TECHNOLOGY

കൊറോണക്കാലത്തെ നാഴികക്കല്ലുകൾ

Newage News

21 May 2020

ലോകം മുഴുവൻ ഭീതി പടർത്തിയ മഹാമാരികളെല്ലാം മനുഷ്യന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ടെന്നതാണ് ചരിത്രം; കോവിഡ്-19 ന്റെ ഭാവിയും വ്യത്യസ്തമല്ല. വിവിധ രാജ്യങ്ങളിൽ കോവിഡ് സംഹാരതാണ്ഡവമാടുമ്പോൾ പ്രതീക്ഷാ നിർഭരമായ വാർത്തകളും  അനുദിനമെന്നോണം പുറത്തുവരുന്നുണ്ട്. ഈ ആഗോള പോരാട്ടത്തിൽ ഇന്ത്യയും മുന്നിലുണ്ട്. കോവിഡ്-19 അതിജീവന പാതയിലെ  ചില  നാഴികക്കല്ലുകൾ:

1. കുറഞ്ഞ ചെലവിൽ കോവിഡ് പരിശോധന: ‘അഗാപ്പെ ചിത്ര മാഗ്ന’ കിറ്റുമായി ശ്രീചിത്ര

തിരുവനന്തപുരം: കോവിഡ്19 സ്ഥിരീകരിക്കുന്നതിന് ശ്രീചിത്ര വികസിപ്പിച്ചെടുത്ത കാന്തിക സൂക്ഷ്മ കണികകള്‍ അടിസ്ഥാനമാക്കിയുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റായ ‘അഗാപ്പെ ചിത്ര മാഗ്ന’ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡും ശ്രീചിത്രയും ചേര്‍ന്നാണ് കിറ്റ് ഉൽപ്പാദനത്തിനായി ഒരുക്കിയത്. ഉദ്ഘാടന ചടങ്ങ് വ്യാഴാഴ്ച ശ്രീചിത്രയുടെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തില്‍ നടക്കും. അഗാപ്പെ ചിത്ര മാഗ്ന ആര്‍എന്‍എ ഐസൊലേഷന്‍ കിറ്റ് 150 രൂപയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതിമാസം 3 ലക്ഷം കിറ്റുകള്‍ ഉൽപ്പാദിപ്പിക്കാന്‍ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സിന് കഴിയും. 

2. ആൾക്കൂട്ടത്തിലെ കോവിഡ് രോഗികളെ കണ്ടെത്തുന്ന ‘ഹൈടെക്’ ഹെൽമറ്റുമായി അബുദാബി പൊലീസ്

അബുദാബി: കോവിഡ് ബാധിതരെ കണ്ടെത്താൻ സ്മാർട് ഹെൽമറ്റുമായി അബുദാബി പൊലീസ്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നവീന സാങ്കേതിക വിദ്യയിൽ സജ്ജമാക്കിയ സ്മാർട്ട് ഹെൽമറ്റ് പുറത്തിറക്കിയത്. ഹെൽമറ്റ് ധരിക്കുന്ന പൊലീസുകാരന് ആൾക്കൂട്ടത്തിൽനിന്ന് ശരീര താപനില ഉയർന്നവരെ എളുപ്പം തിരിച്ചറിയാനാകും. രോഗലക്ഷണമുള്ള വ്യക്തിയുടെ ചിത്രം പകർത്തി ഉടൻതന്നെ പൊലീസ് കൺട്രോൾ റൂമിന് കൈമാറാനുള്ള സംവിധാനവും ഇതിലുണ്ട്. 5 മീറ്റർ അകലെ പോകുന്നവരുടെ ശരീരോഷ്മാവ് തിരിച്ചറിയാൻ ഹെൽമറ്റിനു സാധിക്കും. പകലും രാത്രിയിലും ഒരുപോലെ പ്രവർത്തിക്കും.

3. അമേരിക്ക മനുഷ്യരില്‍ പരീക്ഷിച്ച വാക്‌സിന്‍ പ്രതീക്ഷനല്‍കുന്നുവെന്ന് ഗവേഷകര്‍

കൊറോണ വൈറസിനെതിരെ തങ്ങള്‍ വികസിപ്പിച്ച് മനുഷ്യരില്‍ പരീക്ഷിച്ച വാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നുവെന്ന് അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ ഗവേഷകര്‍ . വാക്‌സിന്‍ സുരക്ഷിതവും വൈറസിനെതിരെ രോഗപ്രതിരോധ വ്യൂഹത്തെക്കൊണ്ട് പ്രതികരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ കണ്ടെത്തലുകള്‍ വാക്‌സിന്റെ രണ്ടു ഡോസ് സ്വീകരിച്ച എട്ടുപേരെ അപഗ്രഥിച്ചതില്‍ നിന്നാണെന്നും അവര്‍ പറയുന്നു. മാര്‍ച്ച് മുതലാണ് ഇവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയത്.

4. വാക്‌സിൻ ഇല്ലാതെ തന്നെ കൊറോണയെ പ്രതിരോധിക്കാൻ കഴിയുന്ന മരുന്ന് ഉടനെന്ന് ചൈനീസ് ഗവേഷകർ

കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാൻ ശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന മരുന്ന് വികസിപ്പിക്കുന്നതിൽ മുന്നേറ്റം കൈവരിച്ച് ചൈനീസ് ഗവേഷകർ. ചൈനയിലെ പ്രശസ്തമായ പെക്കിംഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പരീക്ഷിക്കുന്ന പുതിയ മരുന്ന് രോഗബാധിതരുടെ വീണ്ടെടുക്കൽ സമയം കുറയ്ക്കുക മാത്രമല്ല, വൈറസിൽ നിന്ന് ഹ്രസ്വകാല പ്രതിരോധശേഷി നൽകുകയും ചെയ്യുന്നുവെന്ന് ഗവേഷകർ പറയുന്നു. മൃഗങ്ങളുടെ പരിശോധന ഘട്ടത്തിൽ മരുന്ന് വിജയകരമാണെന്ന് സർവകലാശാലയിലെ ബെയ്ജിങ് അഡ്വാൻസ്ഡ് ഇന്നവേഷൻ സെന്റർ ഫോർ ജീനോമിക്സ് ഡയറക്ടർ സണ്ണി സീ പറഞ്ഞു. 

5. സേവനങ്ങൾ എല്ലാം ഓൺലൈനിലാക്കി  തദ്ദേശ സ്വയംഭരണ വകുപ്പ്‌

തിരുവനന്തപുരം: കോവിഡ് കാലത്ത് പൗരന്മാർക്ക് ആശ്വാസമേകുന്ന നിർണായക നേട്ടവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ കൂടുതല്‍ സുതാര്യതയും, കൃത്യതയും, സമയക്ലിപ്‌തതയും നടപ്പിലാക്കുന്നതിന് ഇന്‍ഫര്‍‌മേഷന്‍ കേരളമിഷന്‍ വികസിപ്പിച്ച ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്‍റ് സിസ്റ്റം എന്ന സമഗ്ര സോഫ്റ്റ് വെയര്‍ ജൂലൈ മാസത്തോടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടപ്പാക്കും. നിലവില്‍ സേവന സോഫ്റ്റ് വെയറിലൂടെ വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും, പേര് ചേര്‍ക്കലിനുള്ള അപേക്ഷയും മാത്രമാണ് ഇ-ഫയലിംഗിലൂടെ സാധ്യമാകുന്നത്. പുതിയ സോഫ്റ്റ് വെയർ നിലവില്‍ വരുന്നതോടെ ജനന/മരണ/വിവാഹ രജിസ്ട്രേഷന്‍ തുടങ്ങി എല്ലാവിധ സേവനങ്ങള്‍ക്കും പൊതുജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരിട്ട് ഹാജരാകാതെ തന്നെ അപേക്ഷ അയയ്ക്കാവുന്നതും സേവനങ്ങള്‍ സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാവുന്നതുമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ