FINANCE

തുടര്ച്ചയായ ആറാമത്തെ ദിവസവും തകര്ച്ച; ഓഹരി വിപണിയില് വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ

Newage News

24 Sep 2020

മുംബൈ: ഓഹരി വിപണിയില് തുടര്ച്ചയായി ആറാമത്തെ ദിവസവും തകര്ച്ച. സെന്സെക്സ് 535 പോയന്റ് നഷ്ടത്തില് 37,1132ലും നിഫ്റ്റി 160 പോയന്റ് താഴ്ന്ന് 10,971ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 173 ഓഹരികള് മാത്രമാണ് നേട്ടത്തില്. 1000 ഓഹരികള് നഷ്ടത്തിലുമാണ്. 44 ഓഹരികള്ക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്.                                                                                                                                                                                                                                                                          കോവിഡ് വ്യാപനംമൂലമുള്ള തിരുത്തലാണ് വിപണിയില് പ്രകടമാകുന്നത്. തിരുത്തല് മുന്കൂട്ടികണ്ട് നിക്ഷേപകര് ഓഹരികള് വിറ്റ് ലാഭമടെക്കുന്നതും സൂചികകളുടെ കരുത്ത് ചോര്ത്തി.

നെസ് ലെ, പവര്ഗ്രിഡ്, എന്ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന് യുണിലിവര്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്ടെല്, ഐടിസി, എച്ച്ഡിഎഫ്സി, റിലയന്സ്, ഒഎന്ജിസി, ബജാജ് ഫിന്സര്വ്, ഏഷ്യന് പെയിന്റ്സ്, മാരുതി, സണ് ഫാര്മ തുടങ്ങി മിക്കവാറും ഓഹരികള് നഷ്ടത്തിലാണ്.                                                                                                                                                                                      

എല്ലാ വിഭാഗം സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള് ക്യാപ് സൂചികകള് ഒരുശതമാനത്തോളം താഴ്ന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story