ECONOMY

ഇന്ത്യയുടെ ജി.ഡി.പി വളർച്ച നെഗറ്റിവിലേക്ക് ഇടിയുമെന്ന് റിസർവ് ബാങ്ക്

Newage News

24 May 2020

കൊച്ചി: ആഗോള സമ്പദ്‌സ്ഥിതിയുടെയും കൊവിഡ് ആഘാതത്തിന്റെയും പശ്‌ചാത്തലത്തിൽ നടപ്പു സാമ്പത്തിക വർഷം (2020-21) ഇന്ത്യയുടെ ജി.ഡി.പി വളർച്ച നെഗറ്രീവിലേക്ക് ഇടിയുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2018-19ൽ ഇന്ത്യ വളർന്നത് 6.1 ശതമാനമാണ്. കഴിഞ്ഞവർഷത്തെ (2019-20) കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല; പ്രതീക്ഷിക്കുന്ന വളർച്ച അഞ്ചു ശതമാനത്തിന് താഴെ. ഈ സ്ഥിതിയിൽ നിന്നാണ് നടപ്പുവർഷം വളർച്ച നെഗറ്രീവ് തലത്തിലേക്ക് തകരുക.

കൊവിഡ് ഭീതി കുറഞ്ഞാൽ, നടപ്പുവർഷത്തെ രണ്ടാംപകുതിയിൽ വളർച്ച മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ആഗോള സമ്പദ്‌സ്ഥിതി കടുത്തമാന്ദ്യത്തിലേക്ക് നീങ്ങുന്നു. ആഗോള മാനുഫാക്‌ചറിംഗ് ഇടപാടുകൾ 11 വർഷത്തെ താഴ്‌ചയിലാണ്. വ്യാപാര ഇടപാടുകൾ ഈവർഷം 32 ശതമാനം വരെ ഇടിഞ്ഞേക്കാം.

ഇന്ത്യയിൽ വ്യവസായ രംഗത്ത് 60 ശതമാനം പങ്കുവഹിക്കുന്ന ആറ് മുഖ്യ സംസ്ഥാനങ്ങൾ ഇപ്പോൾ റെഡ് സോണിലാണ്. കൊവിഡിലെ പ്രധാന തിരിച്ചടി ജി.ഡി.പിയുടെ 60 ശതമാനം പങ്കുവഹിക്കുന്ന സ്വകാര്യ ഉപഭോഗം 60 ശതമാനം ഇടിഞ്ഞതാണ്. നിക്ഷേപങ്ങൾ 36 ശതമാനവും കുറഞ്ഞു. മാർച്ചിൽ വ്യവസായ വളർച്ച 17 ശതമാനവും മാനുഫാക്ചറിംഗ് വളർച്ച 21 ശതമാനവും ഇടിഞ്ഞു. മാനുഫാക്ചറിംഗ് ഇടപാട് ഏപ്രിലിൽ 27.4 ശതമാനത്തിലേക്കും സർവീസസ് ഇടപാട് 5.4 ശതമാനത്തിലേക്കും താഴ്‌ന്നു. ഇത്, സർവകാല റെക്കാഡ് തകർച്ചയാണ്.

ഏപ്രിലിൽ കയറ്റുമതി വരുമാനം 60.3 ശതമാനവും ഇറക്കുമതി 58.6 ശതമാനവും കൂപ്പുകുത്തി. 30 വർഷത്തെ ഏറ്റവും മോശം കണക്കാണിത്. അതേസമയം, നേരിട്ടുള്ള വിദേശ നിക്ഷേപം മാർച്ചിൽ 80 കോടി ഡോളറിൽ നിന്ന് 290 കോടി ഡോളറിലേക്ക് ഉയർന്നു. ഡിമാൻഡ് ഇടിവും വിതരണങ്ങളിലെ തടസങ്ങളുമാണ് കൊവിഡ് കാലത്ത് സാമ്പത്തിക ഇടപാടുകളെ വലയ്ക്കുന്നത്.

ലോക്ക്ഡൗണിൽ നാണയപ്പെരുപ്പം കണക്കാക്കുക പ്രയാസമാണ്. എന്നാൽ, ഏപ്രിലിൽ 8.6 ശതമാനത്തിലേക്ക് ഭക്ഷ്യവിലപ്പെരുപ്പം വർദ്ധിച്ചതായി കാണാം. കാർഷിക മേഖലയുടെ മികച്ച പ്രകടനം സമ്പദ്‌വളർച്ചയിന്മേൽ മികച്ച പ്രതീക്ഷ നൽകുന്നുണ്ടെന്നും ദാസ് പറഞ്ഞു.


പലിശഭാരം എത്ര കുറയും?

ഭവന വായ്‌പയുടെ പലിശ കുറയുന്നത് ഒരു ഉദാഹരണത്തിലൂടെ നോക്കാം:

  • വായ്‌പ : ₹30 ലക്ഷം
  • കാലാവധി : 20 വർഷം
  • ഇ.എം.ഐ : ₹23,530
  • മൊത്തം പലിശ ബാദ്ധ്യത : ₹26,47,163
  • മൊത്തം തിരിച്ചടവ് ബാദ്ധ്യത : ₹56,47,163
  • പുതുക്കിയ പലിശ : 6.75%
  • പുതിയ ഇ.എം.ഐ : ₹22,811 (നേട്ടം ₹719)
  • പുതിയ പലിശ ബാദ്ധ്യത : ₹24,74,621 (നേട്ടം ₹1,72,542)
  • മൊത്തം തിരിച്ചടവ് ബാദ്ധ്യത : ₹54,74,621

നിലവിലെ വായ്പയും പുതിയ വായ്‌പയും

 എക്‌സ്‌റ്റേണൽ ബെഞ്ച്‌മാർക്ക്

റിപ്പോ (ആർ.എൽ.എൽ.ആർ), ട്രഷറി ബിൽ എന്നിവ അധിഷ്‌ഠിതമായ അടിസ്ഥാനനിരക്കുള്ള വായ്‌പകളുടെ പലിശ റിപ്പോ നിരക്കിളവിന് അനുസരിച്ച് ഉടൻ കുറയും.

 എം.സി.എൽ.ആർ

ഇത് അടിസ്ഥാനമാക്കിയുള്ള വായ്‌പകളുടെ പലിശ, ബാങ്കുകൾ തീരുമാനിച്ചാൽ മാത്രമേ കുറയൂ.

 ബി.പി.എൽ.എൽ

ബേസ്‌റേറ്ര് എന്നുകൂടി പേരുള്ള ഇത് പഴയ മാനദണ്ഡമാണ്. ഇതുപ്രകാരം വായ്‌പ എടുത്തവർക്കും പലിശ കുറയണമെങ്കിൽ ബാങ്കുകൾ കനിയണം.

വായ്‌പ മാറ്റാം

ഉപഭോക്താക്കൾക്ക് ബാങ്കിൽ അപേക്ഷ നൽകി നിലവിലെ വായ്‌പ എക്‌സ്‌റ്റേണൽ ബെഞ്ച്‌മാർക്കിലേക്ക് മാറ്റാം. ഇതു പലിശബാദ്ധ്യത കുറയ്ക്കും.

പുതിയ വായ്പ

പുതിയ വായ്‌പകളുടെ പലിശനിരക്ക് ഏറെ കുറവായിരിക്കും. പ്രത്യേകിച്ച്, നിരവധി ഇളവുകളുള്ള വായ്‌പാ പദ്ധതികൾ ആത്‌മനിർഭർ പാക്കേജിലും ലഭ്യമായ സാഹചര്യത്തിൽ.

സ്ഥിരനിക്ഷേപ പലിശ താഴേക്ക്

റിവേഴ്‌സ് റിപ്പോ കുറഞ്ഞതിനാൽ സ്ഥിരനിക്ഷേപങ്ങളുടെ പലിശയും ബാങ്കുകൾ കുറയ്ക്കും. എസ്.ബി.ഐ സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന കൂടിയ പലിശ 6.5 ശതമാനമാണ്. ഇതിനിയും താഴും.

ഇന്ത്യയുടെ വിദേശ നാണയ ശേഖരം മേയ് 15 വരെയുള്ള കണക്കുപ്രകാരം 48,700 കോടി ഡോളർ. ഇന്ത്യയുടെ ഒരുവർഷത്തെ ഇറക്കുമതിച്ചെലവിന് തുല്യമാണിത്. 2020-21ൽ ശേഖരത്തിലെ വർദ്ധന 920 കോടി ഡോളർ.

റിപ്പോ ഇളവിന്റെ നേട്ടം ആനുപാതികമായി ഉപഭോക്താക്കൾക്ക് അതിവേഗം ബാങ്കുകൾ കൈമാറിത്തുടങ്ങിയിട്ടുണ്ട്. 2019 ഫെബ്രുവരി-2020മേയ് 15 കാലയളവിൽ എം.സി.എൽ.ആറിൽ ബാങ്കുകൾ കുറച്ചത് 0.90 ശതമാനമാണ്. മാന്ദ്യത്തിൽ നിന്ന് അതിവേഗം കരകയറാനുള്ള ഇന്ത്യയുടെ കഴിവിൽ നാം വിശ്വസിക്കണം. ഒരുമിച്ച് മുന്നേറാൻ നമുക്ക് കഴിയും

(ശക്തികാന്ത ദാസ്, ഗവർണർ, റിസർവ് ബാങ്ക്)


₹8.01 ലക്ഷം കോടി

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20.97 ലക്ഷം കോടി രൂപയുടെ ആത്‌മനിർഭർ പാക്കേജിൽ 8.01 ലക്ഷം കോടി രൂപ, റിസർവ് ബാങ്കിന്റെ ആശ്വാസ നടപടികളാണ്. ഇതിനുപുറമേയാണ് കൂടുതൽ പണലഭ്യത ഉറപ്പാക്കാൻ ഇന്നലെ റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കുകൾ കുറച്ചത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ