TECHNOLOGY

കൊറോണക്കാലത്തെ നാഴികക്കല്ലുകൾ

Newage News

25 May 2020

ലോകം മുഴുവൻ ഭീതി പടർത്തിയ മഹാമാരികളെല്ലാം മനുഷ്യന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ടെന്നതാണ് ചരിത്രം; കോവിഡ്-19 ന്റെ ഭാവിയും വ്യത്യസ്തമല്ല. വിവിധ രാജ്യങ്ങളിൽ കോവിഡ് സംഹാരതാണ്ഡവമാടുമ്പോൾ പ്രതീക്ഷാ നിർഭരമായ വാർത്തകളും  അനുദിനമെന്നോണം പുറത്തുവരുന്നുണ്ട്. ഈ ആഗോള പോരാട്ടത്തിൽ ഇന്ത്യയും മുന്നിലുണ്ട്. കോവിഡ്-19 അതിജീവന പാതയിലെ  ചില  നാഴികക്കല്ലുകൾ:

1.  പിപിഇ കിറ്റ് നിർമാണത്തിൽ ഇന്ത്യ കുതിക്കുന്നു, ലോകത്ത് രണ്ടാമത്

രണ്ട് മാസത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ വ്യക്തിഗത സംരക്ഷണ ഉപകരണ (പിപിഇ) ബോഡി കിറ്റുകൾ നിർമിക്കുന്ന രണ്ടാമത്തെ  രാജ്യമായി ഇന്ത്യ മാറി. ചൈനയിൽ നിന്ന് പിപിഇ കിറ്റുകൾ ഇറക്കുമതി ചെയ്യുന്നതിന് കാലതാമസം നേരിട്ടതോടെയാണ് ഇന്ത്യ തദ്ദേശീയമായി നിർമാണം തുടങ്ങിയത്. രാജ്യം മുഴുവൻ വിതരണ ശൃംഖലയിലുടനീളമുള്ള സർട്ടിഫൈഡ് കമ്പനികൾക്ക് മാത്രമേ  പിപിഇ കിറ്റുകൾ വിതരണം ചെയ്യാൻ അനുവാദമുള്ളൂ. പി‌പി‌ഇ ബോഡി കിറ്റുകൾ നിർമിക്കുന്നതിൽ ചൈനയാണ് ലോകത്ത് ഒന്നാമത്.

2. പുകയിലയിൽ നിന്നു കോവിഡ് പ്രതിരോധ വാക്സിൻ; ശുഭപ്രതീക്ഷയോടെ ഗവേഷകർ

യുഎസ് ഗവൺമെന്റിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും ഓക്സ്ഫഡ് സർവകലാശാലയും സംയുക്തമായി  പുകയിലയിൽ നിന്നു കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചു. റീസസ് കുരങ്ങുകളിൽ ഈ വാക്സിൻ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയകരമായി; കൊറോണ  വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന ആന്റിബോഡികളെ ഉൽപാദിപ്പിക്കാൻ വാക്സിന് കഴിഞ്ഞു. നേരത്തെ  സിഗരറ്റ് നിർമാതാക്കളായ ബ്രിട്ടിഷ് അമേരിക്കൻ ടുബാക്കോ കമ്പനിയും പുകയില അടിസ്ഥാനമാക്കിയ കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചിരുന്നു. ഇത് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.

3. കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിക്കാൻ കൈകോർത്ത് രാജ്യത്തെ പൊതു, സ്വകാര്യ കമ്പനികൾ 

ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉത്പാദനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിൽ കൈകോർത്ത്  രാജ്യത്തെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലേയും കമ്പനികള്‍. 'സൈഡസ് കാഡില' എന്ന പ്രമുഖ ഇന്ത്യന്‍ കമ്പനി രണ്ട് തരം വാക്‌സിനുകളുടെ ഉത്പാദനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 'സെറം ഇന്‍സ്റ്റിറ്റ്യൂട്ട്', 'ബയോളജിക്കല്‍ -ഇ', 'ഭാരത് ബയോട്ടെക്', 'ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ്', 'മൈന്‍വാക്‌സ്'  എന്നീ കമ്പനികളും വാക്‌സിന്‍ ഉത്പാദിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഓക്സ്‌ഫഡ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ്  സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നേറ്റം. 'സെറം ഇന്‍സ്റ്റിറ്റ്യൂട്ട്', 'സൈഡസ് കാഡില', 'ഇന്ത്യന്‍ ഇമ്മ്യൂളോജിക്കല്‍സ് ലിമിറ്റഡ്', 'ഭാരത് ബയോട്ടെക്' എന്നീ കമ്പനികളെ വാക്‌സിന്‍ ഉത്പാദനത്തിലേര്‍പ്പെട്ടിരിക്കുന്ന ലോക കമ്പനികളുടെ പട്ടികയില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടുണ്ട്.

4. തായ്‌ലൻഡ് വാക്സിൻ പരീക്ഷണം കുരങ്ങുകളിൽ ആരംഭിച്ചു

ബാങ്കോക്ക്: കൊറോണ വൈറസിനെതിരായ വാക്സിൻ പരീക്ഷണം തായ്‌ലൻഡ് കുരങ്ങുകളിൽ ആരംഭിച്ചു. എലികളിൽ നടത്തിയ പരീക്ഷണം വിജയിച്ചതിനു പിന്നാലെയാണ് കുരങ്ങുകളിൽ പരീക്ഷണം നടത്തുന്നത്. സെപ്റ്റംബറോടെ മരുന്ന് പരീക്ഷണം ഫലപ്രാപ്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തായ്‌ലൻഡ് മന്ത്രി സുവിത് മസിൻസി പറഞ്ഞു. തായ്‌ലൻഡിനു പുറമേ അർജന്‍റീന, ബെഹ്‌റിൻ, കാനഡ, ഫ്രാൻസ്, ഇറാൻ, നോർവേ, ദക്ഷിണാഫ്രിക്ക, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിനകം വാക്സിൻ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

5. ടച്ച് ഫ്രീ റീട്ടെയ്ൽ പ്ലാറ്റ് ഫോം വികസിപ്പിച്ച് ജീപ്പ്

മുംബൈ: യാത്രാവിലക്കും സാമൂഹിക അകലം പാലിക്കുന്നതും തുടരുന്ന സാഹചര്യത്തിൽ, സമ്പർക്ക ഹരിത ഉപഭോക്തൃ ബന്ധത്തിന് ബുക്ക് മൈ ജീപ്പ് ഡിജിറ്റൽ പ്ലാറ്റ് ഫോം . ഷോറൂം സന്ദർശിക്കാതെ ജീപ്പ് ബുക്ക് ചെയ്യാനും സ്വന്തമാക്കാനുംഇത് സഹായിക്കും. ടെസ്റ്റ് ഡ്രൈവിന് അണുവിമുക്തമാക്കിയ വാഹനം വീട്ടുമുറ്റത്ത് എത്തിക്കും. വീട്ടിലെ സുരക്ഷിതത്വത്തിൽനിന്നു മാറാതെ, സ്ക്രീനിൽ നോക്കി ജീപ്പ് ബുക്കു ചെയ്യാൻ കഴിയുമെന്ന് എഫ്സിഎ ഇന്ത്യ പ്രസിഡന്‍റും മാനേജിംഗ് ഡയറക്ടറുമായ ഡോ. പാർഥ ദത്ത പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ