TECHNOLOGY

കൊറോണക്കാലത്തെ നാഴികക്കല്ലുകൾ

Newage News

27 May 2020

ലോകം മുഴുവൻ ഭീതി പടർത്തിയ മഹാമാരികളെല്ലാം മനുഷ്യന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ടെന്നതാണ് ചരിത്രം; കോവിഡ്-19 ന്റെ ഭാവിയും വ്യത്യസ്തമല്ല. വിവിധ രാജ്യങ്ങളിൽ കോവിഡ് സംഹാരതാണ്ഡവമാടുമ്പോൾ പ്രതീക്ഷാ നിർഭരമായ വാർത്തകളും  അനുദിനമെന്നോണം പുറത്തുവരുന്നുണ്ട്. ഈ ആഗോള പോരാട്ടത്തിൽ ഇന്ത്യയും മുന്നിലുണ്ട്. കോവിഡ്-19 അതിജീവന പാതയിലെ  ചില  നാഴികക്കല്ലുകൾ:

1. കോവിഡ് പ്രതിരോധ മുന്നേറ്റം: ഓപ്പൺ വെന്റിലേറ്ററുമായി ഇന്ത്യൻ ദമ്പതികൾ

കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിനു പ്രതീക്ഷയായി ഇന്ത്യന്‍-അമേരിക്കന്‍ ദമ്പതികള്‍ വികസിപ്പെടുത്ത വില കുറഞ്ഞ വെന്റിലേറ്റര്‍. ജോര്‍ജിയയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ പ്രഫസറായ ദേവേഷ് രഞ്ജനും അറ്റ്ലാന്റയില്‍ ഫിസിഷ്യനായി ജോലി ചെയ്യുന്ന കുമുദ രഞ്ജനുമാണ് ശ്രദ്ധേയമായ ഓപ്പണ്‍ വെന്റിലേറ്ററിന് പിന്നിൽ. ഇലക്ട്രോണിക് സെന്‍സറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച് വെന്റിലേറ്റര്‍ കംപ്യൂട്ടർ  നിയന്ത്രിതമാണ്. സിംഗപ്പൂര്‍ ആസ്ഥാനമായ റിന്യൂ ഗ്രൂപ്പ് എന്ന സ്ഥാപനമാണ് ഈ വെന്റിലേറ്ററിനെ പൂര്‍ണസജ്ജമായ ജീവന്‍ രക്ഷാ ഉപകരണമാക്കി മാറ്റുന്നത്.  ഇപ്പോള്‍ ഉല്‍പാദന ഘട്ടത്തിലുള്ള വെന്റിലേറ്റര്‍ ഉടന്‍ തന്നെ ഇന്ത്യയിലും ലഭ്യമാകും.
2. അന്തർസംസ്ഥാന യാത്രകൾക്ക് സഹായമൊരുക്കി ഫ്ലിറ്റ്‌ഗോ
കേരളത്തിലേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക് സൗകര്യമൊരുക്കി ഫ്ലിറ്റ്‌ഗോ ഓൺലൈൻ ടാക്സി സർവീസ്. രാജ്യത്ത് ഏതു സംസ്ഥാനത്തിൽ നിന്നും കേരളത്തിലേക്കു വരാൻ  താരതമ്യേന മിതമായ നിരക്കിൽ ടാക്സി ലഭ്യമാക്കുന്ന സേവനമാണിത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ പാസ് വേണമെന്ന് മാത്രം. പ്രത്യേക വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി വാഹന സർവീസ് നടത്തുന്നവരുമായി നേരിട്ട് ഇടപെടാനുള്ള സൗകര്യമാണ് ഫ്ലിറ്റ്ഗോ ഒരുക്കുന്നത്. സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് യാത്ര ചെയ്യാൻ തയാറാകുന്നവർക്ക്, ഏജൻസികൾക്കു പണം കൊടുക്കാതെ നേരിട്ട് വാഹനങ്ങൾ ലഭിക്കും എന്നതാണ്  ഫ്ലിറ്റ്‌ഗോ യുടെ പ്രത്യേകത.
3. കോവിഡ് രോഗികളിൽ എബോളയുടെ മരുന്ന് പരീക്ഷിക്കാനൊരുങ്ങി ബ്രിട്ടൻ
ലണ്ടൻ: എബോളയുടെ മരുന്നായ റെംഡിസൈവർ കോവിഡ് രോഗികളിൽ പരീക്ഷിക്കാൻ ബ്രിട്ടൻ തീരുമാനിച്ചു. ചികിൽസയിൽ കഴിയുന്നവരിൽ തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്കാകും ഇത് പരീക്ഷിക്കുക. റെംഡിസൈവർ ഉപയോഗിക്കുന്നത് രോഗികളുടെ റിക്കവറി സമയം നാലുദിവസം കണ്ട് കുറയ്ക്കാൻ സഹായിക്കുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരീക്ഷണമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു.
4. ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പാക്കേജുകളുമായി ഹ്യൂണ്ടായി
കൊച്ചി: ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്‌സ്, പോലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ആദരസൂചകമായി ഹ്യൂണ്ടായ് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍ഗണനാക്രമത്തിലുള്ള സര്‍വീസിനൊപ്പം സൗജന്യ എസി ചെക്ക്, സൗജന്യ ടോപ് വാഷ്, ഹൈ ടച്ച് പോയിന്‍റ് സാനിറ്റൈസേഷന്‍ തുടങ്ങിയവ ഈ വിഭാഗത്തിലെ ജീവനക്കാര്‍ക്കു ലഭ്യമാണ്. കാര്‍ ഇന്‍റീരിയല്‍ സാനിറ്റൈസേഷന്‍, ലേബര്‍ചാര്‍ജ്, എയര്‍ പ്യൂരിഫയര്‍, റോഡ്‌സൈഡ് അസിസ്റ്റന്‍സ്, എക്‌സ്റ്റന്‍ഡ് വാറണ്ടി തുടങ്ങിയ ആകര്‍ഷകമായ ആനുകൂല്യങ്ങളും നല്‍കും. തെരഞ്ഞെടുത്ത മോഡലുകള്‍ പര്‍ച്ചേ‌സ് ചെയ്യുമ്പോള്‍ മെഡിക്കല്‍ രംഗത്തു ജോലിചെയ്യുന്നവര്‍ക്കു മെയ് 31 വരെ സ്‌പെഷല്‍ ഓഫര്‍ ഉണ്ടാകും.
5. കോവിഡ് കാലത്ത് ബിഎസ്എൻഎല്ലിന്റെ ഡാറ്റ കൈത്താങ്ങ്‌ 
ന്യൂഡൽഹി: കോവിഡ് കാലത്ത്  2 ജി അല്ലെങ്കില്‍ 3 ജി ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സിം കാര്‍ഡുകള്‍ പ്രത്യേക നിരക്കൊന്നും കൂടാതെ തന്നെ അപ്‌ഗ്രേഡ് ചെയ്യാന്‍സൗകര്യമൊരുക്കി ബിഎസ്എൻഎൽ. 90 ദിവസത്തേക്കാണ്  ഈ ഓഫര്‍ നൽകിയിരിക്കുന്നത്. ഏപ്രിൽ ഒന്നിന് ആരംഭിച്ച ഓഫര്‍ അടുത്ത രണ്ട് മാസത്തേക്ക് കൂടി തുടരും. രാജ്യത്തെ നാല് പ്രധാന മേഖലകളിലെ 50000 പുതിയ 4 ജി സൈറ്റുകളില്‍ 4 ജി വിപുലീകരണവും നവീകരണ പദ്ധതിയും നടപ്പാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. മുംബൈ, ദില്ലി മേഖലകളിലെ 7000 പുതിയ സൈറ്റുകളിലും 4 ജി ടവറുകള്‍ സ്ഥാപിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ