TECHNOLOGY

കൊറോണക്കാലത്തെ നാഴികക്കല്ലുകൾ - മഹാമാരിക്കെതിരെ...

Newage News

06 May 2020

ലോകം മുഴുവൻ ഭീതി പടർത്തിയ മഹാമാരികളെല്ലാം മനുഷ്യന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ടെന്നതാണ് ചരിത്രം; കോവിഡ്-19 ന്റെ ഭാവിയും വ്യത്യസ്തമല്ല. വിവിധ രാജ്യങ്ങളിൽ കോവിഡ് സംഹാരതാണ്ഡവമാടുമ്പോൾ പ്രതീക്ഷാ നിർഭരമായ വാർത്തകളും അനുദിനമെന്നോണം പുറത്തുവരുന്നുണ്ട്. ഈ ആഗോള പോരാട്ടത്തിൽ ഇന്ത്യയും മുന്നിലുണ്ട്. കോവിഡ്-19 അതിജീവന പാതയിലെ ചില നാഴികക്കല്ലുകൾ:

1. കോവിഡ് വാക്‌സിന്‍: നിർണായക നേട്ടം കൈവരിച്ച് ഇറ്റലിയും 

റോം: കൊറോണ വൈറസിനെതിരേയുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിൽ നിർണായക നേട്ടം കൈവരിച്ച് ഇറ്റലിയും. റോമിലെ ലസാറോ സ്പല്ലന്‍സാനി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഫക്ഷ്യസ് ഡിസീസിലെ ഗവേഷകർ നടത്തിയ പരീക്ഷണമാണ് ലക്‌ഷ്യം കണ്ടത്. എലികളിൽ നടത്തിയ പരീക്ഷണത്തിലൂടെ സൃഷ്ടിച്ച ആന്റിബോഡിയുടെ സഹായത്തോടെയാണ് വാക്‌സിൻ വികസിപ്പിച്ചത്. വാക്‌സിന്‍ പരീക്ഷണശാലയിലെ മനുഷ്യ കോശങ്ങളിലെ നോവല്‍ കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയതായി കണ്ടെത്തിയെന്നാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ നൽകുന്ന വിവരം.

2. ഡി‌ആർ‌ഡി‌ഒ അൾട്രാവയലറ്റ്‌ അണുനാശിനി ടവർ വികസിപ്പിച്ചു

ന്യൂഡൽഹി: കൂടുതൽ അണുബാധയുള്ള പ്രദേശങ്ങളിൽ അതിവേഗ രാസവസ്‌തു രഹിത അണുനശീകരണത്തിനായി അൾട്രാ വയലറ്റ് അണുനാശിനി ടവർ വികസിപ്പിച്ച് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ. ഗുരുഗ്രാമിലെ ന്യൂ ഏജ് ഇൻസ്ട്രുമെന്റ്സ് ആന്റ് മെറ്റീരിയൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ ഡിആർഡിഒയുടെ ഡൽഹി ആസ്ഥാന ലബോറട്ടറി ആയ ലേസർ സയൻസ് ആൻഡ്‌ ടെക്നോളജി സെന്ററാണ്‌ “യുവി ബ്ലാസ്റ്റർ” അൾട്രാ വയലറ്റ് അധിഷ്ഠിത ഏരിയ സാനിറ്റൈസർ  രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്‌. ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ വഴി വൈഫൈ ലിങ്ക് ഉപയോഗിച്ച് വിദൂരത്തു നിന്നും യുവി ഏരിയ സാനിറ്റൈസർ ഉപയോഗിക്കാം. ഏകദേശം 12 x 12 അടി വിസ്‌താരമുള്ള ഒരു മുറിയിൽ 10 മിനിറ്റു കൊണ്ടും 400 ചതുരശ്രയടി വിസ്തീർണ്ണത്തിൽ 30 മിനിറ്റും കൊണ്ട്‌ അണുനശീകരണം നടത്താം. അപ്രതീക്ഷിതമായി മുറി തുറക്കുകയോ ആളുകൾ പ്രവേശിക്കുകയോ ചെയ്‌താൽ സാനിറ്റൈസർ പ്രവർത്തനം നിലയ്‌ക്കും.

3.  അതിവേഗം ഗ്രൂപ്പ് ടെസ്റ്റിംഗ് സാധ്യമാക്കുന്ന സംവിധാനമൊരുക്കി ഇസ്രായേൽ ഗവേഷക സംഘം

നെഗെവ്: കുറഞ്ഞ സമയത്തിനുള്ളിൽ ഡസൻ കണക്കിന് സാമ്പിളുകൾ കൃത്യമായി സ്ക്രീൻ ചെയ്യാൻ അനുവദിക്കുന്ന അൽഗോരിതം അടിസ്ഥാനമാക്കിയുള്ള പരിശോധന രീതി വികസിപ്പിച്ചെടുത്ത് ഇസ്രായേൽ.  നെഗെവ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിലെ  ഗവേഷകരാണ് നേട്ടത്തിന് പിന്നിൽ. ടെസ്റ്റിംഗിനുള്ള ചെലവും ഗണ്യമായി കുറയ്ക്കുന്നതിന്ഈ രീതി സഹായിക്കും. ഇസ്രായേൽ ആരോഗ്യ മന്ത്രാലയം കോവിഡ് ടെസ്‌റ്റിങിനായി പുതിയ പരിശോധന രീതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

4.  അണുനാശിനി ബൂത്തുമായി ഹോങ്കോങ് വിമാനത്താവളം

ഹോങ്കോങ്: യാത്രക്കാരെ കോവിഡ് 19ല്‍ നിന്നും സുരക്ഷിതമാക്കാന്‍ അണുനാശിനി ബൂത്തുമായി ഹോങ്കോങ് രാജ്യാന്തര വിമാനത്താവളം. 40 സെക്കൻഡ് കൊണ്ട് ഓരോ യാത്രക്കാരന്റെ ശരീരത്തിലേയും വസ്ത്രങ്ങളിലേയും സൂഷ്മാണുക്കളെ നശിപ്പിക്കാന്‍ ഈ അണുനാശിനി സംവിധാനത്തിനാകും. നാനോ സൂചികളും ഫോട്ടോകാറ്റലിസ്റ്റ് സാങ്കേതികവിദ്യയുമാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് ഹോങ്കോങ് വിമാനത്താവള വക്താവ് അറിയിച്ചു. നിലവില്‍ വിമാനത്താവളത്തിലെ ജീവനക്കാർക്കാണ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ എല്ലാ യാത്രികര്‍ക്കും ഈ സൗകര്യം ലഭ്യമാകും.

5. സാമ്പിളുകളും ഗവേഷണ ഫലങ്ങളും പങ്കിടാൻ ഗവേഷണ കേന്ദ്രങ്ങൾക്ക് അനുമതി

ന്യൂഡൽഹി: കോവിഡ് പ്രതിരോധ ഗവേഷണ, സാങ്കേതിക രംഗങ്ങളിൽ പരസപരം സഹകരിച്ചു പ്രവർത്തിക്കാനും സാമ്പിളുകളും ഗവേഷണ ഫലങ്ങളും പങ്കിടാനും രാജ്യത്തെ ഗവേഷണ കേന്ദ്രങ്ങൾക്ക് അനുമതി. കൊറോണ വാക്‌സിനുകളെക്കുറിച്ചുള്ള കേന്ദ്രീകൃത ഗവേഷണത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസ് രൂപീകരിച്ച വാക്സിൻ ടാസ്‌ക് ഫോഴ്‌സാണ് ഗവേഷണ സ്ഥാപനങ്ങൾക്കും ലബോറട്ടറികൾക്കും ഈ അനുമതി നൽകിയത്. കൊറോണ പ്രതിരോധ വൈറസ് വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് കറുത്ത പകരുകയാണ് പുതിയ നീക്കത്തിന്റെ ലക്‌ഷ്യം. ഗവേഷണ സ്ഥാപനങ്ങൾക്ക് ബയോ-സ്പെസിമെൻ, ഡാറ്റ എന്നിവ തമ്മിൽ പങ്കിടാനും രോഗികളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ ഗവേഷണ വികസനത്തിനായി ഉപയോഗിക്കാനും കഴിയും.

6. ജോലി സ്ഥലത്ത് സാമൂഹിക അകലം ഉറപ്പാക്കാൻ വെയറബിൾ  റ്റാഗുമായി അമേരിക്കൻ കമ്പനി 

പ്രൊവിഡൻസ്: കോവിഡ് ഭീഷണി അതിജീവിക്കാൻ ജോലി സ്ഥലത്ത്  സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സാങ്കേതിക വിദ്യയുടെ സഹായം തേടി യുഎസ് കമ്പനികൾ. രോഗ വ്യാപന സാധ്യത ഉള്ളവരിൽ നിന്ന് സാമൂഹിക അകലം ഉറപ്പാക്കാൻ സഹായിക്കുന്ന വെയറബിൾ റ്റാഗുകൾ ജീവനക്കാർക്ക് നൽകുകയാണ് ഗിൽബെൻ ബിൽഡിംഗ് കമ്പനി. ട്രയാക്സ് ടെക്‌നോളജീസ് എന്ന സ്ഥാപനമാണ് ഈ  വെയറബിൾ റ്റാഗുകൾ നിർമിച്ചു നൽകുന്നത്. ജോലി സ്ഥലങ്ങളിലെ സാമൂഹിക അകലത്തിനുള്ള മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു സാഹചര്യങ്ങളിൽ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുകയാണ് റ്റാഗ് ചെയ്യുന്നത്. കോൺടാക്ട് ട്രേസിങ് സാധ്യമാക്കാനും ഉപകരണം സഹായിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ