ECONOMY

വൻ ഓഫറുകൾ നൽകിയുള്ള ഓൺലൈൻ വിൽപ്പന നിയന്ത്രിക്കണമെന്ന് കേന്ദ്രം; ആമസോണിനും ഫ്ലിപ്കാർട്ടിനും സര്‍ക്കാരിന്റെ താക്കീത്

26 Jun 2019

ന്യൂഏജ് ന്യൂസ്, വൻ ഓഫറുകൾ നൽകി ഓൺലൈൻ വഴി ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന വിദേശ കമ്പനികളെ നിയന്ത്രിക്കണമെന്ന് കേന്ദ്രം. വിദേശ ഇ–കൊമേഴ്സ് കമ്പനികളായ ആമസോണും വാൾമാര്‍ട്ടിന്റെ കീഴിലുള്ള ഫ്ലിപ്കാർട്ടും സർക്കാരിന്റെ പുതിയ വിദേശ നിക്ഷേപ നിയമം പാലിക്കണമെന്നും മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇ–കൊമേഴ്സ് കമ്പനികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

രാജ്യത്തെ ഇ–കൊമേഴ്സ് മേഖലയുടെ മുഖ്യ ആകർഷണമായ ഓഫറുകളുടെ പെരുമഴയ്ക്കു കടിഞ്ഞാണിടാനാണ് കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതൽ പുതിയ വിദേശ നിക്ഷേപ നിയമം നടപ്പിലാക്കിയത്. എന്നാൽ ഇതിനു ശേഷവും വിദേശ കമ്പനികളുടെ ഓഫർ വിൽപനകൾ നടന്നിരുന്നു. ഇതിനെതിരെ രാജ്യത്തെ ചില കമ്പനികൾ പരാതിപ്പെടുകയും ചെയ്തിരുന്നു. വിദേശ കമ്പനികളുടെ നിയമലംഘനം യാതൊരുതരത്തിലും അംഗീകരിക്കാനാകില്ല എന്നതാണ് കേന്ദ്ര നിലപാട്. വന്‍കിട ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ നല്‍കുന്ന വന്‍തോതിലുളള ഇളവുകള്‍ ബാധിക്കുന്നത് പരമ്പരാഗത ചില്ലറ വ്യാപാരമേഖലയിലു കമ്പനികളെയാണ്. രാജ്യത്തെ ചെറുകിയ കമ്പനികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് കണ്ടില്ലെന്നു നടിക്കാനാകില്ല എന്നാണ് പിയൂഷ് ഗോയൽ പറഞ്ഞത്.

ഓൺലൈൻ വിപണന രംഗത്തെ ഭീമൻമാരായ ഫ്ലിപ്കാർട്ടിനെയും ആമസോണിനെയും സാരമായി ബാധിക്കുന്ന വ്യവസ്ഥകളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ളത്. ഇ–കൊമേഴ്സ് വിപണന രംഗത്തുള്ള സ്ഥാപനങ്ങൾക്കു ഏതെങ്കിലും തരത്തിലുള്ള ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ വസ്തുക്കൾ ബന്ധപ്പെട്ട ഇ–കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ വിൽപന നടത്തരുതെന്നതാണ് പരിഷ്കരിച്ച നിയമത്തിലെ പ്രധാന വ്യവസ്ഥ.

ക്ലൗഡ്ടെയിൽ, അപ്പാരിയോ തുടങ്ങി പല തരത്തിലുള്ള സംയുക്ത സംരംഭങ്ങളുടെ ഉടമകളായ ആമസോണിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് പുതിയ വ്യവസ്ഥ. ഇത്തരത്തില്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉൽപന്നങ്ങൾ ആമസോണിലൂടെ വിൽപന നടത്താനാകില്ല. 2019 ഫെബ്രുവരി ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.

ഉൽപാദകരുമായി നേരിട്ടെത്തുന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഇ–കൊമേഴ്സ് സൈറ്റുകളിലൂടെ നടക്കുന്ന എക്സ്ക്ലൂസീവ് ഇടപാടുകളും പുതിയ നിയമം വിലക്കുന്നുണ്ട്. ഫ്ലിപ്കാർ‌ട്ട്, ആമസോൺ തുടങ്ങി വമ്പൻമാര്‍ക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നതാണ് ഈ പരിഷ്കാരം, ഷവോമി, ഒപ്പോ തുടങ്ങിയ സ്മാർട് ഫോൺ നിര്‍മാതാക്കളുമായി സഹകരിച്ച് ഉപയോക്താക്കൾക്കായി വിവിധ തരത്തിലുള്ള എക്സ്ക്ലൂസീവ് ഇടപാടുകൾ ഫ്ലിപ്കാർട്ട് മുന്നോട്ടുവയ്ക്കാറുണ്ട്. ഇത്തരം പ്രത്യേക ഇളവുകൾ ഇനി മുതൽ ഉപഭോക്താക്കളിലേക്കു എത്തിക്കാനാകില്ല. രാജ്യത്തു ഇ–കൊമേഴ്സ് സൈറ്റുകളിലൂടെ നടക്കുന്ന ആകെ വിൽപനയുടെ 50 ശതമാനവും സ്മാർട് ഫോണുകളാണെന്ന വസ്തുത പരിശോധിച്ചാൽ പുതിയ ചട്ടം മേഖലക്കു സമ്മാനിക്കുന്ന ആഘാതം വിലയിരുത്താനാകും. പുതിയ ഫോണുകൾ ഉൾപ്പെടെ പ്രത്യേക വിലക്കുറവോടു കൂടി അവതരിപ്പിച്ചാണ് ഉപഭോക്താക്കളെ ഇ–കൊമേഴ്സ് സൈറ്റുകൾ ആകർഷിച്ചിരുന്നത്.

വൻകിട ഇ–കൊമേഴ്സ് വിൽപനക്കാർ നൽകുന്ന വൻ തോതിലുള്ള ഇളവുകൾക്കെതിരെ പരമ്പരാഗത ചില്ലറ വ്യാപാര മേഖലയിലുള്ളവര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ആലിബാബ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികൾ പുലർത്തുന്ന അനാരോഗ്യകരമായ വിൽപന തന്ത്രം ചില്ലറ വിൽപന മേഖലയുടെ അടിത്തറ ഇളക്കുന്നതാണെന്നതായിരുന്നു ഇവരുടെ പരാതി. ഇതു കണക്കിലെടുത്താണ് ഇ–കൊമേഴ്സ് നിയമങ്ങളിൽ സമൂലമായ മാറ്റത്തിനു കേന്ദ്രം ഒരുങ്ങിയത്.

ഉൽപാദകർക്കും വിൽപനക്കാർക്കും തുല്യപരിഗണന നൽകണമെന്ന അടിസ്ഥാന തത്വം തന്നെ ലംഘിക്കപ്പെടുന്ന തരത്തിലാണ് വൻകിട ഇ–കൊമേഴ്സ് സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നതെന്നാണ് വാണിജ്യ– വ്യവസായ മന്ത്രാലയത്തോടടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്ന പ്രധാന പോരായ്മ. വിപണിയുടെ തന്നെ താളം തെറ്റിക്കുന്ന അശാസ്ത്രീയവും അന്യായവുമായ ഇളവുകളുടെ പെരുമഴക്കാലത്തിന് തടയിടുകയാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ സൈറ്റുകളിലെ വിൽപനയുടെ 25 ശതമാനം മാത്രമേ വൻകിട വിൽപനക്കാരുടെ സംഭാവനയായി വരാൻ പാടുള്ളൂവെന്ന നിയമമുണ്ടെങ്കിലും വന്‍കിടക്കാരിൽ നിന്നും ഉൽപന്നങ്ങൾ വാങ്ങാൻ ചെറുകിട വ്യാപാരികളെ നിർബന്ധിച്ച് അവരുടെ പേരിൽ ഉൽപന്നങ്ങൾ അണിനിരത്തിയാണ് ഇ–കൊമേഴ്സ് ഭീമൻമാർ ഈ നിയമ വ്യവസ്ഥയെ മറികടന്നുവരുന്നത്. ഇതിനും തടയിടുന്നതാണ് പുതിയ നിയമവ്യവസ്ഥ.

പുതിയ നയം സംബന്ധിച്ച പ്രഖ്യാപനത്തോട് ആശങ്കയോടെയാണ് ഇ–കൊമേഴ്സ് രംഗത്തെ അതികായൻമാർ പ്രതികരിച്ചിരിക്കുന്നത്. പരസ്യമായ പ്രതികരണത്തിന് ആമസോണോ ഫ്ലിപ്കാർട്ടോ തയാറായിട്ടില്ല. എങ്കിലും വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഉപേക്ഷിക്കുമെന്ന് വരെ വാര്‍ത്തകൾ വന്നിരുന്നു.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ