TECHNOLOGY

ജിസാറ്റ്-30 ഐഎസ്ആർഓ വിജയകരമായി വിക്ഷേപിച്ചു; ലക്ഷ്യത്തിലെത്തിയത് ഇന്ത്യയുടെ അത്യാധുനിക ആശയ വിനിമയ ഉപഗ്രഹം

Newage News

17 Jan 2020

ഫ്രഞ്ച് ഗയാന: ഇന്ത്യയുടെ അത്യാധുനിക ആശയ വിനിമയ ഉപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. പുലർച്ചെ  2.35ന് ഫ്രഞ്ച് ഗയാനയില്‍ നിന്നായിരുന്നു വിക്ഷേപണം. 2005 ഡിസംബറിൽ വിക്ഷേപിച്ച വാർത്താ വിനിമയ ഉപഗ്രഹമായ ഇൻസാറ്റ്-4 എയ്ക്ക് പകരമായാണ് ജിസാറ്റ്-30 വിക്ഷേപിച്ചത്. 38 മിനിട്ട് കൊണ്ട് വിക്ഷേപണം പൂർത്തിയായി. 

പേടകത്തില്‍ നിന്നും ഉപഗ്രഹം വിജയകരമായി വേര്‍പെട്ടെന്നും ഉപഗ്രഹം അതിന്‍റെ ദൗത്യത്തിലേക്ക് ഉടന്‍ പ്രവേശിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. യൂറോപ്യൻ വിക്ഷേപണ വാഹനമായ അരിയാനെ അഞ്ചാണ് ജിസാറ്റ്–30നെ ബഹിരാകാശത്ത് എത്തിച്ചത്. വാണിജ്യാടിസ്ഥാനത്തിലായിരുന്നു വിക്ഷേപണം. 3,357 കിലോഗ്രാം ഭാരമുണ്ട് ഉപഗ്രഹത്തിന്. 2020ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമാണിത്.


ഗ്രാമീണമേഖലയിൽ ഇന്റർനെറ്റ് സൗകര്യം മെച്ചപ്പെടുത്താൻ ഉപഗ്രഹം സഹായകമാകും. ഡിടിച്ച്, ടെലിവിഷൻ ബ്രോഡ്കാസ്റ്റ് അപ്‍ലിങ്കിങ്, ഡിഎസ്എൻജി സേവന സേവനങ്ങൾക്കും ജിസാറ്റ്-30 മുതൽക്കൂട്ടാണ്. വാർത്താവിനിമയ ശ്രേണിയിൽപ്പെട്ട ജി സാറ്റ്- 19, ജി സാറ്റ് -29, ജി സാറ്റ്- 11 എന്നിവ നേരത്തേ വിക്ഷേപിച്ചിരുന്നു. ജി സാറ്റ്-20 ഉപഗ്രഹത്തിന്റെ വിക്ഷേപണവും ഈ വർഷം നടക്കും.

Content Highlights: Indias first satellite of 2020 GSAT 30 successfully launched

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ