LAUNCHPAD

നഴ്​സുമാർക്കും ഡോക്​ടർമാർക്കും വിമാന ടിക്കറ്റിന് 25 ശതമാനം ഡിസ്​കൗണ്ടുമായി​ ഇൻഡിഗോ

Renjith George

03 Jul 2020

ദില്ലി: വിമാന ടിക്കറ്റ്​ നിരക്കിൽ ഡോക്​ടർമാർക്കും നഴ്​സുമാർക്കും ഡിസ്​കൗണ്ടുമായി ഇൻഡി​ഗോ. കൊവിഡിനെതിരെ മുൻനിരയിൽ നിന്ന് പോരാടുന്നവർക്കായി 2020 അവസാനം വരെ വിമാനടിക്കറ്റ്​ നിരക്കിൽ 25 ശതമാനം ഡിസ്​കൗണ്ട്​ നൽകുമെന്ന്​ ഇൻഡിഗോ അധികൃതർ അറിയിച്ചു. 

യാത്ര ചെയ്യുമ്പോൾ നഴ്​സുമാരും ഡോക്​ടർമാരും ജോലി​ ചെയ്യുന്ന ആശുപത്രിയുടെ ​ഐ.ഡി കാർഡും തിരിച്ചറിയൽ രേഖയും കരുതണമെന്ന് ഇൻഡിയോ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇൻഡിഗോയുടെ വെബ്​സൈറ്റ്​ വഴി ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവർക്കായിരിക്കും ഇളവ്​. ജൂലൈ ഒന്നുമുതൽ ഡിസംബർ 31 വരെ ഇളവ്​ നൽകും.  

ലോക്ക്ഡൗണിന്​ ശേഷം​ ആഭ്യന്തര വിമാന സർവിസ്​ പുനരാരംഭിച്ചെങ്കിലും യാത്രക്കാർ കുറവായത്​ വിമാനകമ്പനികളെ വൻതോതിൽ വലക്കുന്നുണ്ട്​. ജൂലൈ ഒന്നുവരെ 785 വിമാന സർവിസുകളിലായി 71,471 ​പേർ മാത്രമാണ്​ യാത്ര ചെയ്തതെന്ന്​ വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതായത്​ ശരാശരി ഒരു വിമാനയാത്രയിൽ 91 യാത്രക്കാർ മാ​ത്രം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story