്-95 സംഹാരതാണ്ഡവമാടുമ്പോൾ പ്രതീക്ഷാ നിർഭരമായ വാർത്തകളും  അനുദിനമെന്നോണം പുറത്തുവരുന്നുണ്ട്. ഈ ആഗോള പോരാട്ടത്തിൽ ഇന്ത്യയും മുന്നിലുണ്ട്. കോവിഡ്-19 അതിജീവന പാതയിലെ  ചില  നാഴികക്കല്ലുകൾ:

1. കോവിഡ്-19 പ്രതിരോധത്തിന് ടാറ്റ ഗ്രൂപ്പ് നൽകുന്നത് 1500 കോടി രൂപ

മുംബൈ: രാജ്യത്ത് കോവിഡ് രോഗബാധ ചെറുക്കാനുള്ള നടപടികൾക്ക് 1,500 കോടി രൂപ നീക്കിവച്ച് ടാറ്റ ഗ്രൂപ്പ്. ടാറ്റ ട്രസ്റ്റ്സ് 500 കോടി രൂപയും ടാറ്റ സൺസ്‌ 1000 കോടി രൂപയും ഇതിനായി വകയിരുത്തി. ആരോഗ്യ പ്രവർത്തകർക്കുള്ള സുരക്ഷാ സാമഗ്രികൾ, വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള  ഉപകരണങ്ങൾ, അതിവേഗ പരിശോധന കിറ്റുകൾ, രോഗപരിചരണത്തിനുള്ള മോഡുലാർ ചികിൽസാ സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കുന്നതിനും പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ബോധവത്കരണവും പരിശീലനവും നൽകുന്നതിനുമാകും തുക വിനിയോഗിക്കുകയെന്ന് ടാറ്റ സൺസ് ചെയർമാൻ എമിരിറ്റസ് രത്തൻ ടാറ്റ അറിയിച്ചു.

2. കുടുംബശ്രീ നിർമിച്ചത് എട്ടര ലക്ഷം മാസ്‌ക്കുകൾ

തിരുവനന്തപുരം: കൊറോണ വൈറസ് പടരാനുള്ള ശക്തമായ സാധ്യത മുൻകൂട്ടി കണ്ട് നേരിടാനൊരുങ്ങി കുടുംബശ്രീ. പത്ത് ലക്ഷം കോട്ടൺ മാസ്കുകൾ നിർമ്മിക്കാനാണ് പ്രാഥമിക പദ്ധതി. 14 ജില്ലകളിലായി 360 യൂണിറ്റുകൾ ചേർന്ന് എട്ടര  ലക്ഷത്തോളം  മാസ്കുകൾ തയ്യാറാക്കിക്കഴിഞ്ഞു. ഉത്പാദനം തുടരുകയാണ്.  പ്രതിദിനം ഏകദേശം 1,30,000 മാസ്കുകളാണ് നിർമിക്കുന്നത്.

3. അഞ്ചു മിനിറ്റിനുള്ളില്‍ കൊറോണ ടെസ്റ്റ് റിസൾട്ട് സാധ്യമാക്കി അബോട്ട് 

ന്യൂയോര്‍ക്ക്: അഞ്ചു മിനിറ്റിനുള്ളില്‍ കൊറോണ വൈറസ് പരിശോധനാ ഫലമറിയാന്‍ കഴിയുന്ന യന്ത്രം വികസിപ്പിച്ചതായി അബോട്ട് ലബോറട്ടറീസ്. കയ്യിലെടുക്കാവുന്ന യന്ത്രത്തില്‍, കൊറോണ വൈറസ് പോസിറ്റീവാണെങ്കില്‍ അഞ്ചു മിനിറ്റിനുള്ളിലും നെഗറ്റീവ് ആണെങ്കില്‍ 13 മിനിറ്റിനുള്ളിലും അറിയാന്‍ കഴിയുമെന്നാണ് അബോട്ടിന്റെ അവകാശവാദം. വൈറസ് അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗ സ്ഥിരീകരണം കഴിയുന്നത്ര വേഗം നടത്താന്‍ കഴിയുന്നത് കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തിനാകമാനം വലിയ പ്രതീക്ഷ നല്‍കുമെന്നാണ് കരുതുന്നത്.

4. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് ഡിആർഡിഒ

ന്യൂഡൽഹി: കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നവർ ധരിക്കേണ്ട സുരക്ഷാ വസ്ത്രവും മാസ്കുകളും ഉൾപ്പെടെ നിർമ്മിച്ചുകൊണ്ട് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിയും രാജ്യത്തെ  കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലേക്ക്. ക്രിട്ടിക്കൽ കെയർ വെന്റിലേറ്റർ, എൻ99 മാസ്ക്, ബോഡി സ്യൂട്ട്,  സാനിറ്റൈസർ തുടങ്ങിയ ഉത്പന്നങ്ങൾ വിതരണത്തിന് തയ്യാറായി.  ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ് എന്നിവയുമായി ചേർന്ന് മള്‍ട്ടി പേഷ്യന്റ് വെന്റിലേറ്റര്‍ നിര്‍മ്മാണത്തിനും  ഡിആർഡിഒ ചുക്കാൻ പിടിക്കുന്നു.

5. ആയിരത്തിലധികം ഹോസ്പിറ്റലുകളുടെ സേവനം ലഭ്യമാക്കുമെന്ന് സിസിഎച്ച് ഇന്ത്യ

ന്യൂഡൽഹി:  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ ആയിരത്തിലധികം ഹോസ്പിറ്റലുകൾ വിട്ടു നൽകാൻ തയാറാണെന്ന് ഇന്ത്യൻ ക്രിസ്ത്യൻ കൊലിഷൻ ഫോർ ഹെൽത്ത് പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ ക്രിസ്ത്യൻ മാനേജ്‌മെന്റുകളുടെ കീഴിലുള്ള ആശുപത്രി ശൃംഖലയിൽ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 60000 ലധികം ബെഡുകൾ ഉണ്ട്.

6. കോവിഡ് പ്രതിരോധത്തിൽ പങ്കാളിയാകാൻ മാരുതിയും

ന്യൂഡൽഹി: കോവിഡ് ചികിത്സയില്‍ നിര്‍ണായകമായ വെന്റിലേറ്റര്‍ യൂണിറ്റുകള്‍ നിര്‍മിക്കാന്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നു. എജിവിഎ ഹെല്‍ത്ത്‌കെയറുമായി  സഹകരിച്ചാണ് നീക്കം. രാജ്യത്തെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാന്‍ പ്രതിമാസം 10,000 വെന്റിലേറ്റര്‍ ഉല്‍പ്പാദിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി.

7. നൂതന ശ്വസന സഹായ യന്ത്രം തയാറാക്കി മെഴ്‌സിഡിസ് എഫ്1 ഉം ലണ്ടൻ യൂണിവേഴ്‌സിറ്റിയും

കൊറോണ വൈറസ് ബാധിതർക്ക് ഫലപ്രദമായ  നൂതന ശ്വസന സഹായ യന്ത്രം (CPAP) തയാറാക്കി മെഴ്‌സിഡിസ് എഫ്1 ഉം ലണ്ടൻ യൂണിവേഴ്‌സിറ്റിയും. വെന്റിലേറ്റർ യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും ലളിതമായ ഘടനയാണ് ഇതിനുള്ളത്. ചെലവും കുറവ്. ഇന്റൻസീവ് കെയർ യൂണിറ്റുകൾക്ക് പുറത്തുള്ള രോഗികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നതാണ് നേട്ടം.

8. ജോയി ആലുക്കാസ് വില്ലേജ് ഇനി മുതല്‍ ഐസൊലേഷന്‍ ഗ്രാമം

കാസര്‍കോഡ്: കോവിഡ് 19 ലക്ഷണമുള്ളവരെ താമസിപ്പിക്കുന്നതിനായി ജില്ലയിലെ എന്‍മഗജേ പഞ്ചായത്തില്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ പണി പൂര്‍ത്തീകരിച്ച 36 വീടുകള്‍ വിട്ടുനല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഫൗണ്ടേഷന്‍ പൂര്‍ത്തിയാക്കിയ വീടുകളാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടുനല്‍കുന്നത്.

9. കല്യാൺ ജൂവലേഴ്‌സ് 10 കോടി രൂപ നൽകും

തൃശൂർ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി കല്യാൺ ജൂവലേഴ്‌സ് 10 കോടി രൂപ നൽകും. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്കായിരിക്കും ഈ തുക നൽകുക.

10. മുംബൈയിലെ ആരോഗ്യപ്രവർത്തകർക്ക് താജ് ഹോട്ടൽസിന്റെ ഉച്ചഭക്ഷണം

മുബൈ: നഗരത്തിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്കും രോഗികൾക്കും സൗജന്യ ഉച്ചഭക്ഷണവുമായി താജ് ഹോട്ടൽസിന് കീഴിലുള്ള താജ് കാറ്ററേഴ്സ്. മുംബൈമുൻസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ