AUTO

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന്റെ പുതിയ എഫ്.ടി.ആര്‍ സീരിസ് കേരളത്തില്‍ അവതരിപ്പിച്ചു

07 Sep 2019

ന്യൂഏജ് ന്യൂസ്, കൊച്ചി : യു.എസിലെ ആദ്യ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ ഇന്ത്യന്‍ മോേട്ടാര്‍ സൈക്കിളിന്റെ പുതിയ എഫ്.ടി.ആര്‍ ശ്രേണി കൊച്ചിയില്‍ അവതരിപ്പിച്ചു. എഫ്.ടി.ആര്‍ 1200 എസ്, എഫ്ടിആര്‍ 1200 എസ് റേസ് റപ്ലിക്ക എന്നിവ ആണ്  ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഡീലര്‍ ഇ.വി.എം. ഗ്രൂപ്പ് ഡയറക്ടര്‍ സോണി ജോണി, റൈഡേഴ്‌സ് ഗ്രൂപ്പ് കേരള ചാപ്റ്റര്‍ -ബിഗ് ബൈസണ്‍ ചീഫ് ബര്‍ണാഡ് ലാസര്‍, പോളാരിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  മാനേജിങ്ങ് ഡയറക്ടറും, തലവനുമായ പങ്കജ് ദുബെ എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ പുറത്തിറക്കിയത്.  പുതിയ ശ്രേണി എഫ്.ടി.ആര്‍ 750 ട്രാക്ക് ബൈക്കിന്റെ മാതൃകയിലും ഡിസൈനിങ്ങിലും ഒരുങ്ങിയിരിക്കുന്ന ഈ സീരീസ് ബൈക്കുകള്‍ക്ക് മൂന്ന് റൈഡ് മോഡുകളാണുള്ളത്. കൂടാതെ 4.3 ഇഞ്ച് ഹൈ വിസിബിലിറ്റി ടച്ച് സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ എഫ്.ടി.ആര്‍ 1200 എസ്, എഫ്.ടി.ആര്‍ 1200 എസ് റേസ് റപ്ലിക്ക എന്നിവയുടെ എക്‌സ് ഷോറൂം വില യഥാക്രമം 15,99,000 രൂപയും, 17,99,000 രൂപയുമാണ്.  

ബൈക്ക് പ്രേമികള്‍ക്ക് ആഡംബര ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഒറിക്‌സ് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ പുതിയ എഫ്.ടി.ആര്‍ 1200 സീരീസുകള്‍ പുറത്തിറക്കിയത് വാഹനമോടിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്ന് പോളാരിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  മാനേജിങ്ങ് ഡയറക്ടറും, തലവനുമായ പങ്കജ് ദുബെ പറഞ്ഞു.ക്ലാസിക് വിന്റേജ് മുതല്‍ സ്‌പോര്‍ട്‌സ് ബൈക്കുകളുടെ ശേഖരം കണ്ടിട്ടുളള കേരളത്തിലെ ബൈക്ക് പ്രേമികളെ മോട്ടോര്‍ സൈക്കിള്‍ ആകര്‍ഷിക്കും.  കേരളത്തിലെ  വിവിധ വിഭാഗങ്ങളില്‍ ഉളള ബൈക്ക് യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കും. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും പുതിയ ശ്രേണി  തിരഞ്ഞെടുക്കാം.

പുതിയ എഫ്.ടി.ആര്‍ സീരിസ് ബൈക്കുകള്‍ അവതരിപ്പിച്ചതോടെ  ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണി നിയന്ത്രിക്കാന്‍ പുതിയ വിഭാഗം എത്തിയിരിക്കുകയാണെന്നും കേരളത്തിലെ ബൈക്ക് പ്രേമികള്‍ക്ക് ഇത് പുതിയ മാനം നല്‍കുമെന്നും  ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഡീലര്‍ ഇ.വി.എം. ഗ്രൂപ്പ് ഡയറക്ടര്‍ സോണി ജോണി പറഞ്ഞു.  

Content Highlights: Indian Motorcycle FTR 1200 Series Launch



Related News


Special Story