LAUNCHPAD

ഏഴ് കവറേജ് ഓപ്ഷനുകൾ ഉൾപ്പെടുത്തി ഇ-ടേം പ്ലസ് പ്ലാൻ അവതരിപ്പിച്ച് ഇന്ത്യാഫസ്റ്റ് ലൈഫ്

Renjith George

25 Nov 2021

കൊച്ചി: ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ പിന്തുണയോട് കൂടി ഇന്ത്യാഫസ്റ്റ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഇന്ത്യാഫസ്റ്റ് ലൈഫ് ഇ-ടേം പ്ലസ് പ്ലാൻ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സാമ്പത്തികമായി സുരക്ഷിതവും പരിപൂർണ്ണവുമായ ഒരു ഭാവി വാഗ്ദാനം ചെയ്തുകൊണ്ട് ജീവിതത്തിന്റെ ഉറപ്പുകൾ സുരക്ഷിതമാക്കുന്നതിന് രൂപകൽപ്പന ചെയ്തതാണ് ഈ നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത പ്യുവർ റിസ്ക് പ്രീമിയം ലൈഫ് ഇൻഷുറൻസ് പ്ലാൻ.

ആക്സിഡന്റൽ ടോട്ടൽ പെർമനന്റ്ഡിസേബിലിറ്റി, ഗുരുതരരോഗം, സ്വാഭാവികമായതോ അല്ലെങ്കിൽ അപകടമരണം (ADB) എന്നിവ ഇൻഷ്വർ ചെയ്ത വ്യക്തിക്കോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ/അവരുടെ പ്രിയപ്പെട്ടവർക്കോ സംഭവിക്കുകയാണെങ്കിൽ ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിന്പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സമഗ്രമായ ഉൽപ്പന്നമാണ്ഇന്ത്യാഫസ്റ്റ്ലൈഫ് ഇ-ടേംപ്ലസ്പ്ലാൻ. മാത്രമല്ല തിരഞ്ഞെടുത്ത കവറേജ്ഓപ്ഷൻ അനുസരിച്ച്ഇൻഷ്വർ ചെയ്തയാൾക്ക് ഈ പോളിസിയുടെ ആനുകൂല്യങ്ങൾ ഒറ്റത്തവണയായോ സ്ഥിരവരുമാനമായോ അല്ലെങ്കിൽ ഇവ രണ്ടും ചേർന്ന്മിശ്രിതമായോ സ്വീകരിക്കാവുന്നതാണ്. നിലവിലുള്ള ആദായനികുതി നിയമങ്ങൾ അനുസരിച്ച്പണമടച്ച പ്രീമിയങ്ങൾ, ലഭിച്ച ആനുകൂല്യങ്ങൾ എന്നിവയിൽ നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു.

വിവിധ ഉപഭോക്തൃ വിഭാഗങ്ങൾക്ക്ആവശ്യമായ സേവനം നൽകികൊണ്ട്നിരവധി വിതരണശേഷികൾ പരമാവധി പ്രയോജനപ്പെടുത്തിയും വിവിധ നിക്ഷേപ ഓപ്ഷനുകൾ വിപുലീകരിച്ചും ഇന്ത്യാഫസ്റ്റ്ലൈഫ്ആവശ്യങ്ങൾക്ക്അടിസ്ഥാനമാക്കിയ 45 ഓഫറിംഗുകളുടെ (ഉൽപ്പന്നങ്ങളും റൈഡറുകളും) വൈവിധ്യമാർന്ന സ്യൂട്ട്നൽകുന്നു, രാജ്യത്തുടനീളമുള്ള 98% പിൻകോഡുകളിലും കമ്പനി ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story