CORPORATE

ഇൻഫോസിസിന്റെ അറ്റാദയാത്തിൽ 17.5ശതമാനം വർധന; കമ്പനിയുടെ ലാഭം 5,076 കോടി രൂപ

Newage News

15 Apr 2021

മുംബൈ: പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായത്തിൽ 17.5ശതമാനം വർധന. മാർച്ചിൽ അവസാനിച്ച പാദത്തിൽ 5,076 കോടി രൂപയാണ് കമ്പനിയുടെ ലാഭം.                                                                                     

ബുധനാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ 9,200 കോടി രൂപയുടെ ഓഹരി മടക്കി വാങ്ങൽ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഓഹരിയൊന്നിന് 1,750 രൂപയ്ക്കു താഴെ വില നിശ്ചയിച്ച് പൊതുവിപണിയിൽ നിന്നാകും മടക്കിവാങ്ങുക. 1348 രൂപ നിലവാരത്തിലാണ് വ്യാഴാഴ്ച ഓഹരിയിൽ വ്യാപാരം നടക്കുന്നത്.                                                                

ലാഭവിഹിതമായി മൊത്തം 6,400 കോടിയാണ് ഓഹരി ഉടമകൾക്ക് നൽകുക. ഓഹരിയൊന്നിന് 15 രൂപ വീതമാണ് ശുപാർശ ചെയ്തിട്ടുള്ളത്. ജൂൺ 19ന് നടക്കുന്ന വാർഷിക പൊതുയോഗത്തിനു ശേഷമാകും ലാഭവിഹിതം വിതരണം ചെയ്യുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story