TECHNOLOGY

ചൈനീസ് സ്വാധീനമുള്ള വാർത്താ പ്ലാറ്റ്ഫോമുകൾ നിരോധിക്കണമെന്ന് ഐഎന്എസ്; ഡെയ്ലി ഹണ്ട് ഉള്പ്പടെയുള്ള ആപ്പുകളുടെ നിലനില്പ്പ് ഭീഷണിയില്

Newage News

11 Jul 2020

ചൈന ഉള്പ്പടെയുള്ള വിദേശ രാജ്യങ്ങളിലെ കമ്പനികള് ഉടമസ്ഥരും സാമ്പത്തിക സഹായ ദാതാക്കളുമായ വാര്ത്താ വെബ്സൈറ്റുകളും വിവിധ മാധ്യമങ്ങളില് വരുന്ന വാര്ത്തകള് സമാഹരിച്ച് ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന ന്യൂസ് അഗ്രിഗേറ്റര് ആപ്പുകളുംനിരോധിക്കണം എന്നാണ് രാജ്യത്തെ പത്രമാധ്യമ കൂട്ടായ്മയായ ഇന്ത്യന് ന്യൂസ് പേപ്പര് സൊസൈറ്റി കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിര്ത്തിയില് ഇന്ത്യ-ചൈന സംഘര്ഷം നിലനില്ക്കെ രാജ്യസുരക്ഷ പ്രശ്നങ്ങള് ഉയര്ത്തി 59 ചൈനീസ് ആപ്പുകള് നിരോധിച്ച പശ്ചാത്തലത്തിലാണ് ഐഎന്എസ് പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ആപ്പുകള് നിരോധിക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യന് വാര്ത്താ വെബ്സൈറ്റുകള്ക്ക് വിലക്ക് കല്പ്പിച്ചുകൊണ്ട് ചൈന രാജ്യത്ത് വിപിഎന് കണക്ഷനുകള് തടസപ്പെടുത്തിയിരുന്നു. ഇതില് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയ ഐഎന്എസ് ഇതിനെതിരെ രാജ്യത്ത് ചൈനീസ് മാധ്യമങ്ങള്ക്കും നിരോധനം ഏര്പ്പെടുത്തണമെന്ന് പ്രസ്താവനയില് ആവശ്യപ്പെട്ടിരുന്നു.

എല്ലാ തരത്തിലുള്ള ചൈനീസ് മാധ്യമങ്ങള്ക്കും ഇന്ത്യയില് നിരോധനം ഏര്പ്പെടുത്തണം. ഇന്ത്യന് മാധ്യമ സ്ഥാപനങ്ങളിലെ ചൈനീസ് നിക്ഷേപവും സഹകരണവും അവസാനിപ്പിക്കണമെന്നും ജൂണ് ആദ്യവാരം പുറത്തിറക്കിയ പ്രസ്താവനയില് ഐഎന്എസ് ആവശ്യപ്പെടുകയുണ്ടായി.

സംഘടനയുടെ ഈ ആവശ്യമാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാര്ത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്, ഐടി മന്ത്രി രവിശങ്കര് പ്രസാദ് എന്നിവര്ക്ക് നല്കിയ കത്തില് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വാധീനത്തിലാക്കാനുള്ള പിന്വാതില് പ്രവേശനം

ചൈനീസ് കമ്പനികളും വിദേശ കമ്പനികളും ഇന്ത്യന് മാധ്യമങ്ങളിലും ന്യൂസ് അഗ്രിഗേറ്റര് സ്റ്റാര്ട്ട് അപ്പുകളിലും വ്യാപകമായി നിക്ഷേപം നടത്തുന്നുണ്ട്. ചില ന്യൂസ് ആപ്പുകളുടെ പേരുകളും ഐഎന്എസ് ചൂണ്ടിക്കാട്ടുന്നു.

നിരോധിത മൊബൈല് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്സിന്റെ വലിയൊരു നിക്ഷേപമുള്ള ഡെയ്ലി ഹണ്ട് . ടെന്സെന്റിന് വലിയ നിക്ഷേപമുള്ള ന്യൂസ് ഡോഗ്, ഹിന്ദി പോഡ്കാസ്റ്റ്, ഓഡിയോ ബുക്ക് ആപ്പ് ആയ പോക്കറ്റ് എഫ്എം, ടൈഗര് ഗ്ലോബല്, റീബ്രൈറ്റ് പാര്ട്നേഴ്സ് ഉള്പ്പടെയുള്ള വിദേശ കമ്പനികളുടെ നിക്ഷേപമുള്ള ഇന്ഷോര്ട്ട് എന്നിവ അതില് ചിലതാണ്.

ഇന്ത്യയിലെ വാര്ത്തകളിലും മാധ്യമ വ്യവസായ രംഗത്തും ചൈനയ്ക്കും മറ്റ് വിദേശ ഏജന്സികള്ക്കും സ്വാധീനം നേടാനുള്ള പിന്വാതിലുകളാണ് ഇവയെന്ന് ഐഎന്സ് പറഞ്ഞു.

ചൈനീസ് സോഷ്യല് മീഡിയാ ആപ്പുകളുടെ നിരോധനം വിവേക പൂര്ണമായിരുന്നുവെന്നും എന്നാല് ഇനിയും നിരവധിയെണ്ണം ബാക്കിയുണ്ട്. പൊതുജന നന്മയ്ക്കായി ചൈനീസ് പിന്തുണയുള്ള ന്യൂസ് അഗ്രഗേറ്റര് സേവനങ്ങളും നിരോധിക്കണമെന്ന് ഐഎന്എസ് ആവശ്യപ്പെടുന്നു.

ഡെയ്ലി ഹണ്ടും ഇന്ഷോര്ട്ടും

ഇന്ത്യയിലെ മുന്നിര വാര്ത്താ അഗ്രിഗേറ്റര് ആപ്പുകളാണിവ. ഡെയ്ലി ഹണ്ട് ഇന്ത്യന് കമ്പനിയാണെങ്കിലും ചൈനീസ് കമ്പനിയാ ബൈറ്റ്ഡാന്സിന്റെ വലിയൊരു നിക്ഷേപം ഡെയ്ലി ഹണ്ടില് ഉണ്ടെന്നാണ് ഐഎന്എസ് സര്ക്കാരിനയച്ച കത്തില് ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്ത് ഏറെ പ്രചാരമുള്ള വാര്ത്താ അപ്ലിക്കേഷനാണ് ഡെയ്ലി ഹണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമുള്ള മുന്നിര വാര്ത്താ മാധ്യമങ്ങളില് നിന്നുള്ള വാര്ത്തകളെല്ലാം ഡെയ്ലി ഹണ്ടില് ലഭ്യമാണ്. അതുകൊണ്ടുതന്നെ ഡെയ്ലി ഹണ്ടിന് ഇന്ത്യയില് പ്രചാരം ഏറെയാണ്.

ഇന് ഷോര്ട്ടും സമാനമായ രീതിയില് രാജ്യത്ത് പ്രചാരം നേടിയിട്ടുള്ള ആപ്ലിക്കേഷനാണ്.

ഇത്തരം സേവനങ്ങളിലെ വിദേശ നിക്ഷേപങ്ങള് അവ സ്വാധീനിക്കപ്പെടാനുള്ള സാധ്യത തുറന്നിടുന്നുവെന്നാണ് ഐഎന്എസിന്റെ ആരോപണം. ഈ ഒരു സാധ്യത സര്ക്കാര് കണക്കിലെടുത്താല് ഡെയ്ലിഹണ്ടിനും സമാനമായ മറ്റ് വാര്ത്താ ആപ്പുകള്ക്കും വെബ്സൈറ്റുകള്ക്കും നടപടി നേരിടേണ്ടി വന്നേക്കും.

Content Highlights: INS letter to ban chinese funded apps lik daiyhunt inshort

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ