ECONOMY

സാമ്പത്തിക പാക്കേജുകൾ നേട്ടമായി; ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി റേറ്റിങ് ഏജൻസികൾ

Newage News

21 Nov 2020

മുംബൈ: കോവിഡ് പ്രതിസന്ധി നേരിടാനുള്ള പുതിയ സാമ്പത്തിക പാക്കേജുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുമ്പ് കരുതിയിരുന്നതിനേക്കാൾ വേഗത്തിൽ മെച്ചപ്പെടുമെന്ന് വിവിധ റേറ്റിങ് ഏജൻസികൾ. കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് ആദ്യപാദത്തിൽ 24 ശതമാനത്തിനടുത്ത് ജി.ഡി.പി. ചുരുങ്ങിയിരുന്നു. എന്നാൽ, രണ്ടാം പാദത്തിൽ ഇത് കുറയുമെന്നും മൂന്നാം പാദത്തിൽതന്നെ ജി.ഡി.പി. വളർച്ച പൂജ്യത്തിനു മുകളിലെത്തിയേക്കുമെന്നുമെല്ലാമാണ് വിലയിരുത്തൽ.

നടപ്പു സാമ്പത്തികവർഷം രണ്ടാം പാദത്തിൽ ജി.ഡി.പി. ഇടിവ് 10.7 ശതമാനത്തിലൊതുങ്ങുമെന്ന് എസ്.ബി.ഐ. റിസർച്ച് പുതിയ റിപ്പോർട്ടിൽ സൂചിപ്പിച്ചു. നേരത്തേ 12.5 ശതമാനംവരെ ഇടിവുണ്ടാകുമെന്ന് കണക്കാക്കിയ സ്ഥാനത്താണിത്. വിവിധ മേഖലകളിൽ നഷ്ടം കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഭീഷണികൾ നിലനിൽക്കുന്നതായി എസ്.ബി.ഐ.യുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. രണ്ടാം പാദത്തിൽ 9.5 ശതമാനം ഇടിവാണ് ഇക്രയുടെ അനുമാനം.

ബ്രോക്കറേജ് സ്ഥാപനമായ ബാർക്ലേയ്സിന്റെ അനുമാനത്തിൽ 2021-22 സാമ്പത്തികവർഷത്തിൽ ഇന്ത്യ 8.5 ശതമാനം വളർച്ച നേടുമെന്നാണ് വിലയിരുത്തൽ. നേരത്തേ ഏഴു ശതമാനം പറഞ്ഞിരുന്ന സ്ഥാനത്താണിത്. മൂന്നാം പാദം മുതൽ ഇന്ത്യയുടെ ജി.ഡി.പി. വളർച്ച പൂജ്യത്തിനു മുകളിലെത്തുമെന്നും നടപ്പു സാമ്പത്തികവർഷം ജി.ഡി.പി.യിലെ ചുരുക്കം - 6.4 ശതമാനം മാത്രമായിരിക്കുമെന്നും ബാർക്ലേയ്സ് അനുമാനിക്കുന്നു. ഇതേ രീതിയിൽ ഫിച്ച് റേറ്റിങ്സും ഇന്ത്യയുടെ വളർച്ച വേഗത്തിൽ തിരികെ വരുമെന്ന് പുതിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ