NRI

ഇന്ത്യ- യുഎഇ സെക്ടറിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

Manu

13 Sep 2021

ദുബായ്: കോവിഡ് പൂർവകാല ദിനങ്ങളെ അനുസ്മരിപ്പിച്ച് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്രക്കാർ കൂടുന്നു. ആറുമാസത്തിൽ കൂടുതൽ നാട്ടിൽ നിന്നവർക്കും മടങ്ങിവരാമെന്ന് യുഎഇ പ്രഖ്യാപിച്ചതോടെ യാത്രക്കാരുടെ എണ്ണം പതിന്മടങ്ങാകും. ഇന്നലെ നിറയെ യാത്രക്കാരുമായാണ് ഫ്ലൈ ദുബായ് വിമാനം തിരുവനന്തപുരത്ത് പുലർച്ചെ 5ന് എത്തിയത്.

കോഴിക്കോട്ടേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസിലും ഏതാനും സീറ്റുകൾ മാത്രമാണ് ഒഴിവുണ്ടായിരുന്നത്. വ്യാഴ‌ാഴ്ച വൈകിട്ട് പൊതുവേ യാത്രക്കാരുടെ എണ്ണം കൂടാറുണ്ട്. എന്നാൽ യുഎഇ കൂടുതൽ യാത്രാ ഇളവുകൾ പ്രഖ്യാപിച്ചതിനു ശേഷം ഇരുഭാഗത്തേക്കും യാത്രക്കാരുടെ എണ്ണം കൂടിയതായി ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഉയർന്ന നിരക്കുകളും കുറഞ്ഞു തുടങ്ങി. മുൻപ് ലോകത്തെ തന്നെ തിരക്കേറിയ യുഎഇ-ഇന്ത്യ സെക്ടർ കോവിഡിനെ തുടർന്ന് പിന്നിലായെങ്കിലും തിരക്കുള്ള വിമാന സെക്ടർ പട്ടികയിലേക്ക് വീണ്ടും തിരിച്ചെത്തി.

ഈ മാസം ഇതുവരെയുള്ള കണക്ക് പ്രകാരം ഏറ്റവും തിരക്കുള്ള എട്ടാമത്തെ റൂട്ട് ആയി യുഎഇ- ഇന്ത്യ പാത തിരഞ്ഞെടുക്കപ്പെട്ടു. 12 ലക്ഷം യാത്രക്കാരാണ് സെപ്റ്റംബറിൽ ഇതുവഴി സഞ്ചരിക്കുക. ജനുവരി മുതൽ ഏപ്രിൽ വരെ ഏറ്റവും തിരക്കേറിയ പാതയും ഇതായിരുന്നു. തുടർന്ന് കോവിഡ് രണ്ടാം തരംഗം വന്നതോടെയാണ് വീണ്ടും കൂപ്പുകുത്തിയത്. 19 മുതൽ ആരംഭിക്കുന്ന ഐപിഎൽ, അടുത്തമാസം ഒന്നു മുതൽ ആരംഭിക്കുന്ന ദുബായ് എക്സ്പോ, 17 മുതൽ തുടങ്ങുന്ന ഐസിസി മെൻസ് ടി20 ലോകകപ്പ് തുടങ്ങിയവയെല്ലാം യാത്രക്കാരുടെ എണ്ണം കൂട്ടാവുന്ന കാരണങ്ങളാണ്.

ഒക്ടോബർ 24ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാക്ക് മത്സരം കാണാനും ധാരാളം പേർ എത്തുമെന്നാണ് പ്രതക്ഷ.  വാക്സിനേഷൻ വർധിപ്പിച്ചും കോവിഡ് പ്രതിരോധം ശക്തമാക്കിയും ഏറ്റവും സുരക്ഷിതമായ ഇടം എന്ന ഖ്യാതി നേടിയാണ് യാത്രക്കാരെ ദുബായ്  ആകർഷിക്കുന്നത്. പ്രതിരോധ നടപടികൾ ശക്തമാക്കിത്തന്നെ എക്സ്പോ  കാണാൻ കൂടുതൽ പേരെ ദുബായ് ക്ഷണിക്കുകയാണ്.

എക്സ്പോയ്ക്ക് ഏറ്റവും കൂടുതൽ പേർ എത്തുക ഇന്ത്യയിൽനിന്നാകുമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻകപൂറും, കോൺസൽ ജനറൽ അമൻപുരിയും കഴിഞ്ഞദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇതിനുസരിച്ചുള്ള തീരുമാനങ്ങളും പ്രഖ്യാപനങ്ങളും യുഎഇ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story