LAUNCHPAD

മരുഭൂമിയിലെ കൃഷിത്തോട്ടം: ഖത്തറിൽ മലയാളി കുടുംബം സൃഷ്ടിച്ച കൊച്ചു പറുദീസയുടെ പ്രചോദിപ്പിക്കുന്ന കഥ

Newage News

07 May 2020

സുദീപ് സെബാസ്റ്റ്യൻ 

അറേബ്യൻ മണലാരണ്യങ്ങളിൽ പൊന്നു വിളയിക്കുന്ന, വേറിട്ട കർമ്മരംഗങ്ങളിൽ ശ്രദ്ധേയരായ നിരവധി മലയാളികളെപ്പറ്റി  നമ്മൾ കേട്ടിട്ടുണ്ട്. റീടൈൽ, ലോജിസ്റ്റിക്സ്, കൺസ്ട്രക്ഷൻ, ഫിനാൻസ് രംഗങ്ങളുമായി ബന്ധപ്പെട്ട വൻ വ്യവസായ വളർച്ചയുടെ കഥകളാണ് ഇവയിൽ മിക്കവയും. എന്നാൽ വേറിട്ട മേഖലകളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വിജയങ്ങൾ നേടുന്ന മലയാളികളും ഇവിടെയുണ്ട്. അതിൽ ഒരാളാണ് ഖത്തറിൽ താമസിക്കുന്ന വിനീത് തോമസ് ഓത്തിക്കൽ.


കോഴിക്കോട് ജില്ലയിലെ മലയോര കുടിയേറ്റ ഗ്രാമമായ ആനക്കാംപൊയിൽ സ്വദേശിയായ വിനീത്, മെക്‌ദാം ഹോൾഡിങ് ഗ്രൂപ്പിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്നു. നിലമ്പൂർ സ്വദേശിനിയായ ഭാര്യ ലിൻഡ ഹമദ്  പീഡിയാട്രിക്സ്  എമെർജെൻസിയിൽ നഴ്‌സാണ്. വിനീത് ഖത്തറിൽ എത്തിയിട്ട്  9 വർഷം ആയി. 5 വർഷം മുൻപ് ലിൻഡയും കൂടെയെത്തി. സാധാരണ കർഷക കുടുംബങ്ങളിൽ ജനിച്ചുവളർന്നതിനാലാകണം  ഇരുവർക്കും കൃഷിയോട് നല്ല താല്പര്യം ഉണ്ടായിരുന്നു.  അതുകൊണ്ട് ജോലിയുടെ ഇടവേളകളിൽ വിരസതയകറ്റാൻ കൃഷിയെത്തന്നെ കൂട്ടുപിടിക്കാം എന്ന് ഇവർ കരുതിയതിൽ അത്ഭുതമില്ല. ആദ്യം  താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നാട്ടിൽ നിന്ന് കൊണ്ടുവന്ന പച്ചക്കറി വിത്തുകൾ കൂടുകളിൽ പാകി പരീക്ഷണത്തിൻ്റെ  തുടക്കം. അത് വിജയമായതോടെ താല്പര്യം കൂടി. വൈകാതെ ബാൽക്കണിയിലെ സ്ഥലം തികയാതെ വന്നു. അകത്തെ മുറികളിലേക്ക് കൃഷി വ്യാപിച്ചു. വിചാരിച്ചതിനേക്കാൾ വിളവ് കിട്ടാൻ തുടങ്ങിയപ്പോൾ ആദ്യത്തെ കൗതുകം ആവേശമായി. ജോലിത്തിരക്കുകൾ സൃഷ്ടിക്കുന്ന മടുപ്പകറ്റാൻ കൃഷി നൽകിയ ഊർജ്ജം സഹായകമായി. കൃഷി വിപുലീകരിക്കാൻ ആലോചിച്ചപ്പോൾ ഫ്ലാറ്റ് ഒരു പരിമിതിയായി. രണ്ടാമതാലോചിക്കാതെ താമസം ഒരു വില്ലയിലേക്ക് മാറ്റി. വീടും പരിസരവും പുതിയ സാദ്ധ്യതകൾ തുറന്നു.  ഒഴിവുസമയങ്ങൾ പച്ചക്കറി തോട്ടത്തിൽതന്നെയായി. കൃഷിക്ക് ആവശ്യമായിട്ടുള്ള ഒട്ടുമിക്ക സാധനങ്ങളും നാട്ടിൽ നിന്ന് തന്ന എത്തിച്ചു. ജൈവ വളവും, ജൈവകീടനാശിനികളും മാത്രം ഉപയോഗിക്കുന്നതിൽ ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു. ഖത്തറിലെ കൃഷി കൂട്ടായ്മകളിൽ  സജീവമായി ഇടപെട്ടു തുടങ്ങി. മികച്ചയിനം വിത്തുകൾ  അവിടെ നിന്ന് കിട്ടാറുണ്ട്. നാട്ടിൽ പോയി വരുമ്പോൾ പുതിയ വിത്തുകൾ കൊണ്ടുവരാറുമുണ്ട്. 6-7 മാസം കൊണ്ട് നാട്ടിലെ ഒരു വീടിന്റെ പരിസരം പോലെ വില്ലയെ മാറ്റാൻ ഇവർക്ക് കഴിഞ്ഞു  .


ഇന്ന് വിനീതിന്റേയും ലിൻഡയുടെയും പച്ചക്കറിത്തോട്ടത്തിൽ എല്ലായിനം കൃഷികളുമുണ്ട് .   പയറുകൾ നാല് തരം, വഴുതനങ്ങ മൂന്ന് ഇനം, രണ്ടുതരം 

 പടവലങ്ങ, മത്തൻ,  കുമ്പളം,  കോവൽ,  മുരിങ്ങ,  മുളക് മൂന്നു തരം,  അമരപ്പയർ,  വാളരി പയർ,  നിത്യവഴുതന, ചുരയ്ക്കാ,  മല്ലിയില,  പൊതിനയില, വെണ്ട  കാബേജ്, കോളി ഫ്ളവർ,  ബ്രോക്കോളി,  ഇഞ്ചി,  വെളുത്തുള്ളി,വിവിധയിനം ചീരകൾ ,  ജീരകം, പപ്പായ, നാരകം,  മുന്തിരി, മൾബറി തുടങ്ങി നാട്ടിൽ കൃഷി ചെയ്യുന്നതും ചെയ്യാത്തതുമായ എല്ലാം തന്നെ ഈ 5 സെന്റോളം(വീടും പരിസരവും കൂടി) ചുറ്റുപാടിൽ കൃഷി ചെയ്യുന്നുണ്ട്. എത്ര ജോലിസമ്മർദ്ദം ഉണ്ടായാലും  വർണ്ണാഭമായ ഈ കൊച്ചുതോട്ടത്തിലേക്ക് ഇറങ്ങുമ്പോൾ ഒരു പ്രത്യേക  പോസിറ്റീവ് എനർജി ലഭിക്കും എന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഖത്തറിലെ കാലാവസ്ഥയും മണ്ണും നല്ലത്  ആയതു കൊണ്ട് നല്ല വിളവ് ഉണ്ട്. ഇപ്പോൾ ഇവർ  സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും, അയൽക്കാർക്കും മറ്റ് പരിചയക്കാർക്കും പച്ചക്കറികൾ പങ്കുവക്കുന്നു. വലിയൊരു പങ്ക്  ചൂട്  കാലത്തേക്കായി ഫ്രീസ് ചെയ്‌തു വക്കുകയും ചെയ്യുന്നുണ്ട്.  ഇതുവഴി ഓഫ് സീസണിലും പച്ചക്കറി  കടയിൽ നിന്നും വാങ്ങിക്കേണ്ട ആവശ്യം വരുന്നില്ല. ദിവസവും ജോലിക്ക് തടസ്സം വരാതെ രാവിലെയും വൈകിട്ടുമായി 1-2 മണിക്കൂർ തോട്ടത്തിൽ ചിലവിടാൻ സാധിക്കുന്നുണ്ട്.  ഇവരുടെ കൃഷിയെപ്പറ്റി കേട്ടും, സോഷ്യൽ  മീഡിയയിൽ ഷെയർ  ചെയ്ത ഫോട്ടോകൾ കണ്ടും ഒരുപാട്  പേർ   ആവശ്യക്കാരായി വരുന്നുണ്ട് .     ഓർഗാനിക് വെജിറ്റബിൾസിനു ഇവിടെ നല്ല ഡിമാൻഡ്  ഉള്ളതുകൊണ്ട് ചെറിയ തോതിൽ കച്ചവടം നടത്തിത്തുടങ്ങി. ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനാൽ   അടുത്ത സീസൺ  മുതൽ കൃഷി  കുറച്ചു കൂടി  വ്യാവസായിക അടിസ്ഥാനത്തിൽ വിപുലീകരിക്കാനാണ് പദ്ധതി. കണ്ണിനും മനസ്സിനും കുളിർമയേകുന്ന, വിവിധ നിറങ്ങളിലുള്ള പച്ചക്കറികളും പൂക്കളും ഇടതിങ്ങിയ  ഒരു കൊച്ചു പറുദീസയാണ് വിനീതിന്റേയും ലിൻഡയുടെയും കൃഷിയിടം. അതിനിടയിലൂടെ കുഞ്ഞു പൂമ്പാറ്റകളായി പാറിനടക്കുന്ന സെറയും, ജോവാനുമാണ് മക്കൾ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story