Newage News
03 Dec 2020
ലോകോത്തര പ്രീമിയം ഗ്രേഡ് പെട്രോള്‍, 100 ഒക് ടേന്‍, രാജ്യത്ത് ആദ്യമായി ഇന്ത്യന്‍ ഓയില്‍ വിപണിയില്‍ എത്തിച്ചു. എക്സ്പി 100 എന്ന ബ്രാന്‍ഡ് നാമത്തിലുള്ള പുതിയ പ്രീമിയം പെട്രോള്‍ കേന്ദ്ര എണ്ണ, പ്രകൃതി വാതക, സ്റ്റീല്‍ മന്ത്രി ധര്‍മേന്ദ്ര പ്രഥാന് അവതരിപ്പിച്ചു. എണ്ണ പ്രകൃതി വാതക സെക്രട്ടറി തരുണ്‍ കപൂര്‍, ഇന്ത്യന്‍ ഓയില്‍ ചെയര്മാന് ശ്രീകാന്ത് മാധവ വൈദ്യ, ഇന്ത്യന്‍ ഓയില്‍ ആര് ആന്‍ഡ് ഡി ഡയറക്ടര്‍ ഡോ. എസ്.എസ്.വി രാമകുമാര്‍, ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ ഗുര്‍മീത് സിങ്ങ് എന്നിവര്‍ പങ്കെടുത്തു. ആഗോള തലത്തില്‍ തന്നെ നാമമാത്ര രാജ്യങ്ങളില്‍ മാത്രമാണ് ഒക്ടേന്‍ പെട്രോള്‍ ലഭിക്കുകയെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രഥാന് ചൂണ്ടിക്കാട്ടി. ഏറ്റവും മികച്ച ഊര്ജ്ജസേവനം എല്ലാവര്ക്കും ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പി 100 വിപണിയിലെത്തിച്ചിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് നമ്മുടെ ശാസ്ത്രജ്ഞന്മാര് വികസിപ്പിച്ചെടുത്തതാണ് പുതിയ പെട്രോള്‍ എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന്റെ ഭാഗം കൂടിയാണ് പുതിയ ഉല്‍പന്നമെന്ന് മന്ത്രി പറഞ്ഞു.
ആഡംബര കാറുകള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ക്കും വേണ്ടി രൂപകല്പന ചെയ്ത എക്സ്പി 100 ഒരു അള്‍ട്രാ മോഡേണ്‍, അള്‍ട്രാ പ്രീമിയം ഉല്പന്നമാണെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്മാന് ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു. വാഹനത്തിന് ഉയര്‍ന്ന കരുത്തും മികച്ച പ്രകടനക്ഷമതയുമാണ് ഇത് നല്‍കുക. എക്സ്പി 100 പ്രീമിയം ഗ്രേഡ് പെട്രോള്‍ നിര്‍മിക്കുന്നത്, പ്രാദേശികമായി കമ്പനി വികസിപ്പിച്ച ഒക്ടാ മാക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മഥുര റിഫൈനറിയിലാണ്. നിലവില്‍ 91 ഒക്ടേന്‍ പെട്രോളാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. 100 ഒക് ടേന്‍ പെട്രോള്‍ അതിവേഗ ആക്സിലറേഷനും മികച്ച ഡ്രൈവിങ്ങും ഇന്ധന ക്ഷമതയും ലഭ്യമാക്കുന്നു. ഐഎസ് 2796 സ്പെസിഫിക്കേഷനോടുകൂടിയതാണ് പുതിയ ഉല്പന്നം. നിലവില്‍ 100 ഒക്ടേന്‍ പെട്രോള്‍ ജര്‍മനിയും അമേരിക്കുയം ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ മാത്രമേ ഉള്ളൂ.