TECHNOLOGY

5ജി പരീക്ഷണം: ചൈനീസ് കമ്പനികളെ ഒഴിവാക്കി ഇന്ത്യൻ ടെലികോം മേഖല

Newage News

28 Sep 2020

മുംബൈ: രാജ്യത്തെ 5ജി പരീക്ഷണങ്ങളിൽ പങ്കാളിയാക്കാനുദ്ദേശിക്കുന്ന കമ്പനികളി ൽനിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കിയുള്ള പട്ടികയുമായി ടെലികോം കമ്പനികൾ.

അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് ചൈനീസ് കമ്പനികളെ 5ജി പരീക്ഷണങ്ങളിൽ ഉൾപ്പെടുത്തരുതെന്ന കേന്ദ്രസർക്കാരിന്‍റെ അപ്രഖ്യാപിത ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ വാവെ, സഡ്ടിഇ എന്നീ ചൈനീസ് കമ്പനികളെ ഒഴിവാക്കിയുള്ള പട്ടികയാണ് ടെലികോം കമ്പനികൾ നൽകിയിരിക്കുന്നത്. സാംസംഗ്, നോക്കിയ, എറിക്സണ്‍ എന്നീ കമ്പനികളെയാണ് റിലയൻസ് ജിയോ തങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ നവി മുംബൈയിലും ദക്ഷിണ മുംബൈയിലും തങ്ങളുടെ തന്നെ 5ജി വിദ്യ പരീക്ഷിക്കാനും ജിയോ അനുമതി തേടിയിട്ടുണ്ട്.

ബിഎസ്എൻഎൽ, കേന്ദ്രസർക്കാർ സ്ഥാപനമായ സെന്‍റർഫോർ ഡെവലപ്മെന്‍റ് ഓഫ് ടെലിമാറ്റിക്സിനെയാണ് (സിഡിഒടി) നിർദേശിച്ചിരിക്കുന്നത്. നോകിയ, എറിക്സണ്‍ എന്നീ കമ്പനികളുമായി 5ജി ട്രയൽ നടത്താനാണ് വൊഡാഫോണ്‍ ഐഡിയയും എയർടെലും ഉദ്ദേശിക്കുന്നത്. മാവെനിർ എന്ന അമേരിക്കൻ കമ്പനിയുടെ പേരും വൊഡാഫോണ്‍ ഐഡിയ തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ