ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ ഇന്‍സ്റ്റഗ്രാം; പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റഗ്രാം ഇനി പിടിച്ചുവയ്ക്കും, അപകടകരമായ സ്‌റ്റോറികള്‍ തടയും

07 Feb 2019

ന്യൂഏജ് ന്യൂസ് അപടകരമായ ഉള്ളടക്കങ്ങള്‍ മറച്ചുവയ്ക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ ഇന്‍സ്റ്റഗ്രാം. സ്വയം ഉപദ്രവമേല്‍പ്പിക്കുന്നതും പ്രകോപനപരവും അസ്വസ്ഥതയുളവാക്കുന്നതുമായ ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്കെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് പ്രമുഖ സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ ഈ പുതിയ ഫീച്ചറിന്റെ പേര്. പുതിയ ഫീച്ചര്‍ ഇതിനോടകം ഇന്ത്യയിലെ ഉപയോക്താക്കളിലേക്ക് എത്തിക്കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാം സെര്‍ച്ച്‌, റെക്കമെന്റേഷന്‍, ഹാഷ്ടാഗ് എന്നിവയില്‍ പ്രത്യക്ഷപ്പെടുന്ന സ്വയം മുറിവേല്‍പ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നചിത്രങ്ങള്‍ കുട്ടികളെ ബാധിക്കുന്നുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ഫീച്ചറിന്റെ ആവിര്‍ഭാവം. ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമിലെ അത്തരം ഉള്ളക്കങ്ങള്‍ സെന്‍സിറ്റീവ് സ്‌ക്രീന്‍ ഉപയോഗിച്ച്‌ മറയ്ക്കാനാവും. ബ്രിട്ടനില്‍ 2017 ല്‍ മോളി റസ്സല്‍ എന്ന 14 കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ഇന്‍സ്റ്റാഗ്രാം ആണെന്ന് കുട്ടിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിനും മറ്റ് സമൂഹ മാധ്യമങ്ങള്‍ക്കും ബ്രിട്ടീഷ് അധികൃതര്‍ താക്കീത് നല്‍കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനവുമായി ഇന്‍സ്റ്റാഗ്രാം രംഗത്തെത്തിയത്. ആത്മഹത്യയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇന്‍സ്റ്റാഗ്രാം പറയുന്നു. എഞ്ചിനീയര്‍മാരും ഉള്ളടക്ക നിരൂപകരുമായും സഹകരിച്ച്‌ അതിനുവേണ്ടി ശ്രമിച്ചുവരികയാണെന്നും ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കി. ആളുകളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ആത്മഹത്യയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും