TECHNOLOGY

2024ൽ ഇന്ത്യന്‍ നിര്‍മിത 6ജി അവതരിപ്പിക്കും

Newage News

25 Nov 2021

ന്യൂഡല്ഹി: ആഗോളതലത്തില് പല രാജ്യങ്ങളും ഇതിനകം 5ജി സാങ്കേതിക വിദ്യയിലേക്ക് കടന്നുവെങ്കിലും ഇന്ത്യ ഇനിയും 5ജി തലത്തിലേക്ക് എത്തിയിട്ടില്ല. അതിനിടയില് ദേശനിര്മിതമായ 6ജിയുമായി ബന്ധപ്പെട്ട ചര്ച്ചകള് ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ് ഇന്ത്യയിൽ.

2023-ലോ 2024-ലോ തദ്ദേശീയമായി വികസിപ്പിച്ച 6ജി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. അത് നടത്തിയിരിക്കുന്നത് മറ്റാരുമല്ല കേന്ദ്ര വാര്ത്താവിനിമയ, ഇലക്ട്രോണിക്സ്, ഐടി. കാര്യ മന്ത്രി അശ്വിനി വൈഷ്ണവാണ്.

ഫിനാന്ഷ്യല് ടൈംസും ഇന്ത്യന് എക്സ്പ്രസും സംഘടിപ്പിച്ച ഒരു വെബിനാറിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഇന്ത്യയിൽ ഇതിനകം തന്നെ 6ജിയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങള് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും 2023 അവസാനമോ 2024-ലോ അത് യാഥാര്ത്ഥ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 5ജി സാങ്കേതികവിദ്യ താമസിയാതെ തന്നെ യാഥാര്ത്ഥ്യമാവുമെന്നും അതിന് വേണ്ടിയുള്ള പ്രധാന സോഫ്റ്റ്വെയര് വികസിപ്പിക്കപ്പെടുന്നതോടെ അടുത്തവര്ഷം മൂന്നാം പാദത്തോടെ പൂര്ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.

5ജി സ്പെക്ട്രം ലേലത്തിന് വേണ്ടിയുള്ള കണ്സള്ട്ടേഷന് നടപടികള് ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അടുത്തവര്ഷം ഫെബ്രുവരി-മാര്ച്ച് മാസങ്ങളില് അത് പൂര്ത്തിയാവും. 2022 രണ്ടാം പാദത്തില് ലേലം ആരംഭിക്കും. അദ്ദേഹം പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ