LAUNCHPAD

അപൂര്‍വ രോഗത്തിനായുള്ള ഇന്‍ഫ്യൂഷന്‍ ചികില്‍സയ്ക്ക് കേരളത്തില്‍ തുടക്കമായി

Newage News

11 Sep 2020

കോഴിക്കോട്:  ലൈസോസോമെല്‍ സ്റ്റോറേജ് ഡിസോര്‍ഡര്‍ (എല്‍എസ്ഡി) രോഗത്തിന്‍റെ ഒരു രൂപമായ പോംപെ രോഗം ബാധിച്ച രണ്ടും മൂന്നും വയസുള്ള രണ്ടു കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായുള്ള എന്‍സൈം മാറ്റി വെക്കല്‍ ചികില്‍സയ്ക്ക് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടക്കമായി. കണ്ണൂരില്‍ നിന്നുള്ള ആദ്യ കുട്ടിക്ക് വെള്ളിയാഴ്ച ഇന്‍ഫ്യൂഷന്‍ ചികില്‍സ നല്‍കും. മണ്ണാര്‍ക്കാട് നിന്നുള്ള രണ്ടാമത്തെ കുഞ്ഞിന് നവംബറിലായിരിക്കും ഇതു തുടങ്ങുക.

ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച്  കഴിഞ്ഞ ആഗസ്റ്റ് 14-ന് നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് ഇന്‍ഫ്യൂഷന്‍ ചികില്‍സ ആരംഭിക്കുന്നത്. എല്‍എസ്ഡി രോഗികള്‍ക്കു പിന്തുണ നല്‍കുന്ന സംഘടനയായ ലൈസോസോമെല്‍ സ്റ്റോറേജ് ഡിസോര്‍ഡേഴ്സ് സപ്പോര്‍ട്ട് സൊസൈറ്റി (എല്‍എസ്ഡിഎസ്എസ്) നല്‍കിയ റിട്ട് പെറ്റീഷന്‍ പരിഗണിച്ച കോടതിയാണ് ഈ ഉത്തരവു നല്‍കിയത്. രാജ്യത്തുടനീളം ഈ അപൂര്‍വ രോഗമുള്ളവര്‍ക്കായി പോരാടുന്ന ഗ്രൂപ്പാണ് എല്‍എസ്ഡിഎസ്എസ്. രണ്ടു കുട്ടികള്‍ക്കും കാരുണ്യ പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി സനോഫി ജെന്‍സൈമിന്‍റെ പിന്തുണ നല്‍കുകയും അവരുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ഹ്രസ്വകാല പരിഹാര ചികില്‍സ നല്‍കുകയും ചെയ്തിരുന്നു.

ഈ രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കും ചികില്‍സ ആരംഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, കേരള സര്‍ക്കാരും കേരളാ ഹൈക്കോടതി അഭിഭാഷക അസോസ്സിയേഷനും ധനസമാഹാരണത്തിനായി സംഭാവന നല്‍കുകയുണ്ടായെന്ന് എല്‍എസ്ഡിഎസ്എസ് കേരള കോര്‍ഡിനേറ്റര്‍ മനോജ് മങ്ങാട്ട് ചൂണ്ടിക്കാട്ടി.  ശരിയായ ദിശയിലുള്ള നവീനമായ സാമ്പത്തിക പിന്തുണാ മാതൃകയായിരുന്നു ഇത്. എല്‍എസ്ഡി രോഗികള്‍ക്കു സ്ഥായിയായ സാമ്പത്തിക പിന്തുണ നല്‍കുന്നതിന് മറ്റു സംസ്ഥാനങ്ങള്‍ക്കും ഇതു മാതൃകയാക്കാം. ഇതുവരെ സാമ്പത്തിക പിന്തുണ ലഭിക്കാതെ ചികില്‍സയ്ക്കായി കാത്തിരിക്കുന്ന എല്‍എസ്ഡി രോഗികളെ ഈ രീതിയിലൂടെ സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഈ രണ്ടു കുഞ്ഞുങ്ങളുടെ ചികില്‍സയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒന്നര കോടി രൂപയും സംസ്ഥാനം 50 ലക്ഷം രൂപയും അനുവദിച്ചപ്പോള്‍ ഹൈക്കോടതിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കേരളാ ഹൈക്കോടതി അഭിഭാഷക അസോസ്സിയേഷന്‍ അഞ്ചു ലക്ഷം രൂപയാണു സമാഹരിച്ചത്.

കേരളത്തിലെ എല്‍എസ്ഡി രോഗികളുടെ ചികില്‍സയ്ക്കായി കേരള സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മിഷനു കീഴില്‍ പ്രത്യേകമായ ഫണ്ട് രൂപവല്‍ക്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story