ECONOMY

ആഗോള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിൽ ഇന്ത്യ നേതൃനിരയിലുണ്ടാവും: പ്രധാനമന്ത്രി

Newage News

10 Jul 2020

ന്യൂഡൽഹി: ആഗോള കമ്പനികൾക്കു ചുവപ്പു പരവതാനി വിരിക്കുന്ന നയമാണ് ഇന്ത്യയുടേതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ ഇന്ത്യ നൽകുന്നതുപോലെ അവസരങ്ങൾ നൽകാൻ മറ്റു രാജ്യങ്ങൾക്കു സാധിക്കില്ല. ആത്മനിർഭർ ഭാരത് എന്നത് ലോകത്തോടു പുറംതിരി‍ഞ്ഞു നിൽക്കുന്ന സമീപനമല്ലെന്നും ലണ്ടനിലെ ഇന്ത്യ ആഗോള വാരാചരണം വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

പ്രതിസന്ധിയിൽനിന്ന് ആഗോള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിൽ ഇന്ത്യ നേതൃനിരയിലുണ്ടാവുമെന്നും മോദി പറഞ്ഞു. ലോകമാകെ സേവനം ചെയ്യുന്ന മികച്ച ഇന്ത്യൻ മനുഷ്യ സമ്പത്താണ് അതിന് ഒന്നാമത്തെ ഘടകം. ഡോക്ടർമാരും നഴ്സുമാരും അഭിഭാഷകരും ശാസ്ത്രജ്ഞരും ബാങ്കർമാരും പ്രഫസർമാരും കഠിനാധ്വാനികളായ തൊഴിലാളികളും അതിലുൾപ്പെടുന്നു.

പരിഷ്കരണത്തിനും പുനരുജ്ജീവനത്തിനുമുള്ള ശേഷിയാണ് രണ്ടാം ഘടകം. പരിഷ്കരണം ഇന്ത്യയുടെ പ്രകൃതമാണ്. സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികളെ അങ്ങനെ മറികടന്നതാണ് ഇന്ത്യയുടെ ചരിത്രം. ആ മനോഭാവം ഇപ്പോഴും തുടരുന്നു. ഇന്ത്യയിൽ പുനരുദ്ധാരണം എന്നത് കരുതലും അനുകമ്പയും പരിസ്ഥിതിപരവും സാമ്പത്തികവുമായ സുസ്ഥിരതയുമുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ