TECHNOLOGY

ഒടിടി രംഗത്ത് വൻകുതിപ്പുമായി ഇന്ത്യ; 2024 ഓടെ വിപണിയിൽ നിന്നുള്ള വരുമാനം 2.9 ബില്യൺ ഡോളറിലേക്ക് ഉയർന്നേക്കും

Newage News

23 Oct 2020

ദില്ലി: ലോകത്ത് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി ഇന്ത്യൻ വിപണി. മറ്റെല്ലാ രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിലാണ് ഒടിടി പ്ലാറ്റ്ഫോമുകൾ അതിവേഗം വൻ വളർച്ച സാധ്യമാക്കുന്നത്. 2024 ഓടെ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഏറ്റവും വലിയ വിപണി ഇന്ത്യയായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. 

ഒടിടി വിപണിയിൽ അടുത്ത നാല് വർഷം ശരാശരി 28.6 ശതമാനം സംയോജിത നിക്ഷേപ വളർച്ച സാധ്യമാകുമെന്നാണ് കരുതുന്നത്. 2024 ഓടെ ഈ വിപണിയിൽ നിന്നുള്ള വരുമാനം 2.9 ബില്യൺ ഡോളറിലേക്ക് എത്തും. പ്രൈസ്‌വാട്ടർഹൗസ് കൂപ്പേർസിന്റെ വിലയിരുത്തൽ പ്രകാരം അടുത്ത നാല് വർഷം രാജ്യത്ത് വൻ വളർച്ച നേടാൻ പോകുന്ന സെഗ്‌മെന്റുകൾ ഒടിടി വീഡിയോ, ഇന്റർനെറ്റ് അഡ്വർടൈസിങ്, വീഡിയോ ഗെയിംസ്, ഇ-സ്പോർട്സ്, മ്യസിക്, റേഡിയോ, പോഡ്‌കാസ്റ്റ് എന്നിവയാണ്.

ലോകത്തെ 53 രാജ്യങ്ങളിലെ 14 സെഗ്‌മെന്റുകളിലെ മുൻകാല ചരിത്രം അവലോകനം ചെയ്തതാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേർസിന്റെ കണക്ക്.  ഇന്ത്യയിലെ മീഡിയ ആന്റ് എന്റർടെയ്‌ൻമെന്റ് സെക്ടറിൽ 10.1 ശതമാനം വീതം വളർച്ച അടുത്ത നാല് വർഷങ്ങളിലുണ്ടാകും. 2024 ൽ ഇത് 55 ബില്യൺ ഡോളർ തൊടും. 2019 നെ അപേക്ഷിച്ച് 2020 ൽ ആഗോള മീഡിയ ആന്റ് എന്റർടെയ്‌ൻമെന്റ് രംഗത്ത് 5.6 ശതമാനം ഇടിവായിരിക്കും വളർച്ചയിൽ ഉണ്ടാവുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ