TECHNOLOGY

ടിക് ടോക്കിനെ നേരിടാന്‍ പുത്തൻ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം; വീഡിയോ-മ്യൂസിക് റീമിക്‌സ് ഫീച്ചര്‍ 'ഇന്‍സ്റ്റാഗ്രാം റീല്‍സ്' അവതരിപ്പിച്ചു

14 Nov 2019

ന്യൂഏജ് ന്യൂസ്, ഫെയ്സ്ബുക്കിനും ഇന്സ്റ്റാഗ്രാമിനും സ്നാപ്ചാറ്റിനുമെല്ലാം കനത്ത വെല്ലുവിളി ഉയര്ത്തിയുള്ള മുന്നേറ്റമാണ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് കഴിഞ്ഞ കുറച്ച് മാസങ്ങള് കൊണ്ട് കാഴ്ചവെച്ചത്. ഏഷ്യന് രാജ്യങ്ങള്ക്കൊപ്പം അമേരിക്കയിലും യൂറോപ്യന് രാജ്യങ്ങളിലും യുവാക്കള്ക്കിടയില് ജനപ്രീതിയാര്ജിക്കാന് ടിക് ടോക്കിന് കഴിഞ്ഞു.

പ്രതിമാസ ഡൗണ്ലോഡുകളുടെ എണ്ണത്തില് ടിക് ടോക്ക് ഇന്സ്റ്റാഗ്രാമിനേയും ഫെയ്സ്ബുക്കിനേയും മറികടന്നതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ടിക് ടോക്കിനെ വിപണിയില് നേരിടാനുള്ള വഴികണ്ടെത്തിയിരിക്കുകയാണ് ഇന്സ്റ്റാഗ്രാം.

ടിക് ടോക്കിന് സമാനമായി ഇന്സ്റ്റാഗ്രാം റീല്സ് എന്ന പേരില് ഒരു വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചര് ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഇതുവഴി ഉപയോക്താക്കള്ക്ക് 15 സെക്കന്റ് ദൈര്ഘ്യമുള്ള ലഘുവീഡിയോകള് ഇന്സ്റ്റാഗ്രാം സ്റ്റോറീസ് ആയി പങ്കുവെക്കാന് സാധിക്കും.

ഇതിനായി ഇന്സ്റ്റാഗ്രാം ഒരു പുതിയ ടോപ്പ് റീല് വിഭാഗം എക്സ്പ്ലോര് ടാബില് ഉള്പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാട്ടുകളുടെ വലിയൊരു കാറ്റലോഗും ഇന്സ്റ്റാഗ്രാം തയ്യാറാക്കിയിട്ടുണ്ട്. മറ്റൊരാളുടെ വീഡിയോയിലുള്ള ശബ്ദവും ഉപയോക്താക്കള്ക്ക് ഉപയോഗിക്കാം.

നിലവില് ബ്രസീലില് മാത്രമാണ് റീല്സ് ലഭ്യമാക്കിയിരിക്കുന്നത്. സെനാസ് എന്നാണ് ബ്രസീലില് ഇതിന്റെ പേര്. ഐഓഎസ്, ആന്ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില് ഇത് ലഭിക്കും.

ടിക് ടോക്കിനെ നേരിടാന് ലാസോ എന്ന പേരില് ഒരു പ്രത്യേകം ആപ്ലിക്കേഷന് പുറത്തിറക്കിയ ഫെയ്സ്ബുക്കിനെ മാതൃകയാക്കുന്നതിന് പകരം, നിലവിലുള്ള ശക്തമായ ഉപഭോക്തൃ അടിത്തറ പ്രയോജനപ്പെടുത്തി പുതിയ ഫീച്ചര് ആളുകളിലേക്കെത്തിക്കാനാണ് ഇന്സ്റ്റാഗ്രാമിന്റെ നീക്കം.

ഇന്സ്റ്റാഗ്രാമില് സ്റ്റോറി പോസ്റ്റ് ചെയ്യാനുള്ള കാമറ ഐക്കണ് തുറന്നാല് ബൂമറാങ്, സൂപ്പര്സൂം എന്നീ ക്യാമറ ഓപ്ഷനുകള്ക്കൊപ്പമാണ് റീല്സ് എന്ന ഫീച്ചര് ഉള്പ്പെടുത്തിയിരിക്കുന്നത്. ഇത് തിരഞ്ഞെടുത്താല് നിങ്ങള്ക്ക് പശ്ചാത്തല ശബ്ദത്തിനൊപ്പം വീഡിയോ റെക്കോഡ് ചെയ്യാനാവും. എങ്കിലും ടിക് ടോക്കിലേതുപോലുള്ള ചില ഫില്റ്ററുകളുടേയും ഇഫക്റ്റുകളുടേയും അഭാവം റീല്സിനുണ്ട്. എന്നാല് അവ പിന്നാലെയെത്തുമെന്ന് കരുതാം.

Content Highlights: instagram launched new reels feature to compete with tiktok

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ