ECONOMY

ഇന്ത്യൻ സാമ്പത്തികമേഖല കരകയറുകയാണെന്ന് ഐ.എം.എഫ്

Newage News

05 Dec 2020

വാഷിങ്ടൺ: ലോക്ഡൗണും കോവിഡും മഹാമാരിയും തകർത്ത ഇന്ത്യൻ സാമ്പത്തികമേഖല കരകയറുകയാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). കഴിഞ്ഞ സെപ്റ്റംബറിൽ കണക്കുകൂട്ടിയതിനേക്കാൾ വേഗത്തിൽ വളർച്ച പ്രകടമാകുന്നുണ്ട്. വിപണിയിൽ പ്രകടമാകുന്ന ചലനം ത്വരിതപ്പെടുത്താൻ ഭരണപരമായ ഇടപെടൽ കൂടിയുണ്ടാകണമെന്ന് ഐ.എം.എഫ് മുഖ്യവക്താവ് ജെറി റൈസ് വാർത്താലേഖകരോട് പറഞ്ഞു.

ഭരണതലത്തിൽ നിന്നുണ്ടാകുന്ന പ്രോത്സാഹന നടപടികൾ ഫലം ചെയ്യുന്നുണ്ടെന്നാണ് വിപണിയിലെ പ്രവണതകൾ  കാണിക്കുന്നതെന്ന് അവർ പറഞ്ഞു. വളർച്ച നിലനിർത്താനും വേഗം കൂട്ടാനും സർക്കാറിൻെറയും ധനകാര്യ സ്ഥാപനങ്ങളുടെയും ഇടപെടൽ ആവശ്യമാണ്. 'പ്രഖ്യാപിച്ച നടപടികൾ വേഗത്തിൽ നടപ്പാക്കാനും പുതിയ നടപടികൾ ആലോചിക്കാനും സർക്കാർ മുൻഗണന നൽകേണ്ട സമയമാണിത്' - ജെറി റൈസ് പറഞ്ഞു.

ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം തിരിച്ചുവരികയാണെന്ന്  ഐ.എം.എഫിൻെറ ധനകാര്യ മന്ത്രിതല സമിതിയിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ചൂണ്ടികാണിച്ചിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ