AUTO

അഞ്ചാം തലമുറ സിറ്റിയുടെ കൂടുതൽ വിവരങ്ങൾ ഹോണ്ട പുറത്തുവിട്ടു

Newage News

19 Jun 2020

ടൻ വിപണിയിലെത്തുന്ന അഞ്ചാം തലമുറ സിറ്റിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഹോണ്ട. പ്രീമിയം ഫീച്ചറുകളും ആഡംബര സൗകര്യങ്ങളുമായി എത്തുന്ന സിറ്റിയുടെ പുതിയ പതിപ്പ് അടുത്തമാസം വിപണിയിലെത്തും. അലക്സ റിമോട്ട് കേപ്പബിലിറ്റിയുള്ള ഇന്ത്യയിലെ ആദ്യ വാഹനമാണ് പുതിയ സിറ്റി എന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. ഹോണ്ടയുടെ ടെലിമാറ്റിക് കൺട്രോൾ യൂണിറ്റും പുതിയ സിറ്റിയിലുണ്ട്.

ഫുൾ എൽഇഡി ഹെ‍‍ഡ്‌ലാംപുകൾ, ഇസഡ് ആകൃതിയിലുള്ള റാപ്പ് എറൗണ്ട് ടെയിൽ ലാംപ്, 17.7 സെന്റീമിറ്റർ ഫൂൾ എച്ച്ഡി ടിഎഫ്ടി മീറ്റർ കൺസോൾ, ലൈൻ വാച്ച് ക്യാമറ, ആംഗിൾ ഹാൻഡിലിങ് അസിസ്റ്റോടു കൂടിയ വെഹിക്കിൾ സ്റ്റബിലിറ്റി അസിസ്റ്റ് തുടങ്ങി സെഗ്‍മെന്റില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന പുതിയ നിരവധി ഫീച്ചറുകളുണ്ട് പുതിയ സിറ്റിയിൽ.

ഇന്നു വരെ ഇറങ്ങിയിട്ടുള്ള സിറ്റികളിൽ ഏറ്റവും മികച്ചതാണ് അഞ്ചാം തലമുറയിൽപ്പെട്ട പുതിയ സിറ്റി. നാലാം തലമുറയെക്കാൾ നീളവും വീതിയും കൂടി. വീൽ ബേസ് പഴയ മോഡലിനു സമം. ഉയരത്തിൽ തെല്ലു കുറവുണ്ട്, പക്ഷെ അത് ക്യാബിനിൽ പ്രതിഫലിക്കുന്നില്ല. നീളം 4549 മിമി (പഴയ മോഡൽ 4440 മിമി), വീതി 1748 (പഴയ മോഡൽ  1695), ഉയരം 1489 (പഴയ മോഡൽ  1495), വീൽ ബേസ് 2600.

പ്രീമിയം നിലവാരത്തിലുള്ള ഇന്റീരിയർ, മികച്ച നല്ല ഡിെെസൻ. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച് സ്ക്രീൻ. കൂടാതെ 7 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ സിസ്റ്റം. ആസിയാൻ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാറിന്റെ സുരക്ഷ കൈവരിച്ച കാറിൽ ആറ് എയർബാഗുകളും ഇബിഡിയും ബ്രേക്ക് അസിസ്റ്റുമുള്ള എബിഎസുമെല്ലാമുണ്ട്.

ബിഎസ് നിലവാരത്തിലുള്ള 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്. 121 ബിഎച്ച്പി കരുത്തുള്ള പെട്രോൾ എൻജിനൊപ്പം ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും സിവിടി ഓട്ടമാറ്റിക്ക് ഗിയർബോസുമുണ്ട്. 100 ബിഎച്ച്പി കരുത്തുള്ള ഡീസൽ എൻജിനൊപ്പം 6 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രം. പെട്രോൾ എൻജിന് 17.8 (മാനുവൽ), 18.4 (സിവിടി) കിലോമീറ്ററും ഡീസൽ എൻജിൻ 24.1 കിലോമീറ്ററും ഇന്ധനക്ഷമത.

Content Highlights: Honda Reveals New Honda City Details, Launch In July

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story