LAUNCHPAD

ആഭ്യന്തര-രാജ്യാന്തര യാത്രകള്‍ക്ക് ഇളവുമായി ഇന്‍ഡിഗോ; പത്തുലക്ഷം സീറ്റുകള്‍ക്കായി ഓഫർ അവതരിപ്പിച്ചിരിക്കുന്നത് 999 രൂപ മുതല്‍

17 May 2019

ന്യൂഏജ് ന്യൂസ്, മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്ഡിഗോ മൂന്നുദിവസത്തെ വേനല്ക്കാല കിഴിവ് പ്രഖ്യാപിച്ചു.

10 ലക്ഷം സീറ്റുകളാണ് വിലക്കിഴിവില് നല്കുന്നത്. മെയ് 16 23.59 മണിവരെ ബുക്ക് ചെയ്യുന്നവര്ക്കാണ് ആനുകൂല്യം ലഭിക്കുക.

മെയ് 29നും സെപ്റ്റംബര് 28നും ഇടയിലാണ് യാത്ര ചെയ്യേണ്ടത്. ആഭ്യന്തര-രാജ്യാന്തര യാത്രകള്ക്ക് ഇളവ് ലഭിക്കും.

രാജ്യാന്തര യാത്രകള്ക്ക് ഓഫര് പ്രകാരം ടിക്കറ്റ് വില 3,499 രൂപയിലാണ് ആരംഭിക്കുന്നത്. 200ലേറെ വിമാനങ്ങളുമായി ദിനംപ്രതി 1,400 ഓളം സര്വീസുകള് ഇന്ഡിഗോ നടത്തുന്നുണ്ട്. 53 ആഭ്യന്തര സര്വീസുകളും 17 ഇന്റര്നാഷണല് സര്വീസുകളും ഇതില് ഉള്പ്പെടും.

ഡല്ഹി-അഹമ്മദാബാദ് യാത്രക്ക് 1899 രൂപയും ഡല്ഹി-ബെംഗളുരു യാത്രക്ക് 2,799 രൂപയും ഡല്ഹി-ഭൂവനേശ്വര് 2,499 രൂപയും ഡെല്ഹി-ചെന്നൈ 3,099 രൂപയും ഡല്ഹി-ഗുവാഹട്ടി 2,599 രൂപയും ഡല്ഹി-ഹൈദരാബാദ് 2,500 രൂപയും ഡല്ഹി-കൊല്ക്കത്ത 2,899 രൂപയും ഡല്ഹി-മുംബൈ2,499 രൂപയും ഡല്ഹി-പുണെ 2599 രൂപയുമാണ് നിരക്ക്.

ഹൈദരാബാദ്-ദുബായ്, ചെന്നൈ-കുവൈത്ത്, ഡല്ഹി-കോലാലംപൂര്, ബെംഗളുരു-മാലി എന്നിവിടങ്ങളിലേയ്ക്കാണ് ഇന്റര്നാഷണല് സര്വീസുകള് നടത്തുന്നത്.

ഇന്ഡിഗോയുടെ വെബ്സൈറ്റ്, മൊബൈല് ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബിക്വിക് വാലറ്റ്, ഡിജിബാങ്ക് ഡെബിറ്റ് കാര്ഡ് എന്നിവവഴി പണമടച്ചാല് കാഷ്ബായ്ക്കും ലഭിക്കും.



Related News


Special Story