ECONOMY

വ്യാവസായിക ഉല്‍പ്പാദന സൂചിക 9 മാസത്തെ താഴ്ന്ന നിലയില്‍

Ajith Kumar

14 Jan 2022

മുംബൈ: നവംബറില്‍ വ്യാവസായിക ഉല്‍പ്പാദന സൂചിക 9 മാസത്തെ ഏറ്റവും കുറഞ്ഞ നിലയായ 1.4 ശതമാനത്തിലെത്തി. ഒക്ടോബറില്‍ 4 ശതമാനമായിരുന്നു. ഉത്സവ സീസണ്‍ കഴിഞ്ഞ് ഉള്ള വ്യവസായ വാണിജ്യ രംഗത്തെ ഉണ്ടായ അയവാണ് നവംബറിലെ കണക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് നിഗമനത്തിലാണ് ക്രെഡിറ്റ് റേറ്റിംഗ് കമ്പനിയായ ഐ സി ആര്‍ എ. വ്യാവസായിക വളര്‍ച്ചയില്‍ മിതത്വം മൂന്ന് മേഖലകളിലും 6 ഉപയോഗത്തെ അടിസ്ഥാന മാക്കിയ വിഭാഗങ്ങളിലുമാണ്.

ഉത്പാദന മേഖലയില്‍ ഒക്ടോബറില്‍ 3.1 ശതമാനത്തില്‍ നിന്നും 0.9 ശതമാനായി, ഖനന മേഖല 11.5 ശതമാനത്തില്‍ നിന്നും 5 % ആയി കുറഞ്ഞു, വൈദ്യതി ഉത്പാദനം 3.1 % നിന്ന് 2.1 ശതമാനത്തിലേക്ക് താഴ്ന്നു. 2019 നവംബറിനെ അപേക്ഷിച്ചു മൂലധന ഉത്പന്നങ്ങളുടെ വളര്‍ച്ചയില്‍ 10.9 ശതമാനം കുറവുണ്ടായി,കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സില്‍ 8.6 % കുറവ് രേഖപ്പെടുത്തി.        

മൂലധന ഉത്പന്നങ്ങളുടെ  ഉത്പാദനം 3.7 ശതമാനമായി വര്‍ധിച്ചു (ഒക്ടോബറില്‍ 1.5 ശതമാനമായിരുന്നു).കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് വിഭാഗത്തില്‍ നെഗറ്റീവ് 5.6 % (ഒക്ടോബറില്‍ -3.6 %).   തെക്കേ ഇന്ത്യയില്‍ വ്യാപകമായി പെയ്ത മഴയും ഓട്ടോമൊബൈല്‍ കമ്പനികളുടെ ഉത്പാദനം മൈക്രോ  ചിപ്പ് ദൗര്‍ ലഭ്യം  മൂലം പ്രതിസന്ധിയിലായതും വ്യാവസായിക വളര്‍ച്ചക്ക് വിഘാതമായി. പേപ്പര്‍ വ്യവസായം (11.9 %), പുകയില (2.5%), പെട്രോളിയം ഉത്പന്നങ്ങള്‍ (3.3%), ഭക്ഷ്യ ഉത്പന്നങ്ങള്‍ (-1.3 ), ട്രാന്‍സ്പോര്‍ട് ഉപകരണങ്ങള്‍ (-22.4 %) തുടങ്ങിയ വിഭാഗങ്ങളില്‍ എല്ലാം ഉത്പാദനം മുന്‍ മാസങ്ങളെ അപേക്ഷിച്ചു  ഉത്പാദനം കുറഞ്ഞു.    

നവംബറില്‍ വ്യാവസായിക ഉത്പാദനത്തില്‍ മാന്ദ്യം ഉണ്ടായെങ്കിലും ഡിസംബര്‍ മാസം  തുറമുഖങ്ങളിലൂടെ ഉള്ള ചരക്ക് നീക്കം 5.9 % വര്‍ധിച്ചു, റെയില്‍ ചരക്ക് നീക്കം 8.5%, വൈദ്യതി ഉത്പാദനം 11.7 %, ജി എസ് ടി ഇ വേ ബില്ലുകള്‍ 17 % വര്‍ധിച്ചു.ജനുവരി ഒന്ന് മുതല്‍ ഒന്‍പതു വരെ ജി എസ് ടി ഇ വേ ബില്ലുകളുടെ എണ്ണം  2 ദശലക്ഷമായിരുന്നു, ഡിസംബറില്‍ ഇതേ കാലയളവില്‍ 2.3 ദശലക്ഷമായിരുന്നു. അതിനാല്‍ ജനുവരിയിലെ വ്യാവസായിക വളര്‍ച്ച  1 ശതമാനത്തിലായിരുക്കുമെന്ന് ഐ സി ആര്‍ എ നിരീക്ഷിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്