Newage News
31 Mar 2021
ഇൻസ്റ്റാഗ്രാമിൽ വീണ്ടും മറ്റൊരു സാങ്കേതിക തകരാർ കൂടി റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റഗ്രാം ആപ്പ് ലോഡ് ആവുന്നത് വളരെ പതുക്കെ ആണ് കൂടാതെ ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ സ്മാർട്ട്ഫോൺ ക്രാഷ് ആവുകയും ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള മിക്ക ഉപയോക്താക്കൾക്കും ഇൻസ്റ്റാഗ്രാമിൽ ഈ പ്രശ്നങ്ങൾ അനുഭവപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. എന്തോ തകരാർ സംഭിച്ചു എന്നും ഇത് പരിഹരിക്കാൻ ശ്രമിക്കുകയാണ് എന്നുമുള്ള തകരാറുകൾ ഉണ്ടാകുമ്പോൾ കാണിക്കുന്ന പോപ്പ്അപ്പ് മെസേജുകൾ ഇത്തവണയും കാണിച്ചിട്ടുണ്ട്. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ഇൻസ്റ്റാഗ്രാം ഔട്ടേജ് പ്രശ്നം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്പിലെ പ്രശ്നങ്ങൾ പ്രധാനമായും ബാധിച്ചത് നേപ്പാൾ, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്. ഇൻസ്റ്റാഗ്രാം തകരാറിലായ കാര്യത്തിൽ പരാതി അറിയിക്കാനായി നിരവധി ഉപയോക്താക്കൾ ഇന്നലെ രാത്രി ട്വിറ്റർ ഉപയോഗിച്ചിട്ടുണ്ട്. എന്താണ് ആപ്പിന് സംഭവിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടെയാണ് ഇൻസ്റ്റാഗ്രാം ആപ്പിൽ പ്രശ്നങ്ങൾ ആരംഭിച്ചത് എന്നും നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കളെ ഇത് ബാധിച്ചതായും ഡൌൺഡെക്ടർ ആപ്പ് വ്യക്തമാക്കുന്നു. ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം ആക്സസ് ചെയ്യാനോ വീണ്ടും ലോഡുചെയ്യാനോ കഴിഞ്ഞില്ലെന്ന പരാതികൾ ധാരാളമായി ഉയർന്നുവന്നിരുന്നു. ആപ്പ് തുടർച്ചയായി ക്രാഷുചെയ്യുന്നതിനാൽ ഉപയോക്താക്കൾക്ക് ആപ്പ് ആക്സസ്സുചെയ്യാനായില്ല എന്നും ഫോണുകൾ റീസ്റ്റാർട്ട് ചെയ്തിട്ടും ഇൻസ്റ്റഗ്രാം ആപ്പ് പ്രവർത്തിക്കുന്നില്ലായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. ഇൻസ്റ്റാഗ്രാം വെബ് പതിപ്പിലും തകരാറുകൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എല്ലാ തവണയും ഉണ്ടാകാറുള്ളത് പോലെ ഇൻസ്റ്റഗ്രാം ഡൌൺ ആയ അവസരത്തിൽ ട്വിറ്ററി ട്രന്റിയാ ഹാഷ്ടാഗാണ് #InstagramDown എന്നത്. ഇൻസ്റ്റഗ്രാം തകരാറിലായ കാര്യം വെളിപ്പെടുത്താനായി നിരവിധി ആളുകൾ ഈ ഹാഷ് ടാഗ് ഉപയോഗിച്ചു. മൈമുകളും മറ്റുമായി ട്വിറ്ററിൽ ഈ ഹാഷ്ടാഗ് പൊടിപൊടിക്കുകയാണ്. അടിക്കടിയുണ്ടാകുന്ന ആപ്പ് ക്രാഷുകൾ ഇൻസ്റ്റഗ്രാമിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആളുകൾ ഇൻസ്റ്റഗ്രാം ഡൌൺ എന്ന ഹാഷ്ടാഗ് ട്രന്റിങ് ആക്കുന്നതും ഫേസ്ബുക്കിന് തിരിച്ചടിയാണ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്പുകൾ സമാനമായ തകരാർ നേരിട്ടിട്ട് രണ്ടാഴ്ച പോലും ആയിട്ടില്ല. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവയെല്ലാം ആഗോളതലത്തിൽ തന്നെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രശ്നങ്ങൾ നേരിട്ടിരുന്നു. ആപ്പ് ആക്സസ് ചെയ്യാനോ ചിത്രങ്ങളോ വീഡിയോകളോ അപ്ലോഡ് ചെയ്യാനോ ഫീഡ് റിഫ്രഷ് ചെയ്യാനോ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഫേസ്ബുക്കിന്റെ ഉടമസ്ഥതിയുള്ള ആപ്പുകളിൽ ഉണ്ടായ പ്രശ്നം സാങ്കേതിക തകരാറാണ് എന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കിയത്. വളരെ വേഗത്തിൽ ഇത് പരിഹരിച്ചതായും കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്നെ ഇൻസ്റ്റാഗ്രാമിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടായത് വലിയ തിരിച്ചടി തന്നെയാണ്. ഇക്കാര്യത്തിൽ ഫേസ്ബുക്ക് കൂടുതൽ വ്യക്തത വരുത്തേണ്ടത് ആവശ്യമാണ്.