TECHNOLOGY

പ്രതിരോധ രംഗത്ത് തന്ത്രപ്രധാന നീക്കവുമായി ഇന്ത്യ; മുങ്ങിക്കപ്പലിൽ നിന്ന് ആണവ മിസൈൽ പരീക്ഷണത്തിനൊരുങ്ങുന്നു

07 Nov 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നാളെ നടത്താൻ പ്രതിരോധ മന്ത്രാലയം. കെ 4 എന്നു പേരിട്ടിരിക്കുന്ന മിസൈൽ വിശാഖപട്ടണം തീരത്ത് ഐഎൻഎസ് അരിഹന്തിൽ നിന്നു വിക്ഷേപിക്കുമെന്നാണു വിവരം. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിനു ചൈന, പാക്കിസ്ഥാൻ എന്നിവയെ ലക്ഷ്യമിടാനാകും.

കര, വ്യോമ, നാവിക മാർഗങ്ങളിലൂടെ ആണവ മിസൈൽ തൊടുക്കാനുള്ള കരുത്ത് (ന്യൂക്ലിയർ ട്രയഡ്) നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ പരീക്ഷണം നിർണായകമാണെന്നു പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. യു എസ്, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നിവയാണ് ഈ ശേഷിയുള്ള രാജ്യങ്ങൾ.


കെ 4 മിസൈൽ

  • വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ).
  • 2 ടൺ ആണവ പോർമുന വഹിക്കാം. നീളം 10 മീറ്റർ. ഭാരം 20 ടൺ.
  • കടലിനടിയിൽ നിന്നു വിക്ഷേപിച്ച ശേഷം ആകാശത്തേക്കുയരുകയും ശബ്ദത്തെക്കാൾ വേഗത്തിൽ ലക്ഷ്യത്തിലേക്കു കുതിക്കുകയും ചെയ്യും.
  • ‘കെ’ എന്നാൽ കലാം; മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനോടുള്ള ആദരസൂചകം.
  • 5,000 കിലോമീറ്റർ ദൂരപരിധിയുള്ള കെ 5 നിർമാണ ഘട്ടത്തിൽ.


രാജ്യത്തിന്റെ ആണവക്കരുത്ത്

കര: അഗ്നി 3 (3000 കിലോമീറ്റർ ദൂരപരിധി), അഗ്നി 2 (2000 കിലോമീറ്റർ), അഗ്നി 1 (700 കിലോമീറ്റർ), പൃഥ്വി 2 (350 കിലോമീറ്റർ) എന്നിവയാണു നിലവിൽ കരമാർഗം വിക്ഷേപിക്കാവുന്ന ആണവ മിസൈലുകൾ.

ആകാശം: യുദ്ധവിമാനങ്ങളായ സുഖോയ് 30, മിറാഷ് 2000, ജാഗ്വർ എന്നിവ ആണവ മിസൈലുകൾ വഹിക്കാൻ സജ്ജം.

Content Highlights: India to launch nuclear missile from submarine



Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ
ആഗോള ഇലക്ട്രോണിക്സ് വിണിയിയിലും പ്രതിസന്ധിയുടെ ലാഞ്ചനകൾ; ഐഫോൺ വാങ്ങാനാളില്ലാതായതോടെ കോടികളുടെ നഷ്ടം നേരിട്ട് സാംസങ്, വിപണിയിൽ വൻ പ്രതിസന്ധിയെന്ന സൂചനയുമായി ടെക് ഭീമന്മാരുടെ പ്രവർത്തന റിപ്പോർട്ട്