AUTO

കോവിഡ് പ്രതിസന്ധിക്ക് ശേഷം വാഹനവിപണിയെ കാത്തിരിക്കുന്നത് നല്ല കാലമോ? സ്വകാര്യ വാഹനങ്ങളുടെ പ്രിയം കൂടുമെന്നും വാഹന വിൽപ്പന ഉയരുമെന്നും വിദഗ്ധർ

Newage News

12 May 2020

ന്ത്യന്‍ വാഹന വിപണി ഏറെ പ്രതിസന്ധി കാലഘട്ടങ്ങളിലൂടെയാണ് നാളുകളായി കടന്നുപോയ്‌ക്കൊണ്ടിരുന്നത്. പ്രതിസന്ധിയില്‍ നിന്ന് അല്‍പം കരകയറുന്ന ലക്ഷണം കാണിച്ചു തുടങ്ങിയപ്പോൾ കൊറോണയും പിന്നാലെ ലോക്ഡൗണുമെത്തി. മാര്‍ച്ച് 25 ന് ആരംഭിച്ച ലോക്ഡൗണ്‍ വാഹനങ്ങളുടെ വില്‍പനയെത്തന്നെ പ്രതികൂലമായി ബാധിച്ചു. ഏപ്രില്‍ മാസം ഒട്ടു മിക്ക വാഹന നിര്‍മാതാക്കള്‍ക്കും ഒരു കാര്‍പോലും വില്‍ക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ കൊറോണയ്ക്ക് ശേഷമുള്ള കാലം ഏറെ പ്രതീക്ഷയോടെയാണ് വാഹന നിര്‍മാതാക്കള്‍ കാണുന്നത്.

കോവിഡിന് ശേഷമുള്ള മാറ്റങ്ങള്‍

വ്യക്തി ശുചിത്വത്തിന്റെയും സാമൂഹിക അകലത്തിന്റെയും പാഠമാണ് കോവിഡ് നമുക്ക് നല്‍കിയത്. ഒന്നിച്ച് കൈകോര്‍ത്ത് മുന്നേറാമെന്നുള്ള ഒന്നിച്ച് അകലം പാലിച്ച് മുന്നേറാം എന്നായി മാറി. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗാതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ ചിന്തകൾ തന്നെ കോവിഡ് വൈറസ് മാറ്റിയേക്കാം എന്നാണ് വാഹന നിര്‍മാതാക്കള്‍ കരുതുന്നത്.

കോവിഡിന് ശേഷം ചൈനയില്‍ ചെറു കാര്‍ വിപണിക്ക് മികച്ച വളര്‍ച്ചയാണ് ലഭിച്ചത്, ഇതേ ട്രെന്‍ഡ് തന്നെ ഇവിടെയും തുടരും എന്നാണ് മാരുതിയും ഹ്യുണ്ടേയ്‌യും അടക്കമുള്ള നിര്‍മാതാക്കള്‍ കരുതുന്നത്. വിലകുറഞ്ഞ എന്നാല്‍ ഫീച്ചറുകള്‍ ധാരാളമുള്ള ചെറു കാറുകള്‍ കൂടുതല്‍ ജനപ്രീതി നേടും. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതിയും ഹ്യുണ്ടേയ്‌യും ചെറു കാറുകളിലൂടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാമെന്നുള്ള പ്രത്യാശയിലാണ്.

ഹ്യുണ്ടേയ് പ്രഖ്യാപിച്ച ഇഎംഐ അഷ്യൂറന്‍സ് സ്‌കീം പോലെ ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കാനുള്ള ഓഫറുകള്‍ എല്ലാ വാഹന നിര്‍മാതാക്കളും കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ ഇന്ധനക്ഷമതയും സുരക്ഷയുമുള്ള വാഹനങ്ങള്‍ ഭാവിയില്‍ നിരത്തു വാണേക്കാം.

കൂടാതെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ലോണുകളും വരുകാലങ്ങളില്‍ പുറത്തിറങ്ങും. ഹോം ലോണുകള്‍ പോലെ ദൈര്‍ഘ്യം കൂടിയ ലോണുകള്‍ പുറത്തിറക്കുന്നത് കൂടുതല്‍ ആളുകളെ വാഹനങ്ങളിലേക്ക് അടുപ്പിക്കും.

സെക്കന്റ് ഹാന്‍ഡ് കാറുകള്‍

വീണ്ടും കരുത്താര്‍ജിക്കാൻ സാധ്യതയുള്ളൊരു മേഖലയാണ് സെക്കന്റ് ഹാന്‍ഡ് കാറുകളുടേത്. സ്വകാര്യ വാഹനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന തോന്നല്‍ സക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിക്കും ഉണര്‍വേകുമെന്നാണ് വാഹന ലോകത്തില്‍ നിന്നുള്ള പ്രത്യാശ.

രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ക്ക് ജോലി നല്‍കുന്നൊരു മേഖലയാണ് വാഹന നിര്‍മാണ വിതരണം. ഏകദേശം 50 ലക്ഷത്തില്‍ അധികം ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. അവരെയെല്ലാം ബാധിക്കുന്നതുകൊണ്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരുപാട് സഹായങ്ങളും വാഹന നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഹൈജീനിക്കായ വാഹനങ്ങള്‍

വാഹനങ്ങള്‍ വെറുതെ വൃത്തിയാക്കി നല്‍കാതെ അണുവിമുക്തിമാക്കി നല്‍കാനും ഇനിയുള്ള കാലത്ത് വാഹന നിര്‍മാതാക്കള്‍ ശ്രമിക്കും. കൂടാതെ ഹ്യുണ്ടേയ് വെന്യു, കിയ സെല്‍റ്റോസ്, ക്രേറ്റ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കുന്നതുപോലുള്ള എയര്‍ഫില്‍റ്ററുകളും വരും കാലങ്ങളില്‍ വാഹനങ്ങളില്‍ പ്രതീക്ഷിക്കാം.

ഓണ്‍ലൈന്‍ വ്യാപാരം കൂടും

നിലവില്‍ വാഹന വിപണി ഓണ്‍ലൈനായിക്കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക വാഹന നിര്‍മാക്കള്‍ കോണ്ടാക്റ്റ് ലെസ് സെയില്‍സ് ആരംഭിച്ചു കഴിഞ്ഞു. ഭാവിയിലും ഇത് കൂടുതലായി വന്നേക്കാം.

Content Highlights: Changes in Indian Auto Industry After Corona

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story