ECONOMY

ലോകബാങ്കിന്റെ ബിസിനസ് സൗഹൃദ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം നടത്താനായേക്കുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍; നികുതി അടയ്ക്കല്‍, അതിര്‍ത്തി കടന്നുളള വ്യാപാരം തുടങ്ങിയവയില്‍ ഈ വര്‍ഷം മികച്ച നേട്ടമുണ്ടായേക്കും

14 May 2019

ന്യൂഏജ് ന്യൂസ്, ദില്ലി: ലോക ബാങ്കിന്‍റെ ഈ വര്‍ഷത്തെ ബിസിനസ് സൗഹൃദ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം നടത്താനായേക്കുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍. ലോകത്തെ ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷമുളള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 50 ല്‍ ഇടം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 

നികുതി അടയ്ക്കല്‍, അതിര്‍ത്തി കടന്നുളള വ്യാപാരം തുടങ്ങിയ വിഭാഗങ്ങളിലെ റാങ്കിംഗില്‍ ഇന്ത്യ ഈ വര്‍ഷം മെച്ചപ്പെട്ട പ്രകടനം നടത്തിയേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ കണക്കുകൂട്ടല്‍. പോയ വര്‍ഷം ബിസിനസ് റാങ്കിങില്‍ ഇന്ത്യ വലിയ പുരോഗതി രേഖപ്പെടുത്തിയിരുന്നു. 

കഴിഞ്ഞ വര്‍ഷത്തെ റാങ്കിങില്‍ 100 ല്‍ നിന്ന് 77 ലേക്ക് ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നിരുന്നു. ബിസിനസ് ആരംഭിക്കുന്നതിനും ചെയ്യുന്നതിനുമായി ബന്ധപ്പെട്ട പത്ത് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ലോക ബാങ്ക് രാജ്യങ്ങളുടെ ബിസിനസ് സൗഹൃദ റാങ്കിംഗ് തീരമാനിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിലാണ് ലോക ബാങ്ക് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക. 



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ