LAUNCHPAD

യാത്രക്കാർക്ക് വമ്പൻ ഓഫറുമായി ഇന്‍‍ഡിഗോ എയർലൈൻസ്; പ്രണയ ദിനത്തോടനുബന്ധിച്ച് 999 രൂപ മുതൽ വിമാന ടിക്കറ്റ്

Newage News

12 Feb 2020

ദില്ലി: യാത്രക്കാർക്ക് വമ്പൻ  ഓഫറുമായി ഇന്‍‍ഡിഗോ എയർലൈൻസ്.  999 രൂപ മുതൽ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പ്രണയ ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തേക്കാണ് കമ്പനിയുടെ സൂപ്പർ ഓഫർ.

ഫെബ്രുവരി 11 മുതൽ 14 വരെ പത്ത് ലക്ഷം യാത്രക്കാർക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓഫർ. മാർച്ച് ഒന്ന് മുതൽ സെപ്തംബർ 30 വരെയുള്ള യാത്രകൾക്കാണ് വമ്പൻ ഓഫർ. ഇന്‍ഡിഗോയുടെ ചീഫ് കമേഴ്സ്യൽ ഓഫീസർ വില്യം ബൾട്ടറാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 

കോർപറേറ്റ് യാത്രക്കാർക്കും വിനോദ യാത്രക്കാർക്കും ഈ സുവർണാവസരം ഉപയോഗപ്രദമാക്കാം. ഓഫറിന്റെ വിശദ വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അറിയാനാവും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story