TECHNOLOGY

എട്ട് പുതിയ പത്താം തലമുറ ലാപ്‌ടോപ്പ് ചിപ്പുകള്‍ അവതരിപ്പിച്ച് ഇന്റല്‍

22 Aug 2019

ന്യൂഏജ് ന്യൂസ്, പത്താം തലമുറയില് പെട്ട എട്ട് പുതിയ ലാപ്ടോപ്പ് പ്രൊസസര് ചിപ്പുകള് അവതരിപ്പിച്ച് മുന്നിര ചിപ്പ് നിര്മാണ കമ്പനി ഇന്റല്. ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ ലാപ്ടോപ്പുകള്ക്ക് അനുയോജ്യമായ ഈ പ്രൊസസര് ചിപ്പുകള് കൂടുതല് പ്രവര്ത്തന ക്ഷമതയും ഉല്പാദനക്ഷമതയും ലാപ്ടോപ് കംപ്യൂട്ടറുകള്ക്ക് നല്കുന്നതാണ്.                                                                                                                                                                                                                                                                                                                                     

ഇന്റലിന്റെ യൂ സീരീസിലെ ആദ്യ 6 കോര് പ്രോസസറും പുതിയതായി പുറത്തിറക്കിയവയില് ഉള്പെടുന്നു. അതിവേഗ സിപിയു ഫ്രീക്വന്സി, അതിവേഗ മെമ്മറി ഇന്റര്ഫെയ്സുകള്, വൈഫൈ 6 കണക്റ്റിവിറ്റി ഉള്പ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഇതിലുള്ളത്.

16 ശതമാനം കൂടുതല് പ്രവര്ത്തനക്ഷമതയും, 41 ശതമാനത്തിലധികും കൂടുതല് ഉല്പാദനക്ഷമതയും ഈ പ്രൊസസറുകള്ക്കുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് കൂടാതെ മൈക്രോസോഫ്റ്റ് ഓഫീസ് 365 ല് മള്ടി ടാസ്കിങ് സൗകര്യവും ഈ പ്രൊസസറുകള് ഉറപ്പുനല്കുന്നു.

പത്താം തലമുറയില്പെട്ട ആദ്യ പ്രൊസസറുകള് ഈ മാസം ആദ്യം ഇന്റല് പുറത്തിറക്കിയിരുന്നു. 10nm പ്രൊസസ് സാങ്കേതിക വിദ്യയില് വികസിപ്പിച്ച പ്രൊസസറുകള് മികച്ച പ്രവര്ത്തന ക്ഷമതയും നിര്മിത ബുദ്ധി ശേഷിയും ലാപ്ടോപ്പുകള്ക്ക് നല്കുന്നു.



Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ