ECONOMY

കോവിഡ് 19: പാചക വാതക വിതരണത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യന്‍ ഓയില്‍; ഇന്ധന ലഭ്യത ഉറപ്പുവരുത്തി, അടിയന്തിര സഹായം ആവശ്യമുള്ളവർക്ക് എമര്‍ജന്‍സി നമ്പര്‍ 1906-ല്‍ വിളിക്കാം

Newage News

25 Mar 2020

കൊച്ചി: കോവിഡ് 19ന്റെ ഭാഗമായ കടുത്ത നിയന്ത്രണങ്ങളും ലോക്ഡൗണും മൂലം പാചക വാതക ലഭ്യതയുടെ കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. എല്‍ പി ജി യഥാസമയം ലഭിക്കാനുള്ള സംവിധാനവും സുസജ്ജമാണ്. അടിയന്തിര സഹായം ആവശ്യമുള്ളവര്‍ക്ക് 1906 എന്ന എമര്‍ജന്‍സി സര്‍വീസ് സെല്‍ നമ്പറില്‍ വിളിക്കാം.

പെട്രോളിയം ഉല്പന്നങ്ങളായ പെട്രോള്‍, ഡീസല്‍, ഫ്യുവല്‍ ഓയില്‍, ബിറ്റുമിന്‍ എന്നിവയുടെ ആവശ്യക്കാര്‍ ഗണ്യമായി കുറഞ്ഞു. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ കാര്യത്തിലും ആവശ്യകതയില്‍ വന്‍ ഇടിവ് ഉണ്ടായതായി ഇന്ത്യന്‍ ഓയിലിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

ഈ സ്ഥിതി വിശേഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓയിലിന്റെ എല്ലാ റിഫൈനറികളിലും ക്രൂഡ് ഓയില്‍ സംസ്്കരണം 25 മുതല്‍ 30 ശതമാനം വരെ ക്രമീകരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഉള്ള ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന മുറയ്ക്ക് ഉണ്ടാകാവുന്ന വര്‍ദ്ധിത ആവശ്യം കണക്കിലെടുത്തു ഇന്ത്യന്‍ ഓയിലിന്റെ ബള്‍ക്ക് സ്റ്റോറേജുകളില്‍ മതിയായ ശേഖരം നടത്തിയിട്ടുണ്ട്.

പെട്രോ ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയില്‍ കുറവ് ഉണ്ടായെങ്കിലും പാചകവാതകത്തിന്റെ ആവശ്യകത ക്രമാനുഗതമായി വര്‍ദ്ധിച്ചു വരികയാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഓയിലിന്റെ റിഫൈനറികളിലെല്ലാം എല്‍ പി ജി ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ചു എല്‍ പി ജി റീഫില്‍ വിതരണവും ക്രമീകരിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് 1906 എന്ന എമര്‍ജന്‍സി സര്‍വീസ് സെല്‍ നമ്പറില്‍ വിളിക്കാവുന്നതാണ്. പാചക വാതക സിലിണ്ടറുകള്‍ സുലഭമായതിനാല്‍ എല്‍ പി ജി ഉപഭോക്താക്കള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ല.

കമ്പനി വക പെട്രോള്‍ പമ്പുകളില്‍ നാമമാത്രമായ ജീവനക്കാരാണ് ഉള്ളത്. അവര്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ജീവനക്കാര്‍, സേവനദാതാക്കള്‍, കോണ്‍ട്രാക്ട് ജീവനക്കാര്‍, പെട്രോള്‍ പമ്പ് ഡീലര്‍മാര്‍, പാചകവാതക വിതരണക്കാര്‍, ഡെലിവറി ബോയ്‌സ് എന്നിവരുടെയെല്ലാം ആരോഗ്യ സുരക്ഷാ വിഷയങ്ങളില്‍ കമ്പനി പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.

ടാങ്ക്- ട്രക്ക് നീക്കത്തിന്റെ കാര്യത്തിലും എല്‍ പി ജി വിതരണത്തിന്റെ കാര്യത്തിലും ഐ ഓ സി എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യത്തിലും ഇന്ധന ലഭ്യത ഉറപ്പുവരുത്താന്‍ ഐ ഓ സി പ്രതിജ്ഞാബദ്ധമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ