ECONOMY

കണ്ടെയ്നറുകള്‍ വഴിയുളള കയറ്റുമതിയില്‍ ഇന്ത്യ സുസ്ഥിര വളര്‍ച്ച രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്; കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയത് ആറ് ശതമാനത്തിന്റെ വളർച്ച

11 Jun 2019

ന്യൂഏജ് ന്യൂസ്, ദില്ലി: ജനുവരി- മാര്‍ച്ച് പാദത്തില്‍ കണ്ടെയ്നറുകള്‍ വഴിയുളള കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ സുസ്ഥിര വളര്‍ച്ച രേഖപ്പെടുത്തുന്നതായി മേഴ്സ്ക് ഇന്ത്യയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ പാദത്തില്‍ കണ്ടെയ്നര്‍ വഴിയുളള കയറ്റുമതി കഴിഞ്ഞ പാദത്തില്‍ ആറ് ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഇതോടൊപ്പം, ഇന്ത്യയിലേക്കുളള ഇറക്കുമതി 2.2 ശതമാനം ഇടിഞ്ഞതായും, ഇന്ത്യന്‍ കയറ്റുമതി രംഗത്ത് ആവശ്യകതയുടെ സൂചനകളാണ് റിപ്പോര്‍ട്ടിലുളളതെന്നും മേഴ്സ്ക് ഇന്ത്യ വ്യക്തമാക്കുന്നു. കണ്ടെയ്നര്‍ കയറ്റുമതി രംഗത്തെ ഇന്ത്യയുടെ മിടുക്ക് വര്‍ധിക്കുന്നതിന്‍റെ സൂചനകളാണിതെന്നാണ് വിദഗ്ധരുടെ അവകാശവാദം. 



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി