AUTO

കാലപ്പഴക്കമേറിയ വാഹനങ്ങൾ കണ്ടം ചെയ്യാനുള്ള നയം തയാറായതായി കേന്ദ്ര സർക്കാർ

Newage News

21 Sep 2020

രാജ്യത്തു കാലപ്പഴക്കം ചെന്ന വാഹനങ്ങൾ കണ്ടം ചെയ്യാനുള്ള നയം നടപ്പാക്കുന്നതിന്റെ ഭാഗമായി  മന്ത്രിസഭയിൽ സമർപ്പിക്കാനുള്ള കുറിപ്പ് തയാറായതായി കേന്ദ്ര സർക്കാർ. മലിനീകരണം സൃഷ്ടിക്കുന്നതും കാലപ്പഴക്കമേറിയതുമായ വാഹനങ്ങൾ കണ്ടം ചെയ്യാനുള്ള നടപടിക്രമം ആവിഷ്കരിക്കുന്നതു സംബന്ധിച്ചു മന്ത്രിസഭയുടെ പരിഗണനയ്ക്കുള്ള  കുറിപ്പ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണു തയാറാക്കിയിരിക്കുന്നതെന്നു കേന്ദ്ര സഹമന്ത്രി വി കെ സിങ് രാജ്യസഭയെ അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ ഈ നയം രാജ്യത്തെ എല്ലാത്തരം വാഹനങ്ങൾക്കും ബാധകമാവുമെന്നു കേന്ദ്ര സർക്കാർ നേരത്ത വ്യക്തമാക്കിയിരുന്നു.പ്രധാനമന്ത്രിയുടെ ഓഫിസ്(പി എം ഒ) നിർദേശിച്ചപ്രകാരം ഈ രംഗത്തെ പങ്കാളികളുമായി നയത്തെക്കുറിച്ചു വീണ്ടും ചർച്ച നടത്തിയിരുന്നു. പഴയ വാഹനങ്ങൾ കണ്ടം ചെയ്യുന്നതു സംബന്ധിച്ച നയപ്രഖ്യാപനം വരുന്നതോടെ ഇന്ത്യ വാഹന നിർമാണ കേന്ദ്രമായി മാറുമെന്നു റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. പൊളിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള ഉരുക്ക്, അലൂമിനിയം, പ്ലാസ്റ്റിക് തുടങ്ങിയ പുനഃരുപയോഗിക്കുക വഴി പുതിയ വാഹനങ്ങളുടെ വിലയിൽ 20 മുതൽ 30% കുറവിനു സാധ്യതയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വൈദ്യുത വാഹന വ്യാപനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ വർഷം ജൂലൈ 26നു കേന്ദ്ര സർക്കാർ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതികൾ നിർദേശിച്ചത്. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ കണ്ടം ചെയ്തു ബാറ്ററിയിൽ ഓടുന്നതും മലിനീകരണ വിമുക്തവുമായ വാഹനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കണമെന്നുമാണു സർക്കാരിന്റെ ലക്ഷ്യം. പോരെങ്കിൽ 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി ആറു മാസമായി കുറയ്ക്കാനും കരട് വിജ്ഞാപനത്തിൽ സർക്കാർ ശുപാർശ ചെയ്തിരുന്നു. നിലവിൽ പഴയ വാഹനങ്ങൾക്കും ഒരു വർഷ കാലാവധിയുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് അനുവദിക്കുന്നത്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story